വഴി മാറി ചിന്തിക്കാന്‍
ടെലിവിഷന്‍ നേതൃത്വത്തിന്
ഒരുതരം ഭയം
വഴി മാറി ചിന്തിക്കാന്‍ ടെലിവിഷന്‍ നേതൃത്വത്തിന് ഒരുതരം ഭയം
പരിസ്ഥിതിയും, ലിംഗപരമായ പ്രശ്‌നങ്ങളും, ഒക്കെ മുഖ്യധാരയിലേക്ക് വന്നത് ടെലിവിഷന്‍ മാധ്യമങ്ങളിലൂടെയാണ്. ഘടനാപരമായ, അവതരണപരമായ ക്രിയാത്മകതയുടെ രാഹിത്യമാണ് ഇന്നു ടെലിവിഷന്‍ നേരിടുന്ന പ്രശ്നം- സഭ ടി.വി സീനിയർ കൺസൽട്ടൻറ് ഡയറക്ടർ വി.എം. ദീപ എഴുതുന്നു. തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില സി.മോഹന്‍: മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
വി. എം ദീപ : മുഖ്യധാരാ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍, കടുത്ത മത്സരത്തിന്റെ ഒരന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് 24 മണിക്കൂര്‍ ലൈവ് വാര്‍ത്ത നല്‍കാനുള്ള സാങ്കേതികവിദ്യ വികസിച്ചതോടെയാണ്. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തില്‍ മാത്രം വിമർശിക്കപ്പെടേണ്ട പ്രശ്‌നങ്ങളല്ല, മാധ്യമങ്ങള്‍ക്കുള്ളതെന്നു തോന്നുന്നു. മത്സരം നിറഞ്ഞ ലൈവ് വാര്‍ത്തയില്‍ ചോര്‍ന്നുപോകുന്ന പഠനവും, വിശദാംശങ്ങളും, വസ്തുതകളുടെ കൃത്യതയുമെല്ലാം എല്ലാ സമയത്തും ഒരു പ്രശ്‌നം തന്നെയാണ്. മാത്രമല്ല, സമൂഹത്തിന്റെ പൊതുബോധമാണ് മാധ്യമങ്ങളിലും പ്രതിഫലിക്കുന്നത്. എരിവും പുളിയുമുള്ള വാര്‍ത്തയോടുള്ള കടുത്ത ആഭിമുഖ്യം നമ്മുടെ സമൂഹത്തില്‍ പൊതുവേയുണ്ടെന്ന് ഇവിടെ പ്രചാരമുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ മനസ്സിലാവും. പാപ്പരാസിയുടെ തലത്തിലേക്ക് താഴാതിരിക്കാന്‍ ഒരു കരുതല്‍ മാധ്യമങ്ങളുടെ ഭാഗത്തുണ്ടാവേണ്ടത് തന്നെയാണ്. അത് മാധ്യമസമൂഹത്തിനകത്തു നിന്നും, പൊതുസമൂഹത്തില്‍ നിന്നും ഒരുപോലെ വരുന്ന ആത്മവിമർശനത്തിന്റെ ഭാഗമായിരിക്കണം.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വിധു വിന്‍സെന്‍റ് • ജോസി ജോസഫ്• വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
ജേണലിസ്റ്റുകള്‍ക്ക് അവരുടെ തൊഴിലിന്റെ ഭാഗമായി ലഭിക്കുന്ന അധികാരവും, പ്രിവിലേജും അവര്‍ക്കു വ്യക്തിപരമായ തലത്തില്‍ സിദ്ധിക്കുന്നതല്ല. അവര്‍ക്ക് അവരുടെ തൊഴില്‍ പരമാവധി വസ്തുനിഷ്ഠമായും, ജനങ്ങള്‍ക്കുപകരിക്കുന്ന വിധത്തിലും ചെയ്യാന്‍ ഉതകുന്നതിനാണ് ആ അധികാരങ്ങളും, പ്രിവിലേജുകളും. മറ്റൊരര്‍ത്ഥത്തില്‍, ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ ഭാഗമാണവ. ജേണലിസ്റ്റുകളുടെ സാമൂഹ്യപ്രതിബദ്ധത ഒരു പക്ഷം പിടിക്കുന്നതിലല്ല, വസ്തുനിഷ്ഠമായി, സമഗ്രമായി, എല്ലാ വശവും സ്പര്‍ശിച്ചു വാര്‍ത്ത നല്‍കുക വഴി, ഒരു informed conclusion ല്‍ എത്താന്‍ വായനക്കാരെ, പ്രേക്ഷകരെ പ്രാപ്തരാക്കുന്നതിലാണ്.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
