കോഴിക്കോടിൻെറ പാട്ടുചരിത്രം പറയുമ്പോൾ ഓർക്കേണ്ട നിരവധി പേരുകളുണ്ട്. ചരിത്രത്തിൽ അടയാളപ്പെടുത്തിയ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളുമുണ്ട്. അതിൽ പലതും ഓർത്തെടുക്കുകയാണ് മലയാളത്തിന്റെ ജനകീയ സംഗീതത്തെ കുറിച്ചുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗത്തിൽ. ഗായകൻ ഭാനുപ്രകാശ്, എഴുത്തുകാരൻ രാജേന്ദ്രൻ എടത്തുംകര എന്നിവരുമായി സനിത മനോഹർ സംസാരിക്കുന്നു.
