എട്ട് വയസുമുതൽ തുടങ്ങിയ സംഗീതയാത്ര

ചെറുപ്പം മുതൽ നിരവധി സ്റ്റേജ് ഷോകളിലും മറ്റും ഗാനമേളകൾ അവതരിപ്പിച്ച രാജലക്ഷ്മി സിനിമ സംഗീത രംഗത്ത് എത്തിയത് ഏറെ കാത്തിരിപ്പിനു ശേഷമാണ്. ആദ്യത്തെ പാട്ട് അശ്വാരൂഢൻ എന്ന സിനിമക്ക് വേണ്ടി എം ജയചന്ദ്രൻ സംഗീതസംവിധാനം ചെയ്തതാണ്. എം ജയചന്ദ്രൻ തന്നെ ചിട്ടപ്പെടുത്തിയ ജനകനിലെ പാട്ടിനു സംസ്ഥാന അവാർഡും ലഭിച്ചു. തുടരും എന്ന പുതിയ സിനിമയിലെ മയിൽ കൊണ്ടാട്ടം എന്ന പാട്ടിൽ എംജി ശ്രീകുമാറിനൊപ്പം പടിയിരിക്കുന്നത് രാജലക്ഷ്മിയാണ്. രാജലക്ഷ്മിയുടെ സംഗീതയാത്ര ആണ് ഈ പോഡ്കാസ്റ്റിൽ.

Comments