എത്ര വിത്താണ് ഞാൻ ഇപ്പോൾ തിന്നുന്നത്.
വിത്തെടുത്തുണ്ണുക എന്ന് ഒരു ചൊല്ല് കേട്ടിട്ടുണ്ട് കുട്ടിക്കാലത്ത്. ഇപ്പോൾ നോക്കുമ്പോൾ ആളുകൾ അതു മാത്രമേ തിന്നുന്നുള്ളൂ എന്നുകൂടി തോന്നിപ്പോവും.
അതും എന്തെല്ലാം വിത്തുകൾ.
മത്തൻ, കുമ്പളം, സൂര്യകാന്തി, തണ്ണിമത്തങ്ങ, ചണം, എള്ള്, വെള്ളരിക്ക എന്നിങ്ങനെ ഏഴെണ്ണമാണ് ഡപ്പികളിലായി എന്റെ തീൻമേശമേൽ തന്നെ ഇരിക്കുന്നത്.
അപ്പോൾ കൃഷിയൊക്കെ ഇല്ലാതായിക്കാണുമോ ഇപ്പോൾ.
പണ്ടത്തെ ഒരു ചലച്ചിത്രഗാനം ഓർമ്മ വരും.
പാഴ്മുളേ നീയാരുടെ വിത്തോ... ഹ ഹ, അതേ പടത്തിൽ തന്നെയല്ലേ മറ്റേ ആ യുഗ്മഗാനവും: ശുക്ലപക്ഷക്കിളി ചിലച്ചൂ, ഹോ, ഞാൻ അതിൽ കുണുങ്ങിക്കാണിച്ച ഒരു നാണമുണ്ട്. പിന്നെ വല്ലാത്ത ആ കടാക്ഷവും. എങ്ങനെ അത് സാധിച്ചു എനിക്ക് എന്ന് ഒരു പിടിയുമില്ല. ഇപ്പോഴും അത് കാണാൻ ആളുകൾ തിരക്കുന്നുണ്ടേത്ര.
ഖാൻ അല്ല, നഹാസ് ആയിരുന്നു കൂടെ.
ക്രൂ ദൂരെയായിരുന്നു. ഞങ്ങൾ ഒരു പാറക്കെട്ടിനിടയിൽ വെള്ളച്ചാട്ടത്തിനടുത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കണം എന്നായിരുന്നു. അത്യാവശ്യം ഇഴുകിച്ചേർന്ന് അഭിനയിക്കണമെന്നും. പെട്ടെന്ന് നഹാസ് എന്നെ പൂണ്ടടങ്കം പിടിച്ച് അപ്പുറത്തെ ഒരു മറവിലേയ്ക്കു കൊണ്ടുപോയി എന്റെ വായിൽ തന്ന ഒരു ചുംബനമുണ്ട്!
അയ്യോ, എന്റെ ഉണ്ണ്യേട്ടാ, അരുതേ... എന്ന് കൊഞ്ചിയോ അപ്പോഴും ഞാൻ എന്ന് ഓർമയില്ല. അതിനിടയിൽ അയാളുടെ കൈ എന്റെ സ്വകാര്യങ്ങളിലെല്ലാം കുറേ ഓടിക്കളിച്ചു കഴിഞ്ഞിരുന്നു. വെറുതേ ഇരിക്കാൻ മടിതോന്നിയതിനാൽ ഞാൻ അയാളുടെ എന്തോ പിടിച്ച് തിരുമ്മിക്കൊണ്ടുമിരുന്നു.
എന്നാലും വല്ലാത്ത ഒരു സാമഗ്രി തന്നെ. എങ്ങനെ വളരും അത് കയ്യിനുള്ളിൽ നിന്നുകൊണ്ട് എന്നു കണ്ടില്ലേ. എന്തൊരു മുഴുത്ത കദളിപ്പഴം. അയ്യേ, ബീബീബീ, ഇതെന്താണു നഹാസ്? ഇനി ഞാനെങ്ങനെ അങ്ങോട്ട് വരും. എന്റെ കയ്യിൽ ആകെ - അയ്യയ്യയ്യേ, അതിങ്ങനെ ഒട്ടിപ്പിടിക്കുണൂല്ലോ.
ഓ, നീ ഈ കുണുകുണൂ ഭാഷ നിന്റെ സ്വന്തമാക്കിയോ എന്റെ നിത്യേ -
ഇന്നാളൊരൂസം ഖാനും ചോദിച്ചു ഇതു തന്നെ - എന്താ, എന്റെ വർത്തമാനം മോശമായിട്ടുണ്ടോ നഹാസ്?
