ഒരു ദിവസം തന്നെ പതിമൂന്നു പാട്ടുകൾ പാടിയ കാലത്തെ കുറിച്ച്, ഇന്ത്യ മുഴുവൻ ഏറ്റു പാടിയ ചിന്ന ചിന്ന ആസൈ എന്ന ഗാനം അപ്രതീക്ഷിതമായി സംഭവിച്ചതിനെ കുറിച്ച് തെന്നിന്ത്യൻ ചലച്ചിത്രപിന്നണിഗായിക മിൻമിനി സംസാരിക്കുന്നു. കിഴക്കുണരും പക്ഷിയിലെ 'സൌപർണ്ണികാമൃത വീചികൾ', കുടുംബ സമേതത്തിലെ 'നീലരാവിലിന്നു നിന്റെ' , 'ഊഞ്ഞാലുറങ്ങി' , വിയറ്റ്‌നാം കോളനിയിലെ ‘പാതിരാവായി നേരം’ മേലെപ്പറമ്പിൽ ആൺ വീടിലെ 'വെള്ളിത്തിങ്കൾ' തുടങ്ങി അനേകം പാട്ടുകൾ പാടിയ മിൻമിനി മനസ് തുറക്കുന്നു, ആ പാട്ടു വന്ന വഴികളെ കുറിച്ചും ജീവിതത്തെ കുറിച്ചും.