നിരഞ്ജൻ ഒട്ടേറെ പ്രത്യേകതകളുള്ള പാട്ടുകാരനാണ്. ചീത്ത പറയുന്ന പോലെയുള്ള രാഗങ്ങളും സന്തോഷം കൊണ്ട് നിറയുന്ന രാഗങ്ങളുമുണ്ട് എന്നാണ് നിരഞ്ജൻ പറയുന്നത്. ഈ സംഭാഷണത്തിൽ നിരഞ്ജൻ്റെ കുറേ പാട്ടുകളുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബി.എ. മ്യൂസിക് വിദ്യാർത്ഥിയായ, 23 വയസ്സുള്ള നിരഞ്ജൻ ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡ (ASD) റുള്ള (Asperger syndrome (AS)) കുട്ടിയാണ്. അധ്യാപകരായ അച്ഛൻ രാംദാസും അമ്മ പ്രജിതയും നിരഞ്ജനൊപ്പം ഈ സംഭാഷണത്തിൽ പങ്കെടുക്കുന്നുണ്ട്. പാട്ട് ശാസ്ത്രീയമായി പഠിച്ചു കൊണ്ടിരിക്കുന്ന, മനോഹരമായി പാടുന്ന നിരഞ്ജന് വേദികളിൽ പാടാനും പാട്ടിൻ്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാനുമുള്ള ആത്മവിശ്വാസമുണ്ടായതിന് പിന്നിൽ വലിയ പരിശ്രമമുണ്ട്. നിരഞ്ജൻ്റെയും രാംദാസിൻ്റെയും പ്രജിതയുടെയും പരസ്പരം പൂരിപ്പിക്കുന്ന സംഭാഷണം ഭിന്നശേഷിയെ ക്രിയാത്മകമായ തലത്തിൽ കാണാൻ പ്രേരിപ്പിക്കും. പ്രായോഗികമായി എങ്ങനെ ഭിന്നശേഷിയെ നേരിടാൻ കഴിയും എന്നതിൻ്റെ ഉദാഹരണം കൂടിയാണീ വർത്തമാനം.
