ഇൻസ്റ്റഗ്രാം റീലുകളിൽ “Outai...Papaoutai?, അച്ഛനെ നഷ്ടപ്പെട്ട മനുഷ്യർ തേങ്ങുന്നു

"അച്ഛാ നിങ്ങൾ എവിടെ..., അച്ഛാ നിങ്ങൾ എവിടെ ഒളിച്ചിരിക്കുന്നു... ഒരായിരം പ്രാവശ്യം ഞാൻ എന്റെ വിരലെണ്ണിക്കഴിഞ്ഞു...” ആഫ്രിക്കൻ വൻകരയുടെ മുഴുവൻ അസ്വസ്ഥതയും പേറി ഇൻസ്റ്റാഗ്രാം റീലുകൾ പല ദേശങ്ങൾ, പല പാഠഭേദങ്ങളിൽ Papaoutai ഗാനം ആവിഷ്ക്കരിക്കുന്നു.

“Outai...Papaoutai?

ലോകമെങ്ങും അച്ഛനെ നഷ്ടപ്പെട്ട മനുഷ്യർ തേങ്ങുന്നു. ഹോട്ടൽ റുവാൻഡ (Hotel Rwanda) സിനിമ എനിക്ക് സജസ്റ്റ് ചെയ്തത് ലിയോൺ ഓസ്മൗണ്ട് ആയിരുന്നു, ദുബായ് ഒഗിൾവി വൺ-ന്റെ എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടറായിരുന്നു, സൗത്താഫ്രിക്കൻ വെള്ളക്കാരനായിരുന്നു. ഒരുദിവസം മീറ്റിംഗിന് പോകാൻ ഒന്നിച്ച് ലിഫ്റ്റ് കാത്ത് നിൽക്കുമ്പോഴാണ് ഞാൻ അദ്ദേഹത്തിന്റെ നോട്ടു ബുക്കിന്റെ ചട്ട ശ്രദ്ധിക്കുന്നത്. നെൽസൺ മണ്ടേലയുടെ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോസ്റ്റാറ്റ് ഫോട്ടോ ഒട്ടിച്ചിരിക്കയായിരുന്നു അതിനുമേൽ. ആരിത് ? "എന്റെ ഹീറോ! "അഭിമാനത്തോടെ ലിയോൺ മറുപടി പറഞ്ഞു. ഒരു സീനിയർ ജൂനിയർ ബന്ധത്തിൽ നിന്ന് സാമൂഹ്യബോധമുള്ള രണ്ട് പേരുടെ തിരിച്ചറിയലായിരുന്നു അത്. പിന്നെ അങ്ങോട്ട് ഓരോ മീറ്റിംഗ് യാത്രകളും എനിക്ക് ലിയോണിലേക്കുള്ള യാത്രകൾ കൂടിയായിരുന്നു.

എയ്ഡ്സിന്റെ റിബ്ബൺ മോണോഗ്രാം, ആഫ്രിക്കൻ ബീഡ്‌സിൽ ചെയ്തത് സ്ഥിരമായി ഷർട്ടിന്റെ ചെസ്റ്റിൽ ധരിക്കാറുണ്ടായിരുന്നു, ചോദ്യത്തിന് ഉത്തരമായിട്ട് 18% സൗത്ത് ആഫ്രിക്കൻ കുട്ടികൾ എയിഡ്സ് ബാധിതരാണ്, അത് ലോകത്തിലെ ഏറ്റവും വലിയനിരക്കും. അതിനെതിരെ ഒരു മൂവ്മെന്റ് തുടങ്ങിയിരിക്കുന്നു, ഞാനും അതിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ പോർട്ട് ഫോളിയോ സൗത്ത് ആഫ്രിക്കൻ കാർഷികവളർച്ചയുടെ കൂടി രേഖാചിത്രമായിരുന്നു. പലതും അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയ കാമ്പെയിനുകൾ... ലിയോൺ ഒസ്മൗണ്ട് എന്നിൽ വളരുകയായിരുന്നു, എന്റെ യൗവ്വനത്തിന്റെ ജീവിത ദർശനം കൂടുതൽ ശക്തമാവുകയായിരുന്നു. പിന്നെയൊരുനാൾ അദ്ദേഹം തിരിച്ച് സ്വദേശത്തേക്ക് പോയി. അവിടെ നിന്ന് പിന്നെ റുവാണ്ടയിലേക്കും. ഒരു ബോട്ടിക് ഡിജിറ്റൽ ഏജസി നടത്തുകയായിരുന്നു. ഇടയ്ക്ക് ചില വർക്കുകൾ അയച്ച് തരും.

