മ്യൂസിക്ക് ഒരു ഫീലല്ലേ, അതിന് ജെൻഡറുണ്ടോ?

പുതിയ തലമുറ, മ്യൂസിക്കിനെ കാണുന്നത് വേലിക്കെട്ടുകൾക്കകത്തു നിന്നല്ല. മ്യൂസികിന് ചുറ്റും ഒന്നിന്റേയും മതിലു പണിയാനും അവർ നിൽക്കുന്നില്ല. ഭാഷയില്ല, വംശീയതയില്ല, ജെൻഡറില്ല, അധികാരമില്ല. ഉള്ളത്, സംഗീതത്തിന്റെ ഫീലിങ്ങ് , സന്തോഷം ട്രിപ്പ്. തിരുവനന്തപുരം മൂസിക് കോളേജ് വിദ്യാർത്ഥി പിങ്കി പാന്തറും അനുജത്തി പിയയും മൂസിക്കിൽ ജീവിക്കുന്നവരാണ്. രണ്ടു പേരും ചേർന്നുള്ള മ്യൂസിക് ബാന്റുമുണ്ട്. പഴയ കാലത്തെ മ്യൂസിക് ഹിറ്റ് മേക്കേഴ്‌സ്, ഓൺലൈനില്ലാത്ത അക്കാലത്ത്, എങ്ങനെയാണ് അത്രയും ഹിറ്റായതെന്ന് പിങ്കിയും പിയയും ആദരവോടെ ഓർത്തു.

Comments