നേമം, മലമ്പുഴ,
പാലാ, വടകര
എന്തു സംഭവിക്കും?
വിശദമായ വിശകലനം
നേമം, മലമ്പുഴ, പാലാ, വടകര എന്തു സംഭവിക്കും? വിശദമായ വിശകലനം
22 Mar 2021, 05:07 PM
കേരളത്തിലെ പതിനഞ്ചാമത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, നിര്‍ണ്ണായക മണ്ഡലങ്ങളായ നേമം, വടകര, പാല, മലമ്പുഴ എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യത്തെ കണക്കുകളും, ചരിത്ര പശ്ചാത്തലവും, അടിസ്ഥാന യാഥാര്‍ഥ്യങ്ങളും മുന്‍നിര്‍ത്തി വിശകലനം ചെയ്യുകയാണ് വെബ്‌സീന്‍ പാക്കറ്റ് 17-ല്‍ പ്രസിദ്ധീകരിച്ച മൂന്ന് ലേഖനങ്ങള്‍.
മലമ്പുഴ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ മത്സരരംഗത്തെ അഭാവത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍, യു.ഡി.എഫിന്റെ സീറ്റ് കേട്ടുകേള്‍വി പോലുമില്ലാത്ത ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കി, 2016-ല്‍ രണ്ടാമതെത്തിയ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്ന സമീപനത്തെ ചോദ്യം ചെയ്യുകയാണ് ട്രൂകോപ്പി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷന്‍ എഴുതിയ ലേഖനത്തില്‍. പിന്നീട് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കോണ്‍ഗ്രസ് എസ്.കെ. അനന്തകൃഷ്ണനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
Read in Webzine: സർവോപരി പാലാക്കാര്യം | ബി. ശ്രീജന്‍
2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ വിജയിച്ച കോണ്‍ഗ്രസ്, 2011ല്‍ സീറ്റ് മുന്നണിയിലെ ജനതാദള്‍ യുണൈറ്റഡിന് കൈമാറി ചിത്രത്തില്‍ പോലുമില്ലാതിരുന്ന ബി.ജെ.പിക്കു വേണ്ടി നിലമൊരുക്കിയതും, 2016ല്‍ ഒ. രാജഗോപാല്‍ വിജയിച്ചതും മലമ്പുഴയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിന് സമാനമാണെന്ന് ലേഖകന്‍ വിലയിരുത്തുന്നു.
""സംഘപരിവാര്‍ പി.ആര്‍ ഏജന്‍സികള്‍ സൗമ്യനാക്കി അവതരിപ്പിക്കാന്‍ എത്ര ശ്രമിച്ചാലും ഒ. രാജഗോപാലിന്റെ പതിന്മടങ്ങ് കടുപ്പമുള്ള സംഘപരിവാര്‍ മുഖമാണ് കുമ്മനം രാജശേഖരന്‍. നിലക്കല്‍ സംഘര്‍ഷകാലത്തും മാറാട് കലാപകാലത്തുമുള്ള കുമ്മനം രാജശേഖരന്റെ പ്രസംഗങ്ങളുടെ വീഡിയോകള്‍ ഏതെങ്കിലും ചാനല്‍ സ്റ്റുഡിയോകളില്‍ അവശേഷിച്ചിരുന്നു എങ്കില്‍ കുമ്മനത്തെ സൗമ്യനാക്കാനുള്ള സംഘപരിവാര്‍ ശ്രമം സമ്പൂര്‍ണമായി പരാജയപ്പെട്ടേനേ. സംഘപരിവാര്‍ എത്ര ശ്രമിച്ചാലും ഒ. രാജഗോപാലിന് ആവുന്നത്ര നിഷ്പക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ കുമ്മനത്തിന് കഴിയില്ല.''