"Papa, oùt'es ?" എന്ന ട്രെന്റിങ് സോങ്ങ് 2013 ലായിരുന്നു പുറത്തിറങ്ങിയത്. ബെൽജിയം ഗായകൻ പോൾ വാൻ ഹാവർ എന്ന "സ്ട്രോമ"യായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്.
"Papa, oùt'es ?" എന്ന ട്രെന്റിങ് സോങ്ങ് 2013 ലായിരുന്നു പുറത്തിറങ്ങിയത്. ബെൽജിയം ഗായകൻ പോൾ വാൻ ഹാവർ എന്ന "സ്ട്രോമ"യായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്.

"Papa, oùt'es ?" എന്ന ട്രെന്റിങ് സോങ്ങ് 2013 ലായിരുന്നു പുറത്തിറങ്ങിയത്. ബെൽജിയം ഗായകൻ പോൾ വാൻ ഹാവർ എന്ന "സ്ട്രോമ"യായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. "Alors on danse"ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പാട്ട്. ഈസ്റ്റേൺ യൂറോപ്പിൽ 2009-കളിൽ അതൊരു തരംഗം തീർത്തു. 2013-കളിൽ ബെൽജിയത്തിലും ഫ്രാൻസിലും ഏറ്റവും പ്രശസ്തമായത് പാപ്പാഓറ്റിയായിരുന്നു. ഇന്ന് ഇൻസ്റ്റാഗ്രാം തുറന്നാൽ ഏറ്റവും ട്രെൻഡായിനിൽക്കുന്നു ഈ ഗാനം!

ടുട്സി വംശഹത്യ എന്നും അറിയപ്പെടുന്ന റുവാണ്ടൻ വംശഹത്യ, 1994 ഏപ്രിൽ 7 മുതൽ ജൂലൈ 19 വരെയായിരുന്നു. റുവാണ്ടൻ ആഭ്യന്തരയുദ്ധത്തിനിടെ ഏകദേശം 100 ദിവസത്തിനുള്ളിൽ, 1 ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന് പറയുമ്പോൾ, അന്താരാഷ്ട്ര കണക്കുകൾ സൂചിപ്പിക്കുന്നത് അഞ്ചുലക്ഷത്തിനും ആറര ലക്ഷത്തിനുമിടയിൽ ടുട്സികൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. കൂടുതലും പുരുഷന്മാർ. അതിതീവ്രമായ അക്രമം, ഇരകൾ പലപ്പോഴും അയൽക്കാരാൽ കൊലചെയ്യപ്പെടുന്നു. വ്യാപകമായ ലൈംഗിക അതിക്രമത്തിൽ രണ്ടര ലക്ഷത്തിനും അഞ്ചു ലക്ഷത്തിനുമിടയിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. കർഷകരായ ഒരു വംശവും കന്നുകാലി പരിപാലനത്തിൽ കഴിഞ്ഞിരുന്ന മറ്റൊരു വംശവും, രണ്ട് പേർക്കും പൊതുവായ ഒരു ഭാഷയും, അവർ തമ്മിലാണ് യുദ്ധം. ആ കലാപത്തിൽ വാസ്തു ശില്പിയായിരുന്ന സ്ട്രോമയുടെ അച്ഛനും വധിക്കപ്പെടുന്നു, അദ്ദേഹം റുവാണ്ടൻ വംശജനായിരുന്നു. അതിനുമെത്രയോ മുന്നേതന്നെ അദ്ദേഹം തന്നിൽ നിന്ന് അപ്രത്യക്ഷമായിരുന്നു എന്നു സ്ട്രോമ, അച്ഛനില്ലാതെ വളർന്ന ബാല്യം.

