'എന്റെ സംഗീതോപകരണം ഉണ്ടാക്കിയത് ഒരു ആശാരിപ്പണിക്കാരനാണ്, അതില്‍ സരസ്വതീദേവിയുടെ കടാക്ഷമില്ല'

സിത്താറിന്റെയും വീണയുടെയും സരോദിന്റെയും ഭാവങ്ങളെ ഇഴചേർത്ത ഇരുപതോളം തന്ത്രികളുള്ള മോഹന വീണ എന്ന അപൂർവ്വ വാദ്യം വായിക്കുന്ന ലോകത്തിലെ തന്നെ ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണ് തൃശ്ശൂർ വലപ്പാട് സ്വദേശിയായ പോളി വർഗീസ്. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗ്രാമി അവാർഡ് ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ ശിഷ്യനാണ്. നടനും കവിയും ബാവുൾ ഗായകനുമായ പോളി വർഗീസ് തന്റെ സംഗീത വഴികളെക്കുറിച്ച്, ഗുരുവായ വിശ്വമോഹൻ ഭട്ടിനെക്കുറിച്ച്, സംഗീതത്തിലെ മതപരമായ, ജാതീയമായ അവഗണനകളെക്കുറിച്ചെല്ലാം സംസാരിക്കുന്നു സനിതാ മനോഹറുമായുള്ള സംഭാഷണത്തിൽ...

Comments