ഓ, ഖാനും ചോദിച്ചോ... എന്നാൽ ഞാൻ എന്റേതിങ്ങോട്ട് പിൻവലിച്ചു.
നിങ്ങളുടെ എന്തു പിൻവലിച്ചു.
അതു തന്നെ, കുന്തം.
ഖാൻ പറഞ്ഞ ഒരു തമാശ കൂടി അയാളുമായി പങ്കുവെയ്ക്കണമെന്നുണ്ടായിരുന്നു എനിക്ക് അപ്പോൾ. പക്ഷേ അയാളുടെ മുഖഭാവം കണ്ടിട്ട് ഞാൻ അത് വേണ്ട എന്നു വെച്ചു. ഈ പുരാണത്തിലെ കുന്തിയുണ്ടല്ലോ, വല്ലാത്ത ഒരു സ്ത്രീ തന്നെ അവൾ - കുണ്ടിയുമല്ല, ചന്തിയുമല്ല.
എങ്ങനെ തോന്നുന്നു ആവോ ഇങ്ങനെ ഓരോന്ന്. ഒരു ഭയങ്കര തമാശക്കാരൻ തന്നെയാണേ ഖാൻ. പക്ഷേ കെട്ടിപ്പിടിക്കാൻ നല്ലത് നഹാസ് തന്നെ. പ്രത്യേകിച്ച് പിന്നിൽ ചേർന്നുനിന്ന് ആലിംഗനം ചെയ്യുന്നതിൽ അയാൾ ഒരു വിരുതനാണ്.
പക്ഷേ നീ നിന്റെ ഖാൻ സാഹിബിനെ ഉദ്ധരിച്ചും കൊണ്ട് എന്റെയടുത്തേയ്ക്ക് വരല്ലേ കേട്ടോ നിത്യേ. നിനക്കറിയാമല്ലോ, ഒരു വികാരജീവിയാണ് ഞാൻ. ചിലപ്പോൾ എങ്ങനെയാണ് ഞാൻ പ്രതികരിക്കുക എന്ന് എനിക്കു തന്നെ അറിയില്ല -
ഈ രണ്ടു ശ്രീമാൻമാർക്കിടയിൽ മത്സരമുണ്ടെന്നു പോലും അന്നൊന്നും എനിക്ക് മനസ്സിലായിരുന്നില്ല. പിൽക്കാലത്ത് ഞാൻ പറഞ്ഞുകൊടുത്ത കഥകളിൽ നിന്ന് മറ്റുള്ളവർ അങ്ങനെ ഓരോ നിഗമനങ്ങളിൽ എത്തിച്ചേർന്നു കണ്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.
ഓ, അത് അങ്ങനെ ആയിരുന്നു, അല്ലേ?
മൂക്കത്ത് വിരൽ വെയ്ക്കുന്നത് നോക്കൂ - ഈ നിത്യാമ്േം എന്തൊരു നിഷ്‌കളങ്കയാണ്. ആവശ്യപ്പെടുന്നവരുടെ ഒപ്പമെല്ലാം അങ്ങ് കിടന്നോളും, വേറെ ഒന്നും അറിയില്ല ... ആദ്യമേ മുതലാളിമാരുടെയും ഒക്കെ ഓമനയായിത്തീർന്നതു കൊണ്ട് താഴേക്കിടയിലുള്ളവരൊന്നും കയറിപ്പിടിക്കാൻ ധൈര്യപ്പെട്ടില്ല എന്നു മാത്രം.
ഓ, അങ്ങനെയാണോ, ഞാൻ വിചാരിച്ചു ...
എന്തു വിചാരിച്ചു നിത്യാമേ്ം ... വേണമെങ്കിൽ അന്ന് ഇൻഡസ്ട്രി ഭരിക്കാൻ കൂടി പറ്റുമായിരുന്നു മേ്ം വിചാരിച്ചിരുന്നെങ്കിൽ. നിർമ്മാതാക്കൾ നിങ്ങളുടെ ആരാധകരായിരുന്നില്ലേ മേ്ം , ഇന്നിപ്പോൾ ഞങ്ങൾ വിശകലനം ചെയ്യുമ്പോൾ തോന്നുന്നത് എന്താണെന്നോ. നിങ്ങളുടെ ഇഷ്ടപ്രകാരമാണ് ഖാൻ ഇവിടെ മേലെ നിന്നത്. നിങ്ങൾക്ക് ആരുമായാണ് കൂടുതൽ ചേർച്ച എന്ന് അവർ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അതിനനുസരിച്ച് നഹാസിനെ താഴ്ത്തിയതും അവർ തന്നെ.