അച്ഛന്റെ തിരോദ്ധാനം ഒരു മകന് ഏൽപ്പിക്കാവുന്ന ഏറ്റവും കഠിനമായ മാനസിക ആഘാതമാണ് ഈ പാട്ടിന്റെ വിഷയം. ഇന്ന് ലോകം ഈ ആഘാതം ഏറ്റെടുത്തിരിക്കുന്നു. അച്ഛൻ നഷ്ടപ്പെട്ട ഏവരും അച്ഛനു വേണ്ടി വിലപിക്കുന്നു. മക്കളെയുണ്ടാക്കാൻ എല്ലാർക്കുമറിയാം എന്നാൽ എങ്ങനെയാണ് അച്ഛനെയുണ്ടാക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞു തരുമോ? എന്നാണ് പാട്ടിൽ ചോദിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ പൂരിപ്പിക്കാനാവാത്ത ഒരു സമസ്യ. മരിച്ചുകഴിയുമ്പോൾ മാത്രം നെഞ്ചേറുന്നൊരു ത്യാഗം, അതാണ് അച്ഛൻ. ജീവിച്ചിരിക്കുമ്പോൾ ഈഡിപ്പസ് കോംപ്ലക്സ് ഭാഷയിൽ മകന്റെ ഏറ്റവും വലിയ എതിരാളി, മരണത്തോടെ ഏറ്റവും തികഞ്ഞ മാതൃകയും. ഇത് അനുസ്യൂതമായൊരു കാവ്യനീതി. സംഘർഷത്തിൽ തെരുവിൽ ഒറ്റപ്പെടുന്ന കുട്ടിയുടെ വേവലാതിയോടെ സ്ട്രോമയുടെ ആ ചോദ്യം "അച്ഛാ നിങ്ങൾ എവിടെ..., അച്ഛാ നിങ്ങൾ എവിടെ ഒളിച്ചിരിക്കുന്നു... ഒരായിരം പ്രാവശ്യം ഞാൻ എന്റെ വിരലെണ്ണിക്കഴിഞ്ഞു... ആഫ്രിക്കൻ വൻകരയുടെ മുഴുവൻ അസ്വസ്ഥതയും പേറി ഇൻസ്റ്റാഗ്രാം റീലുകൾ പല ദേശങ്ങൾ, പല പാഠഭേദങ്ങളിൽ ഈ ഗാനം ആവിഷ്ക്കരിക്കുന്നു. ഇതിനുമുൻപ് ഫാരൽ വില്യംസിന്റെ ഹാപ്പിയാണ് ഇത്രയേറെ പാഠാന്തരങ്ങൾ ആവിഷ്ക്കരിക്കപ്പെട്ട മറ്റൊരു പാട്ട് എന്റെ ഓർമ്മയിൽ.

ടുട്സി വംശഹത്യ എന്നും അറിയപ്പെടുന്ന റുവാണ്ടൻ വംശഹത്യ, 1994 ഏപ്രിൽ 7 മുതൽ ജൂലൈ 19 വരെയായിരുന്നു.
ടുട്സി വംശഹത്യ എന്നും അറിയപ്പെടുന്ന റുവാണ്ടൻ വംശഹത്യ, 1994 ഏപ്രിൽ 7 മുതൽ ജൂലൈ 19 വരെയായിരുന്നു.

2018 മാർച്ച് 14-നു ലിയോൺ ഓസ്‌മൗണ്ടിന്റെ ഭാര്യയും മകളും ചേർന്ന് റുവാണ്ടൻ നാഷണൽ പോലീസിൽ (RNP) ഒരു കംപ്ലയിന്റ് രെജിസ്റ്റർ ചെയ്തു. കിഗാലിയിലുള്ള സ്വന്തം വീട്ടിൽ നിന്നും നിന്നും ഫെബ്രുവരി 16 മുതൽ ലിയോൺ ഓസ്‌മൗണ്ടിനെ കാണ്മാനില്ല. റുവാണ്ടയിലെ "ഫ്രീഡം ഓഫ് സ്പീച്ച്" പ്രസ്ഥാനത്തിന്റെ അനുകൂല പ്രവർത്തകനായിരുന്നു ലിയോൺ. ഫേസ്‌ബുക്കിൽ ലോകത്തെമ്പാടുമുള്ള ലിയോണിന്റെ സുഹൃത്തുക്കൾ ക്യാംപെയ്ൻ ചെയ്തു " Find Leon Orsmond'. റുവാണ്ടയിലെയും സൗത്താഫ്രിക്കയിലേയും ഭരണകൂടത്തിന് പരാതി നൽകി. ഒരു പരിഹാരവുമായില്ല, ലിയോൺ ഇപ്പോഴും മിസ്സിങ്ങാണ്. കാമ്പെയ്ൻ 2025 ഒക്ടോബർ വരെ ആക്ടീവായിരുന്നു. സൗത്താഫ്രിക്കയിൽ ഒരു മകൾ ഇന്നും തേങ്ങുന്നുണ്ട്, où t'es... Papa, où t'es? ലിയോൺ നിങ്ങൾ എവിടെയാണ്?

അച്ഛനെക്കുറിച്ച് പറയുമ്പോൾ എപ്പോഴും പ്രിയ കവി കെജിഎസ് പറഞ്ഞതോർമ്മവരും.

"അച്ഛൻ മരിച്ചിട്ട് നാളേറെയായി

ചില മണങ്ങൾ, വേഗത്തിലുള്ളൊരു കാലൊച്ച

ഞാനിപ്പോഴും തിരിഞ്ഞു നോക്കും."

ഞാനും!

Comments