ദക്ഷിണാമൂർത്തി മുതൽ വിഷ്ണു വിജയ് വരെ

ദക്ഷിണാമൂർത്തി മുതൽ വിഷ്ണു വിജയ് വരെയുള്ള ഇഷ്ട മ്യൂസിഷ്യൻസിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് ഉള്ളിയേരി. ‌കേരളത്തിലെ ഗസൽ സംഗീതശാഖയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും തന്റെ ഇഷ്ട സംഗീത മേഖലകളെക്കുറിച്ചും സംസാരിക്കുന്നു. സംഗീത കോളജുകളിൽ നിന്ന് പുറത്തു വരുന്ന വിദ്യാർഥികൾക്കുള്ള അവസരങ്ങൾ എന്താണെന്ന് ചോദിക്കുന്ന പ്രകാശ് കേരളത്തിലെ മ്യൂസിക് കോളജുകൾ അടച്ചു പൂട്ടേണ്ടവയാണെന്ന് അഭിപ്രായപ്പെടുന്നു. മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.


Summary: V.V. Dakshinamoorthy to Vishnu Vijay: Prakash Ulliyeri talks to Manila C. Mohan. The conversation continues in the second part of the interview


പ്രകാശ് ഉള്ളിയേരി

സംഗീതജ്ഞൻ. 45 വർഷമായി സംഗീതരംഗത്തു പ്രവർത്തിക്കുന്ന ഹാർമോണിയം-കീബോർഡ് വാദകൻ. ഹരിഹരൻ, ശങ്കർ മഹാദേവൻ, മാൻഡലിൻ ശ്രീനിവാസൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം ലോകം മുഴുവൻ സഞ്ചരിച്ചു. ഫ്യൂഷൻ ബാൻഡുകളുടെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലും ഓസ്ട്രേലിയയിലെ സിഡ്നി ഓപ്പെറാ ഹൗസിലും പരിപാടി അവതരിപ്പിച്ച മലയാളി. കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ്.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments