മാധ്യമ മുതലാളി നിര്‍ണ്ണയിക്കുന്ന
അതിരുകള്‍ക്കുള്ളിലാണ്
മാധ്യമ സ്വാതന്ത്ര്യം
മാധ്യമ മുതലാളി നിര്‍ണ്ണയിക്കുന്ന അതിരുകള്‍ക്കുള്ളിലാണ് മാധ്യമ സ്വാതന്ത്ര്യം
എല്ലാ ബിസിനസ്സും പോലെ മുഖ്യധാര മാധ്യമങ്ങളും ലാഭത്തിനുവേണ്ടി നടത്തുന്ന ബിസിനസ്സാണ്. ലാഭത്തിന്റെ ഗുണദോഷങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുഖ്യധാരയിലെ മാധ്യമങ്ങളുടെ ഉള്ളടക്കം നിര്‍ണ്ണയിക്കപ്പെടുക. വിപണിയില്‍ ലഭ്യമായ മറ്റുചരക്കുകളെ പോലെ ഉള്ളടക്കവും ഒരു ചരക്കാണ്- ഡെക്കാൻ ക്രോണിക്കിളിൽ സീനിയർ എഡിറ്ററായിരുന്ന കെ.പി. സേതുനാഥ് സംസാരിക്കുന്നു.തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില സി.മോഹന്‍ : മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
കെ.പി സേതുനാഥ്: മാധ്യമങ്ങളും, മാധ്യമപ്രവര്‍ത്തകരും നേരിടുന്ന ആക്രമണങ്ങളെ കഴിഞ്ഞ ആറേഴ് കൊല്ലങ്ങളായി ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്താനാവുക. ഭരണകൂടത്തിന്റെയും, അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കക്ഷികളുടെയും ഭാഗത്തുനിന്നുള്ള അക്രമത്തിന്റെ സൂചികയില്‍ ഗണ്യമായ വര്‍ദ്ധനയാണ് ഇക്കാലയളവില്‍ ഉണ്ടായിട്ടുള്ളത്. അക്രമത്തിന്റെ രൂപത്തിലും ഭാവത്തിലുമെല്ലാം ഈ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. അക്രമത്തിന്റെ ഈ വേലിയേറ്റം മാധ്യമമേഖലയിലും സ്വാഭാവികമാണ്. മാധ്യമമേഖലയിലെ അക്രമം കുറച്ചുകൂടി സങ്കീര്‍ണ്ണമാണ് എന്നൊരു വ്യത്യാസം മാത്രം. വിവിധ രീതികളിലാണ് അവ പ്രത്യക്ഷപ്പെടുന്നത്. മാധ്യമീകൃതമെന്നു പൊതുവെ വിവക്ഷിക്കപ്പെടുന്ന വിവരവിനിമയ മേഖലയുടെ ഇപ്പോഴത്തെ മുഖമുദ്രയായ ആരോപണ-പ്രത്യാരോപണങ്ങളും, അപകീര്‍ത്തിപ്പെടുത്തലുകളുമാണ് ഒരു രീതി. അത്തരമൊരു മാധ്യമസംസ്‌ക്കാരം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവര്‍ എന്ന നിലയില്‍ ഒരു പരിധിവരെ മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് അത്തരത്തിലുള്ള അക്രമങ്ങളുടെ ഉത്തരവാദികള്‍. അതില്‍ നിന്നും തികച്ചും ഭിന്നമാണ് ഭരണകൂടം പ്രത്യക്ഷമായും, പരോക്ഷമായും
നടപ്പിലാക്കുന്ന അക്രമം. ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികത അധികാരത്തിലെത്തിയ ശേഷമാണ് ഇത്തരത്തിലുള്ള ആക്രമണം ഗണ്യമായി ഉയര്‍ന്നത്. തൊഴില്‍നിഷേധം മുതല്‍ ശമ്പളം നിഷേധം വരെ മാധ്യമ മുതലാളിമാരില്‍ നിന്ന് നേരിടുന്ന അക്രമവും ഒട്ടും ചെറുതല്ല. മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് അവസാനം പറഞ്ഞ രണ്ടു കാര്യങ്ങളാണ് ഏറ്റവും അപകടകരം.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
പ്രത്യേക പ്രിവിലേജുകളും, അധികാരവുമൊന്നും മാധ്യമപ്രവര്‍ത്തനത്തിന് ഇല്ല. എല്ലാ പ്രൊഫഷനുകള്‍ക്കും അവയുടേതായ പ്രതിബദ്ധതകളും, അച്ചടക്കങ്ങളും ഉണ്ട്. നിയമപരമായും, അല്ലാതെയും രൂപപ്പെട്ടു വരുന്നതാണ് അവ. മുഖ്യധാരാ മാധ്യമപ്രവര്‍ത്തന മേഖലയിലും സമാനമായ പ്രതിബദ്ധതയും, അച്ചടക്കവും കാണാനാവും. അതില്‍ കൂടുതലായ സാമൂഹ്യ പ്രതിബദ്ധത മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും വ്യക്തിതലത്തില്‍ രൂപപ്പെടുത്തുന്നതും, കാത്തുസൂക്ഷിക്കുന്നതുമാണ്.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നില്ല. എല്ലാ ബിസിനസ്സും പോലെ മുഖ്യധാര മാധ്യമങ്ങളും ലാഭത്തിനുവേണ്ടി നടത്തുന്ന ബിസിനസ്സാണ്. ലാഭത്തിന്റെ ഗുണദോഷങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുഖ്യധാരയിലെ മാധ്യമങ്ങളുടെ ഉള്ളടക്കം നിര്‍ണ്ണയിക്കപ്പെടുക. വിപണിയില്‍ ലഭ്യമായ മറ്റുചരക്കുകളെ പോലെ ഉള്ളടക്കവും ഒരു ചരക്കാണ്. അത് വിറ്റഴിക്കുന്നതിന് ആവശ്യമായ ചേരുവകള്‍ നിശ്ചയിക്കുന്ന മാധ്യമ മുതലാളി നിര്‍ണ്ണയിക്കുന്ന അതിരുകള്‍ക്കുള്ളിലാണ് മാധ്യമ സ്വാതന്ത്ര്യം. സ്വതന്ത്ര മാധ്യമങ്ങള്‍ എന്നു വിളിക്കപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ അതുകൊണ്ടു തന്നെ പൂര്‍ണ്ണമായും സ്വതന്ത്രരല്ല എന്നാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്. അതുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങളെ, കൊള്ളാവുന്ന പല മാധ്യമ വിമര്‍ശകരും കോര്‍പറേറ്റ് മാധ്യമങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നു മാത്രമാണ് സ്വതന്ത്രം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
