17 Jun 2022, 01:52 PM
ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകള്‍ വെട്ടിക്കുറച്ചതോടെ ചികിത്സ, പഠനം, കച്ചവടം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കേരളത്തിലെത്തിയ ആയിരത്തോളം പേര്‍ തിരിച്ചുപോകാനാവാതെ ഇപ്പോഴും വലയുകയാണ്. കൊച്ചിയില്‍ നിന്നും ബേപ്പൂരില്‍ നിന്നുമായി 7 കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. ഇതു രണ്ടായി ചുരുക്കിയതോടെയാണ് ദ്വീപുകളിലേക്കുള്ള യാത്ര പ്രതിസന്ധിയിലായത്. ആറ് മാസത്തോളമായി തുടരുന്ന ഈ യാത്രപ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായില്ല. ബെക്കപകടത്തില്‍ പരിക്കേറ്റ ചെത്ലത്ത് ദ്വീപിലെ 28കാരന്‍ ചികിത്സ കിട്ടാതെ മരണപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. ജൂണ്‍ എട്ടാം തിയതി രാത്രി അപകടത്തില്‍ പെട്ട രണ്ട് യുവാക്കളെ പിറ്റേ ദിവസം രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഒരാള്‍ മരണപ്പെട്ടിരുന്നു. ലക്ഷദ്വീപിലേക്ക് വികസനം വരാന്‍ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ച് പ്രഫുല്‍ കെ. പട്ടേല്‍ കൊണ്ടു വന്ന പരിഷ്‌ക്കാരങ്ങളെല്ലാം പൊള്ളയായിരുന്നെന്നും ചികിത്സ കിട്ടാതെ മരിക്കുന്നവരായി ദ്വീപ് ജനതമാറിയെന്നതതാണ് ഇപ്പോഴത്തെ അനുഭവമെന്നും സാധരണക്കാരായ ദ്വീപ് നിവാസികള്‍ പറയുന്നു.
ജനവാസമുള്ള 10 ദ്വീപുകളിലെ താമസക്കാര്‍, ജോലിയടക്കമുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ദ്വീപിലേക്കു പോകുന്നവര്‍, എന്നിങ്ങനെ എല്ലാവര്‍ക്കുമായി 2 കപ്പലുകള്‍ മാത്രമാണിപ്പോള്‍ സര്‍വീസ് നടത്തുന്നത്. നേരത്തെ ഉണ്ടായിരുന്ന കപ്പലുകള്‍ കൂടി യാത്രാ യോഗ്യമാക്കിയാല്‍ തീരാവുന്ന പ്രശ്‌നം ആയിരുന്നിട്ടു പോലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. കേരളത്തിലേക്ക് ചികിത്സയ്ക്ക് വരാന്‍ കാത്തിരിക്കുന്ന നിരവധി പേര്‍ ദ്വീപുകളിലുണ്ടെന്നും അവരുടെയെല്ലാം സഞ്ചാര സ്വാതന്ത്ര്യം ഭരണകൂടം തടഞ്ഞിവെച്ചിരിക്കുകയാണെന്നും ദ്വീപ് നിവാസികള്‍ പറയുന്നു.
മണ്‍സൂണിനോട് അനുബന്ധിച്ചു ബേപ്പൂരില്‍ ഹൈ സ്പീഡ് വെസല്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും കൊച്ചിയില്‍ നിന്നുള്ള സര്‍വീസിന് ഇവിടെ ടിക്കറ്റ് വിതരണമുണ്ട്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന എം.വി. കോറല്‍സ്, എം.വി. അറേബ്യന്‍സ് സീ എന്നീ 2 കപ്പലുകളിലായി 650 സീറ്റുകളാണ് ആകെയുള്ളത്. എന്നാല്‍ കൊച്ചിയിലും കോഴിക്കോട്ടുമായി ദ്വീപിലേക്കു പോകാനുള്ള യാത്രക്കാരുടെ എണ്ണം ഇതിന്റെ നാലിരട്ടി വരും.
ദ്വീപുകളില്‍ തൊഴിലെടുക്കുന്ന, കരയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും ഇപ്പോള്‍ ദ്വീപില്‍ എത്താന്‍ പറ്റുന്നില്ല. പുതിയ അഡമിനിസ്ട്രേററ്റര്‍ വന്നതിന് ശേഷം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന് 20 വര്‍ഷത്തോളമായി ദ്വീപില്‍ കൂലിപ്പണിയെടുക്കുന്ന മുക്കം സ്വദേശി അബ്ദുറഷീദ് പറയുന്നു.
രാജ്യമാസകലം ആധുനിക യാത്രാ സൗകര്യങ്ങള്‍ വികസിച്ചുവരുമ്പോഴും അതിന്റെ വിപരീതാവസ്ഥയിലാണ് ദ്വീപുകള്‍ നിലകൊണ്ടിരുന്നത്. പരിമിതമായ ആ യാത്രസൗകര്യങ്ങള്‍ കൂടിയാണ് ഇപ്പോള്‍ ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ഇല്ലാതായിരിക്കുന്നത്.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
അലി ഹൈദര്‍
Jun 22, 2022
6 Minutes Read
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 16, 2022
15 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch
മനില സി.മോഹൻ
Jun 13, 2022
60 Minutes Watch