ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം പോലുള്ളയിടങ്ങളിൽ കലാകാരന്മാരുടെ ഭക്തിയെ ദുരുപയോഗിച്ച് പണം കൊടുക്കാതെ പരിപാടികൾ നടത്തുന്നതിനെ രൂക്ഷമായി വിമർശിക്കുകയാണ് പ്രശസ്ത ഹാർമോണിയം -കീബോർഡ് വാദകനായ പ്രകാശ് ഉള്ളേരി. കലയുടെ സംരക്ഷണത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നവർ എന്തുകൊണ്ട് ശബരിമല പോലെ വലിയ വരുമാനമുള്ള ക്ഷേത്രങ്ങളിൽ കലാകാരൻമാർക്ക് പരിപാടിയും പ്രതിഫലവും നൽകുന്നില്ല എന്ന് ചോദിക്കുന്നു. പ്രകാശ് ഉള്ളേരിയുടെ സംഗീത ജീവിതത്തെക്കുറിച്ചുള്ള ദീർഘസംഭാഷണത്തിൻ്റെ അവസാന ഭാഗം.