പൂര്‍ണമായും നിഷ്പക്ഷമായ ഒരു മാധ്യമപ്രവര്‍ത്തനം സാധ്യമല്ല. എന്നാല്‍ നിഷ്പക്ഷതക്ക് വേണ്ടിയുള്ള ശ്രമം ഓരോ മാദ്ധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും നിരന്തരമായി ഉണ്ടാവുകയും, വാര്‍ത്തകളെയും വിശകലനങ്ങളെയും സമൂഹം ജാഗ്രതയോടെയും വിമർശനാത്മകമായും സമീപിക്കുകയും, ഈ പ്രക്രിയ നിരന്തരം നടക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. നിഷ്പക്ഷത, അങ്ങനെ മാത്രമേ ഉറപ്പാക്കാന്‍ കഴിയൂ. കേരളത്തിലെ മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രപരമായ വൈവിധ്യം തന്നെയാണ് ഇക്കാര്യത്തില്‍ നമുക്ക് രക്ഷ.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
ഗുണപരമായിരുന്നു. മാധ്യമരംഗത്ത് ഒരു സജീവത, സക്രിയത കൊണ്ടുവരാന്‍ അത് വളരെ സഹായിച്ചിട്ടുണ്ട്. ധാരാളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായത് ദൃശ്യമാധ്യമങ്ങളിലൂടെയാണ്. അച്ചടിമാധ്യമങ്ങളില്‍ കടുത്ത പുരുഷാധിപത്യം നിലനിന്നിരുന്നു. പരിസ്ഥിതിയും, ലിംഗപരമായ പ്രശ്‌നങ്ങളും, ഒക്കെ മുഖ്യധാരയിലേക്ക് വന്നത് ടെലിവിഷന്‍ മാധ്യമങ്ങളിലൂടെയാണ്. ഘടനാപരമായ, അവതരണപരമായ ക്രിയാത്മകതയുടെ രാഹിത്യമാണ് ഇന്നു ടെലിവിഷന്‍ നേരിടുന്ന പ്രശ്നം. റേറ്റിംഗ് ലഭിക്കുന്ന, ഇതിനകം പാരമ്പരാഗതമായിത്തീര്‍ന്ന ചില പരിപാടികളില്‍ നിന്ന് വഴി മാറി ചിന്തിക്കാന്‍ ടെലിവിഷന്‍ നേതൃത്വത്തിന് ഒരുതരം ഭയം തന്നെയാണ്. അപ്പോള്‍
ക്രിയാത്മകമായ, freshness ഉള്ള പരിപാടികള്‍ കുറയുന്നു. രാഷ്ട്രീയമായാലും, സാമൂഹ്യ പ്രശ്‌നങ്ങളായാലും, മറ്റെന്ത് ഉള്ളടക്കമായാലും, നമ്മള്‍ നമ്മുടെ സ്വന്തം കുട്ടികള്‍ക്ക് കാണാനും, കണ്ടു വളരാനും വേണ്ടിയാണ് ഒരു ടെലിവിഷന്‍ പരിപാടിയോ, ചര്‍ച്ചയോ, വാര്‍ത്ത റിപ്പോര്‍ട്ടിങ്ങോ നടത്തുന്നത് എന്ന ബോധ്യം, ആ മാന്യതാസങ്കല്പം, മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ നമുക്കോരോരുത്തര്‍ക്കും ഉണ്ടാവണം എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതുപോലെ ഭാഷ ഉപയോഗിക്കുന്നതിലെ സൂക്ഷ്മത, വൃത്തി,- അത് എഴുത്തു ഭാഷ ആയാലും, ദൃശ്യ ശ്രാവ്യ ഭാഷ ആയാലും- വീണ്ടെടുക്കാന്‍ ശ്രമിക്കണം. പഴയകാല മാധ്യമപ്രവര്‍ത്തകര്‍ക്ക് അതുണ്ടായിരുന്നു.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
ഇതിന്റെയെല്ലാം സ്വാധീനങ്ങള്‍ ഏറിയും, കുറഞ്ഞും ഉണ്ടാകാം. ദേശീയതലത്തില്‍ അത് വ്യക്തമായും, ശക്തമായും ഉണ്ട്. എന്നാല്‍ കേരളത്തില്‍ സ്ഥിതി അത്ര മോശമല്ല എന്നാണ് എന്റെ ബോധ്യം. ഓരോ മാധ്യമപ്രവര്‍ത്തകരുടെയും ജോലിയോടുള്ള പ്രതിബദ്ധതയും സാമൂഹ്യബോധവും എല്ലാം തുല്യപ്രാധാന്യമുള്ള ഘടകങ്ങള്‍ തന്നെയാണ്. ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരു ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു എന്ന് മാത്രം നോക്കിയാല്‍ ഇത് മനസ്സിലാകും. അത് അവരുടെ കമ്പനി അവരെക്കൊണ്ടു നിര്‍ബന്ധിച്ചു ജോലി ചെയ്യിക്കുന്നത് കൊണ്ട് മാത്രമല്ല. അവര്‍ ചെയ്യുന്ന ജോലി ഈ സമൂഹത്തിനു പ്രധാനമാണ് എന്ന് അവരില്‍ ഭൂരിപക്ഷം വിശ്വസിക്കുന്നത് കൊണ്ട് കൂടിയാണ്.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗ നീതി നിലനില്‍ക്കുന്നുണ്ടോ?