ശ്ശ്യോ, എന്തെല്ലാമാണ് കുട്ടികളേ നിങ്ങൾ ഈ പറയുന്നത്. ഞാൻ സ്വപ്നത്തിൽ പോലും...
അതു വിടൂ, ഒരു പ്രധാനപ്പെട്ട ചിത്രത്തിൽ, അഭിനയസാദ്ധ്യതയുള്ള ഒരു കഥാപാത്രമാവാൻ പോവുന്നുണ്ട് മേ്ം എന്ന് കേട്ടു തുടങ്ങിയിട്ട് കുറച്ചായി.
ഉവ്വുവ്വ്, ആ പ്രമുഖ സംവിധായകന്റെ അമാന്തം മാത്രമാണ് പ്രശ്‌നം. തിരക്കല്ലേ എല്ലാവർക്കും എപ്പോഴും.
ഗുപ്തൻ ആണ് ഈ പ്രമുഖൻ എന്ന് കേട്ടു.
ഏയ്, ആരെയും അറിയിക്കണ്ട അതെന്നാണ് ഗുപ്തൻ എപ്പോഴും.
ശരി, അതും വിടൂ ... ഹ ഹ ഹ ... മേ്ം, നിങ്ങൾക്ക് ചന്ദ്രനെപ്പറ്റി എന്താണഭിപ്രായം.
ഏതു ചന്ദ്രൻ - ആകാശത്തേതോ?
ആങ്, അതിന്റെ വൃദ്ധിക്ഷയങ്ങൾ നിങ്ങളുടെ വികാരങ്ങളെ ബാധിക്കാറുണ്ടോ?
ഇതുകേട്ടപ്പോഴാണ് ഓർമ. എത്ര കാലമായി ജീവിക്കുന്നു ഞാൻ ഇങ്ങനെ... എന്നിട്ട് അടുത്ത കാലത്തുമാത്രമാണ് കുട്ടീ ഞാൻ ഈ വാക്ക് ആദ്യമായി കേൾക്കുന്നത് - ഹോർമോൺ...
മാലാഖയുടെ ഊഴവും വരുമല്ലോ
(മാലാഖ എവിടെ നിന്നോ പെട്ടെന്ന് പൊട്ടിവീഴുന്നതുപോലെ)
മാലാഖ: ഏയ് ചേച്ചീ.
കറ്റ്‌റിനാ: ഹായ് മാലാഖ! നീ എപ്പോൾ വന്നു ഇവിടെ - അറിഞ്ഞതേയില്ലല്ലോ ഞാൻ-
മാലാഖ: ഞാൻ കുറച്ചു നേരമായി ഇവിടെ വന്നിട്ട്, സർ ഉള്ളതുകൊണ്ട് മടിച്ചുനിന്നതാ.
കറ്റ്: ന്യൂസ് ലൈവ്, ഇരിക്കാൻ പോവുകയല്ലേ ഇന്ന് ഞാൻ മാലാഖാ. അതിന്റെയൊരു ...
മാലാഖ: ഓ, ഒക്കെ ശരിയാവും ചേച്ചീ.
കറ്റ്: ഓ -ഹോ!
മാലാഖ: ആദ്യത്തേത് ആയതുകൊണ്ടാണ് ഇങ്ങനെ. നാളെ ചേച്ചിക്ക് ഒരു പേടിയും ഉണ്ടാവില്ല. ഇന്നു തന്നെ നോക്കിക്കോളൂ, സുഖായിട്ട് ചെയ്തുവരും ചേച്ചി.
കറ്റ്: ഓ -ഹോ!
മാലാഖ: ഉവ്വെന്നേ - ഒന്നും പേടിക്കണ്ട. പരിഭ്രമിക്കുകയേ വേണ്ട ചേച്ചി. നല്ല ആത്മവിശ്വാസം ഉണ്ടല്ലോ ചേച്ചിക്ക്. എപ്പോൾ വേണമെങ്കിലും ചിരിക്കാൻ പറ്റും - നല്ല രസമുള്ള ചിരി ആണേനും ചേച്ചീടെ - എന്തെങ്കിലും അബദ്ധം പറ്റിയാൽ തന്നെ ഒരു പുഞ്ചിരിയങ്ങോട്ട് വിടർത്തിയാൽ മതി, എല്ലാവരും ക്ഷമിച്ചോളും.