Read in Webzine: രാഷ്ട്രീയ അകവേവുകളുടെ വടകര | വി.കെ. ബാബു
വടകരയുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രം വരച്ചിടുന്ന രാഷ്ട്രീയ അകവേവുകളുടെ വടകര എന്ന ലേഖനത്തില്‍, ആര്‍.എം.പി നേതാവ് കെ.കെ. രമയുടെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫിനെ പിന്തുണക്കുമോ എന്ന് ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ കണക്കുകളും രാഷ്ട്രീയ സാഹചര്യങ്ങളേയും അടിസ്ഥാനമാക്കി പരിശോധിക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ വി.കെ. ബാബു. ""2008-ല്‍ രൂപീകൃതമായശേഷം പതിമൂന്നു വർഷത്തെ ആർ.എം.പിയുടെ നിലപാടുകളും പരിണാമങ്ങളും ഇടതുപക്ഷ പ്രയോഗങ്ങളെ സംബന്ധിച്ച ഒരുപാട് സംവാദങ്ങള്‍ക്കിടം കൊടുക്കുന്നുണ്ട്. നിലവിലെ ഇടതുപക്ഷ ജീർണതക്കെതിരെ പോരാടാനുറച്ച ഒരു പാർട്ടി കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചേരുന്നതിലെ വിപര്യയങ്ങള്‍, ഇടതുപക്ഷ പ്രയോഗങ്ങള്‍ക്കിടയിലെ ജനാധിപത്യ ഇടം, പാർട്ടിക്കകത്തെ സമരവും പുറത്തെ സമരവും, ഇങ്ങനെ നിരവധി കാര്യങ്ങള്‍. ചില സമരങ്ങള്‍ പ്രസ്ഥാനത്തിനകത്ത് ക്ഷമാപൂർവ്വം നടത്താന്‍ മാത്രമേ കഴിയൂ എന്നതാണോ ഈ അനുഭവങ്ങള്‍ കാണിക്കുന്നത്? ഇതുപോലുള്ള കേരളത്തിലെ മറ്റൊരു മണ്ഡലത്തിലും ഉയരാത്ത അനേകം ചോദ്യങ്ങള്‍ ഇവിടെ ഉയരാവുന്നതാണ്. ''
തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മില്‍ ആന്തരിക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതും ആര്‍.എം.പിയുടെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകവുമാവുമെന്നും ലേഖകന്‍ വിലയിരുത്തുന്നു.
Read in Webzine: മലമ്പുഴയില്‍ നടന്നത്, നേമത്ത് നടക്കാനിരിക്കുന്നത് | ടി.എം. ഹര്‍ഷന്‍
കെ.എം. മാണിയുടെ മരണശേഷം എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും ഒരേപോലെ പ്രതിസന്ധിയിലാക്കിയ പാല മണ്ഡലത്തിലെ വിശേഷങ്ങളാണ് സര്‍വോപരി പാലാക്കാര്യം എന്ന ലേഖനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ബി. ശ്രീജന്‍ ചര്‍ച്ച ചെയ്യുന്നത്. ""ജനാധിപത്യ പാർട്ടി എന്നാണ് പേരെങ്കിലും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ നടത്തിപ്പ് രീതിയാണ് കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്ക്. പാലായിലെ ഉപതിരഞ്ഞെടുപ്പ് പരാജയം ജോസിന്റെ നേതൃശേഷിയെ സംശയനിഴലിൽ ആക്കിയെങ്കിലും മാണിസാർ സ്ഥാപകനേതാവായ ഐക്യ ജനാധിപത്യ മുന്നണിയുമായി ബന്ധം വിടർത്താൻ തീരുമാനിച്ചത് നല്ല അസ്സല് ചൂതാട്ടമായിരുന്നു.''
ജോസ് കെ. മാണിയുടെ മുന്നണി മാറ്റവും, തുടര്‍ന്ന് മാണി സി. കാപ്പന്റെ യു.ഡി.എഫ് പ്രവേശവും പാലയുടെ രാഷ്ട്രീയചിത്രത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്ന് അന്വേഷിക്കുകയാണ് ലേഖകന്‍.
ട്രൂകോപ്പി വെബ്സീനില്‍ വായിക്കാം...

Truecopy Webzine
Apr 12, 2021
4 Minutes Read
Truecopy Webzine
Apr 05, 2021
8 minutes read
Election Desk
Apr 03, 2021
2 Minutes Read
Election Desk
Apr 03, 2021
3 Minutes Read
Election Desk
Apr 03, 2021
2 Minutes Read
സിവിക് ചന്ദ്രൻ
Apr 03, 2021
4 Minutes Read
Think
Apr 02, 2021
2 Minutes Read
Nishad
23 Mar 2021, 02:43 PM
Good