ലിംഗനീതിയുടെ കാര്യത്തില്‍ കേരളത്തിലെ ജേണലിസം ബഹുദൂരം മുന്നിലാണ്. അത് ഈ രംഗത്തെ സ്ത്രീകള്‍ കഠിനാധ്വാനം ചെയ്തു നേടിയതാണ്. ഒപ്പം മലയാള ടെലിവിഷനില്‍ സ്വകാര്യ വാര്‍ത്ത ചാനലിന് തുടക്കത്തില്‍ നേതൃത്വം കൊടുത്ത ശശികുമാറിനെപ്പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വളരെ ബോധപൂര്‍വം വനിതാപ്രാതിനിധ്യം ഉറപ്പാക്കിയതുകൊണ്ടുകൂടിയാണ്. അച്ചടി മാധ്യമങ്ങള്‍ ആ വഴി പിന്നീട് പിന്തുടരുകയാണ് ചെയ്തത്.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
ശരിയാണ്. ടെലിവിഷന്റെ കാര്യമെടുത്താല്‍ സാങ്കേതിക രംഗത്ത് (ക്യാമറ, എഡിറ്റിംഗ് തുടങ്ങിയവ) പ്രവര്‍ത്തിക്കുന്നവര്‍ക്ക് ന്യായമായ ശമ്പളം കിട്ടുന്നേയില്ല.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
സ്വാഭാവികമായും സോഷ്യല്‍ മീഡിയയുടെ സ്വാധീനം കൂടി വരുന്നു. അത് വായനക്കാരുമായുള്ള, പ്രേക്ഷകരുമായുള്ള പുതിയ ആശയവിനിമയ സാദ്ധ്യതകള്‍ തുറന്നിടുന്നുണ്ട്. പക്ഷെ ഈ സ്വാധീനത്തെ കുറേക്കൂടി ഗുണപരമായി ഉപയോഗപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞാലേ കാര്യമുള്ളൂ.
ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?
ആഗ്രഹിക്കുന്ന അത്രയും വിപുലമായിട്ടല്ലെങ്കിലും ചെറിയ തോതില്‍ വായന നടക്കാറുണ്ട്. ഒടുവില്‍ വായിച്ചത്, (മുഴുവനായില്ല) അഗത ക്രിസ്റ്റിയുടെ ആത്മകഥ. വായനക്ക് വലിയ മൂല്യം കല്‍പ്പിക്കുന്ന ഒരു സുഹൃത്ത് വായിക്കാനായി തന്നതാണ്. മനോഹരമായ പുസ്തകം.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
മാധ്യമ രംഗത്ത് വലിയ തോതില്‍ വികേന്ദ്രീകരണവും, വൈവിധ്യവൽക്കരണവും നടക്കും എന്ന് ഉറപ്പാണ്. എപ്പോഴും പുതിയ വെല്ലുവിളികളാണ് പുതിയ സാധ്യതകളെ കൂടി തുറന്നിടുന്നത്. മാധ്യമങ്ങള്‍ക്കും ഇത് സ്വയം പുതുക്കാനുള്ള ഒരവസരമായി തീര്‍ന്നേക്കാം. മാധ്യമങ്ങള്‍ അതിജീവിക്കും, പക്ഷെ നിരവധി പേരുടെ തൊഴില്‍ നഷ്ടമായേക്കാം. ഇപ്പോള്‍ തന്നെ അത് സംഭവിച്ചു തുടങ്ങി.
Basheer. N
21 Aug 2020, 05:17 PM
Good
കാദർ തവനൂർ
20 Aug 2020, 08:42 PM
യാഥാർത്യങ്ങളാണ് സഭ ചാനലിന് അഭിനന്ദനങ്ങൾ
ബി. ഉണ്ണികൃഷ്ണൻ / അലി ഹെെദർ
Mar 06, 2021
11 Minutes Read
രഞ്ജിത്ത് / ടി. എം. ഹര്‍ഷന്‍
Mar 05, 2021
55 Minutes Watch
കൽപ്പറ്റ നാരായണൻ / ഒ.പി. സുരേഷ്
Mar 01, 2021
1 hour watch
പ്രിയംവദ ഗോപാല്‍ / ഷാജഹാന്‍ മാടമ്പാട്ട്
Feb 24, 2021
60 Minutes Watch
ഡോ : വി. രാമചന്ദ്രൻ / അലി ഹെെദർ
Feb 23, 2021
7 Minutes Read
ഒ. രാജഗോപാല്‍ / മനില സി.മോഹൻ
Feb 21, 2021
27 Minutes Watch
Political Desk
Feb 19, 2021
1 Minutes Read
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
Preetha KK
22 Aug 2020, 01:05 PM
Excellent .Bold opinion and observation.She is an extraordinary in media world.