സോനാഗച്ചിയിൽ രാത്രി തബല വായിക്കാനെത്തിയപ്പോൾ കണ്ടു, ഭീകരമായി ആക്രമിക്കപ്പെട്ട പെൺകുട്ടികളെ...


''അതിക്രൂരമായി ആക്രമിക്കപ്പെട്ട പെൺകുട്ടികളുടെ ഭീകരമായ കാഴ്ചകൾ ആ രാത്രികളിൽ സോനാഗച്ചിയിൽ ഞാൻ കണ്ടിട്ടുണ്ട്. പ്രണയവും കാമവുമെല്ലാം യാന്ത്രികമായ ആക്റ്റിവിറ്റികളാണവർക്ക്. പ്രോസ്റ്റിറ്റിയൂഷൻ കുറഞ്ഞപ്പോൾ ഞാൻ പിമ്പായി ജോലി ചെയ്തിട്ടുണ്ട്. നമ്മളെല്ലാം ഏറെ ആരാധിക്കുന്ന താരങ്ങളെയും എഴുത്തുകാരെയുമെല്ലാം അപ്പോൾ അവിടെ കണ്ടിട്ടുണ്ട്. ശ്മശാനത്തിൽ അടക്കാൻ കൊണ്ടുവരുന്ന പെൺകുട്ടികളുടെ ശവം ഭോഗിക്കാൻ വരുന്ന സന്യാസിമാരെ കണ്ടിട്ടുണ്ട്. ഒരുപാട് മരണങ്ങൾ നടക്കണേ എന്നു തോന്നിയ കാലമായിരുന്നു അത്, എങ്കിലേ നന്നായി ജീവിക്കാനാകൂ. ബംഗാളിൽ 36 വർഷം ഇടതുപക്ഷ സർക്കാറാണ് ഭരിച്ചത് എന്ന് എനിക്കൊരു ഫൺ ആയി തോന്നുന്നു''.

സംഗീതജ്ഞനും നടനും കവിയുമായ പോളി വർഗീസ് കൊൽക്കത്തയിൽ തന്റെ ജീവിതം കടന്നുപോയ അത്യന്തം പ്രക്ഷുബ്ധമായ കാലം ഓർത്തെടുക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ ഈ രണ്ടാം ഭാഗത്ത്.


Summary: Musician, actor, and poet Poly Varghese recalls the extremely turbulent times he went through in Kolkata, in the second part of an interview with Sanitha Manohar.


പോളി വർഗീസ്

സംഗീതജ്ഞൻ, മോഹന വീണ വാദകൻ, നടൻ, കവി, ബാവുൾ ഗായകൻ.

സനിത മനോഹര്‍

സീനിയര്‍ എഡിറ്റര്‍ ട്രൂകോപ്പി, ബിസിനസ് & എന്റര്‍ടൈന്‍മെന്റ്‌

Comments