പാട്ട് മാത്രമല്ല, മണിച്ചിത്രത്താഴ് ഉപേക്ഷിക്കണമെന്ന് ഫാസിലിനോട് ആവശ്യപ്പെട്ട എം.ജി. രാധാകൃഷ്ണൻ

1993ൽ റിലീസായ മണിച്ചിത്രത്താഴ് 30 വർഷങ്ങൾക്കു ശേഷം വീണ്ടും തീയേറ്ററിൽ എത്തിയിരിക്കുകയാണ്. സിനിമയ്ക്ക് സംഗീതം ചെയ്യാൻ എം.ജി. രാധാകൃഷ്ണൻ തന്നെ വേണമെന്ന് ഫാസിലിന് നിർബന്ധമായിരുന്നു. അതിനായി സമീപിച്ചപ്പോൾ സന്തോഷത്തോടെ സമ്മതിച്ച എം.ജി കഥ കേട്ടപ്പോൾ പിന്മാറിയെന്ന് മാത്രമല്ല, ഇതൊന്നും ജനത്തിന് താങ്ങാൻ പറ്റില്ലെന്നും പടം എട്ടു നിലയിൽ പൊട്ടുമെന്നും പറഞ്ഞു ഫാസിലിനെ പിന്തിരിപ്പിച്ചു. പിന്നീടെങ്ങനെ എം.ജി. രാധാകൃഷ്ണൻ മണിച്ചിത്രത്താഴിലേക്ക് എത്തി ? കേൾക്കാം പാട്ടുകഥയിലൂടെ.

Comments