ശ്രുതി തെറ്റാതെ പാടാനറിയുന്ന വിജയ്; കൂടെപ്പാടുന്ന അമ്മ ശോഭ

ഒരു ദിവസം സ്റ്റുഡിയോവിൽ നിന്ന് വന്ന വിജയ് അമ്മയോട് പറഞ്ഞു: ""അമ്മാ. ഞാനിന്ന് സിനിമയിൽ ഒരു പാട്ട് പാടി. ബാക്കി പാടാൻ അമ്മയോട് വേഗം ചെല്ലാൻ അപ്പാ പറഞ്ഞു ''.

അതൊരു "പെപ്പി' ഡ്യുവറ്റ് ആയിരുന്നു. "ദൊഡ്ഢബെട്ട റോഡ് മേലെ മുട്ടപൊറോട്ടാ....
നീ തൊട്ട് കൂട്ട ചിക്കൻ തരട്ടാ...'
"വിഷ്ണു'വിൽ വിജയും സാങ്ങ്വിയും ആടിത്തകർത്ത ആ "ഗാനാ'പാട്ട് തമിഴകത്തെ ചെറുപ്പക്കാർ ഏറ്റെടുത്തു. പിൽക്കാലത്ത് വിജയ് പടങ്ങളുടെ അവിഭാജ്യഘടകമായി മാറിയ "കുത്ത്'പാട്ടുകളുടെ തുടക്കങ്ങളിലൊന്ന്.
അമ്മയും മകനും ചേർന്ന് പാടുന്നൊരു ഡ്യുവറ്റ് ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ അതാദ്യമാവും. പിന്നെയും പല പല വിജയ് പടങ്ങളിൽ അമ്മ പാടി. എല്ലാം ഡപ്പാംകൂത്ത് പാട്ടുകൾ തന്നെ.

പക്ഷേ, രണ്ടു വരി പാടാൻ അഭിമുഖങ്ങളിൽ ആരെങ്കിലും ആവശ്യപ്പെട്ടാൽ ശോഭ ഇന്നും ആ പഴയ മൈലാപ്പൂർ മാമിയാകും. എന്നിട്ടൊരു കീർത്തനം പാടും. എന്നിട്ട്, ദൈവമേ, ശ്രുതി തെറ്റിയോ, ഗുരു എന്ത് വിചാരിക്കും എന്ന് ആകുലപ്പെടും. ഇരുപതു വർഷത്തോളമായി മുടങ്ങാതെ കർണ്ണാടക സംഗീതം പഠിക്കുന്നുണ്ട് ശോഭ.

വിജയ്‍യുടെയും അമ്മ ശോഭയുടെയും പാട്ടു ജീവിതത്തെക്കുറിച്ച് സോമപ്രസാദ്.

Comments