കേരളത്തിലെ ആദ്യ ബാവുൾ ഗായികയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശാന്തിപ്രിയ പാർവതി ബാവുളിൻെറ ശിഷ്യയാണ്. ബാവുൾ സംഗീതം പഠിക്കുകയും പാടുകയും ചെയ്യുന്നവർ കേരളത്തിൽ വളരെ കുറവാണ്. ശാന്തിപ്രിയ തൻെറ പാട്ടുവഴികളെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു. സംസ്കാരിക പ്രവർത്തകനും, ആദിവാസി വിദ്യാർഥികൾക്കായി 'കനവ്' എന്ന ബദൽ വിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത അന്തരിച്ച കെ.ജെ.ബേബിയുടെയും ജീവിതപങ്കാളി ഷെർളിയുടെയും മകളാണ് ശാന്തിപ്രിയ. ബാവുൾ സംഗീതത്തിൻെറ ആഴത്തെക്കുറിച്ച് പാടിയും പറഞ്ഞും അവർ സംസാരിക്കുന്നു...