ഒൻപത് തവണ മികച്ച ഗായകനും ഇത്തവണ സംഗീത സംവിധായകനുമുള്ള സംസ്ഥാന നാടക അവാർഡ് നേടിയിട്ടുണ്ട് പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ കല്ലറ ഗോപൻ. ലളിതഗാനത്തിന് നൽകിയ സമഗ്രസംഭവനകൾക്ക് സംഗീത നാടക അക്കാദമി ആദരവും നേടി.
നാടകഗാനങ്ങളുടെ അതിസമ്പന്നമായ ഒരു കാലം കല്ലറ ഗോപന്റെ ശബ്ദത്തിലൂടെയാണ് മലയാളികൾ അനുഭവിച്ചത്. ആ കാലം അദ്ദേഹം ഓർത്തെടുക്കുന്നു. ജി. ദേവരാജൻ, എം. ജി. രാധാകൃഷ്ണൻ, കെ. പി. ഉദയഭാനു, എം. കെ. അർജുനൻ എന്നീ മാസ്റ്റർമാർ വഴികാട്ടികളായ അനുഭവം. പ്രിയ സുഹൃത്തുക്കളായ പി. ജയചന്ദ്രൻ, വേണുഗോപാൽ എന്നിവരുമൊത്തുള്ള സൗഹൃദം. ഒപ്പം, നിറയെ പാട്ടുകളും പാടി, സനിത മനോഹറിനൊപ്പം ഒരു പാട്ടുസഞ്ചാരം.
