എസ്. ജാനകിയ്ക്ക്, കാലാതീതമായ അവരുടെ പാട്ടുകളിലൂടെ സഞ്ചരിച്ച് ആദരമർപ്പിക്കുകയാണ് ഗായിക രാജലക്ഷ്മി. ബാല്യത്തിൽ താൻ കേട്ടു പഠിച്ചതും നിരവധി വേദികളിൽ പാടിയതുമായ ജാനകിയുടെ എക്കാലത്തെയും മികച്ച പാട്ടുകൾ രാജലക്ഷ്മി പാടുന്നു. ജാനകിയുടെ ആരാധികയായ രാജലക്ഷ്മിയുടെ അമ്മ പാർവതിയും പ്രിയ ജാനകിഗാനങ്ങൾ പാടുന്നു.
