ജന്മനാടായ പഞ്ചാബിൽ ഉള്ളതിനെക്കാൾ കൂടുതൽ മുഹമ്മദ് റഫി ആരാധകർ ഒരുപക്ഷേ കേരളത്തിലുണ്ടാകും. എത്രയോ റഫിയൻ സംഘടനകളുണ്ടിവിടെ. റഫി ഗാനങ്ങളുടെ അമൂല്യശേഖരമുള്ളവർ അസംഖ്യം. പക്ഷെ മലയാളത്തിൽ ഒരു ഗാനം റഫിയുടേതായില്ല. കോഴിക്കോട്ടും കൊച്ചിയിലും ഗാനമേളകൾ നടത്തിയിരുന്ന മുഹമ്മദ് റഫി തമിഴും മലയാളവുമല്ലാത്ത മിക്ക ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. മലയാളികൾ ഒരുപാടിഷ്ടമുള്ള റഫിയെ കൊണ്ട് മലയാളം പാട്ട് പാടിക്കാൻ ഒരുപാട് പേർ ശ്രമിച്ചെങ്കിലും അത് മാത്രം നടന്നില്ല.