ടെലിവിഷന്റെ വരവ് സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ വരവുമായി ബന്ധപ്പെട്ട വിഷയമാണ്. ടെലിവിഷന്‍ അതിന്റേതായ നിലയില്‍ എന്തെങ്കിലും തരത്തിലുള്ള ഗുണമോ, ദോഷമോ സംഭാവന ചെയ്തുവെന്നു പറയാനാകില്ല. സാങ്കേതികവളര്‍ച്ച വിവരവിനിമയ മേഖലയില്‍ സൃഷ്ടിച്ച വേഗത, വിതരണശേഷി, ഉള്ളടക്കത്തിന്റെ ഗുണത്തിലും, വിന്യാസത്തിലും വരുത്തിയ മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ചു വേണം ഈ വിഷയത്തെ വിലയിരുത്താന്‍.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
നിലവിലുള്ള രാഷ്ട്രീയ-സമ്പദ്ഘടനയുമായി സമരസപ്പെട്ടു പോവുന്ന ബിസിനസ്സ് സ്ഥാപനങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങള്‍. നിലവിലുള്ള രാഷ്ട്രീയ-സമ്പദ്ഘടനയില്‍ ഇപ്പറഞ്ഞ ശക്തികള്‍ പുലര്‍ത്തുന്ന സ്വാധീനം മുഖ്യധാരയിലെ മാധ്യമ മേഖലയിലും പ്രകടമാണ്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
ലിംഗനീതി വളരെ ദുര്‍ബലമായ മേഖലകളിലൊന്നാണ് മുഖ്യധാരയിലെ മാധ്യമങ്ങള്‍.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
വളരെ ശരിയാണ്. ഏറ്റവും മുകള്‍തട്ടിലെ 10-ശതമാനത്തിന് മാത്രമാണ് മാന്യമായ വേതനം ലഭിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അതുപോലും ഇല്ലാതാവുന്ന സ്ഥിതിയാണ്.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
സോഷ്യല്‍ മീഡിയയുടെ വരവ് ഗുണവും ദോഷവും സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യധാരയിലെ മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ച് പലപ്പോഴും ഗുണത്തെക്കാള്‍ ദോഷമാണ് മുന്നിട്ടുനില്‍ക്കുന്നത്.
വലിയ രീതീയിലുള്ള നിഷേധാത്മക പ്രവണതകള്‍ക്ക് അത് വഴിയൊരുക്കിയിട്ടുണ്ട്. ചാരുകസാല പത്രപ്രവര്‍ത്തനം അഥവാ കട്ട് ആന്റ് പെയ്സ്റ്റ് സമീപനം ഒരുദാഹരണമാണ്.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?
പുസ്തകങ്ങളും, മറ്റു പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിന് വേണ്ടുവോളം

സമയം കിട്ടാറുണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ദൈനംദിന പത്രപ്രവര്‍ത്തനം വളരെ ചുരുക്കം സമയം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന പണി മാത്രമാണ്. 75-വര്‍ഷത്തെ തടവുശിക്ഷക്കു വിധിക്കപ്പെട്ട് കഴിഞ്ഞ 37-വര്‍ഷമായി അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഡേവിഡ് ഗില്‍ബേര്‍ടിന്റെ ‘ലൗ ആന്റ് സ്ട്രഗിള്‍’ എന്ന പുസ്തകമാണ് ഇപ്പോള്‍ വായിക്കുന്നത്.
ചോദ്യം: കോവിഡ് കാലം പലതരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
മാധ്യമങ്ങളെയും, മാധ്യമപ്രവര്‍ത്തനങ്ങളെയും പറ്റിയുള്ള പഴയ ധാരണകള്‍ മാറ്റത്തിനു വിധേയമാവുകയാണ്. അതനുസരിച്ച് പത്രങ്ങളും, ടെലിവിഷന്‍ ചാനലുകളും പുതിയ രൂപഭാവങ്ങള്‍ കൈവരിക്കുവാന്‍ നിര്‍ബന്ധിതമാകുമെന്നാണ് തോന്നല്‍. അതിന്റെ വിശദാംശങ്ങള്‍ പറയുവാനുള്ള അറിവ് എനിക്കില്ല.
Truecopy Webzine
Apr 05, 2021
8 minutes read
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
Truecopy Webzine
Jan 30, 2021
2 Minutes Read
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Dec 17, 2020
9 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read