ഇ.എം.എസ്. ചോദിച്ചു: "ഇവിടെ പാവലർ വരദരാജൻ ആരാണ്?'

""നാട്ടുതമിഴന് മനസ്സിലാവുന്ന നാടൻതമിഴിൽ പാവലർ പാടി, പ്രസംഗിച്ചു. തമിഴ് മക്കൾ ഏറ്റു പാടി. പാവലറുടെ പാട്ടും പ്രസംഗവും കേൾക്കാൻ ആളു കൂടി. പാവലറെ കാണാൻ വേണ്ടി മാത്രമായി തേയില തൊഴിലാളികൾ പണിതീർത്ത് വൈകുന്നേരങ്ങളിൽ കാത്തിരുന്നു. ആക്ഷേപഹാസ്യമായിരുന്നു പാട്ടുകളും പ്രസംഗവും. കോൺഗ്രസ്സിന്റെ ജന്മിത്വ ചൂഷണ കഥകളും കമ്യൂണിസ്റ്റ്കാരുടെ പോരാട്ട ചരിത്രവും വിവരിക്കും. എന്നിട്ട് സദസ്സിനോട് ചോദിക്കും: '.... അപ്പടിപ്പട്ട കാങ്ഗ്രസ് കച്ചിക്ക് ഓട്ട് പോടുവീങ്കളാ?' 'ഇല്ലൈ ഇല്ലൈ '' എന്ന് സദസ്സ് ആർത്തിരമ്പും.''

Comments