ഒരു പാട്ടിൽ ഇടപെടാൻ നിങ്ങൾക്ക് എന്താണ് അധികാരം? വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ നിങ്ങൾ തിരുത്തുമോ? അതൊരു ബൗദ്ധിക സ്വത്തല്ലേ?- വി.ടി മുരളി ചോദിക്കുന്നു. പുതിയ തലമുറയുടെ പാട്ടുകേൾവിയെക്കുറിച്ച്, അർജുനൻ മാഷെയും വിദ്യാധരൻ മാഷെയും പോലുള്ള പ്രതിഭകളെ വേണ്ട രീതിയിൽ അംഗീകരിക്കാത്തതിനെയും കുറിച്ച്, സനിത മനോഹറുമായി വി.ടി. മുരളി സംസാരിക്കുന്നു. അഭിമുഖത്തിന്റെ അഞ്ചാം ഭാഗം.
