പൂമരം, തൊട്ടപ്പൻ, പൈതലാട്ടം, ഓർകുട്ട് ഒരു ഓർമ്മ കൂട്ട്, പോപ്പ് കോൺ, ഒരു ഒന്നൊന്നര പ്രണയ കഥ എന്നീ സിനിമകൾക്ക് സംഗീതം നൽകിയ, പൂമരത്തിലെ കടവത്തൊരു തോണി എന്ന ഹിറ്റ് പാട്ട് ഒരുക്കിയ, ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായ ലീല ഗിരീഷ് കുട്ടന്‍ തന്റെ വേറിട്ട സംഗീതജീവിതത്തെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.