മോഹനവീണ വാദകനും സംഗീതജ്ഞനും നടനും കവിയുമായ പോളി വർഗീസുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ അവസാന ഭാഗം. 'നസ്രാണിക്ക് എന്ത് സംഗീതം' എന്ന ആക്ഷേപം നേരിടേണ്ടിവന്നുവെങ്കിലും കലാമണ്ഡലത്തിലെ അഭ്യസനക്കാലം ജീവിതത്തിലെ വിലപ്പെട്ടതായിരുന്നുവെന്ന് പോളി വർഗീസ് പറയുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ മുസ്‌ലിം സ്വാധീനം, കർണാടക സംഗീതത്തിലെ വരേണ്യസ്വാധീനം, വിദേശരാജ്യങ്ങളിൽ പെർഫോം ചെയ്തപ്പോഴുണ്ടായ അനുഭവങ്ങൾ എന്നിവ സ്വന്തം മോഹനവീണയുടെ അതിതീവ്രമായ ആവിഷ്കാരത്തിന്റെ അകമ്പടിയോടെ അദ്ദേഹം വായിക്കുന്നു.