കറ്റ്: ഓഹ -ഹോ!
മാലാഖ: എന്തിന് - ഗ്രിൻ പോലും ഗ്രെയ്സ്ഫുൾ.
കറ്റ്: ഓ ഗുഡ്‌നെസ്. അത് കൗബോയ്‌സ് മാത്രമാണ് ചെയ്യുക എന്നാണ് ഞാൻ കരുതിയിരുന്നത് - ഗ്രിൻ.
മാലാഖ: അല്ല ചേച്ചി, ചേച്ചിയും ചെയ്യാറുണ്ട് - മലയാളത്തിൽ ഇളി എന്നോ മറ്റോ പറയും. പിന്നെയൊരു ... വളിച്ച ചിരി എന്നോ മറ്റോ - എന്തോ ഇല്ലേ. അതും രസായിട്ട് ചെയ്യും ചേച്ചി.
കറ്റ്: അത് ചെയ്യുന്നതല്ലല്ലോ മാലാഖാ മനഃപൂർവം. തന്നെ വന്നുപോവുന്നതല്ലേ.
മാലാഖ: അത് സാധാരണക്കാരുടെ കാര്യത്തിൽ. അത് ചേച്ചിയുടെ മുഖത്ത് വരുമ്പോൾ എന്തോ - എന്തോ ഒരു വ്യത്യാസമുണ്ട്. മനഃപൂർവം ചെയ്യുന്നതാണ് എന്ന് നമുക്കൊക്കെ അറിയാം, പക്ഷേ ഒരു ചാം ഉണ്ടതിന്.
കറ്റ്: ശരി, റ്റാൻക്‌സ്? മാലാഖാ.
മാലാഖ: മാത്രമല്ല, ഭാഷ. പിന്നെ അതിലെ ഒരു ചുവ. ഇതൊന്നും പോരാഞ്ഞിട്ട് താടിയിൽ .... (ചിരിച്ചുകൊണ്ട്) എടുത്തുകാണുന്ന ഒരു നോട്ടപ്പുള്ളി.
കറ്റ്: ഹ്ം, ആര് - ആര് പറഞ്ഞുവിട്ടു മാലാഖയെ ഇപ്പോൾ എന്റെ അടുത്തേയ്ക്ക്.
മാലാഖ: അങ്ങനെ അയച്ചതൊന്നും അല്ല. ചേച്ചിയെ ഒന്നു ശ്രദ്ധിച്ചോളൂ എന്ന് സൂചിപ്പിച്ചു, ചിലർ.
കറ്റ്: ഊം, മാളവികാ മേ്ം അല്ലല്ലോ - ആണോ? .... എന്റെ റ്റെൻഷൻ കൂട്ടിയിട്ട് അതൊരു ഫ്ലോപ്പ് ആയിക്കിട്ടിയാൽ സന്തോഷാവുംല്ലോ ആയമ്മയ്ക്ക് ... (പിറുപിറു) എപ്പോഴാണ് എനിക്ക് എന്തെങ്കിലും പറ്റ്വോന്ന് നോക്കിയിരിക്ക്യാണ്.
മാലാഖ: അയ്യേ, എന്താദ് ചേച്ചീ, ഞാൻ അങ്ങനെ എന്തെങ്കിലും ആഗ്രഹിക്കുംന്ന് തോന്ന്‌ണ്ടോ ചേച്ചിക്ക്.
കറ്റ്: നിനക്ക് തേന്നേണ്ടല്ലോ മാലാഖാ - നിന്റെ പിന്നിലുള്ളയാൾക്ക് തോന്നിയാൽ മതിയല്ലോ.
മാലാഖ: (ചിണുങ്ങുന്നു) എന്റെ പിന്നിൽ അങ്ങനെ ആരൂല്ല്യാ -
കറ്റ്: ഒരു കണക്കിന് അതു ശരിയാണ്. നീയാണല്ലോ ആരുടെയെങ്കിലും പിന്നിൽ പതുങ്ങിനില്ക്കുക - ഹ ഹ, കാവൽ മാലാഖ! .... അതുപോട്ടെ, മാലാഖാ, റ്റിൻറ്റിൻ പറയുന്നു നിനക്ക് ഹിന്ദി പാട്ടുകളാണ് കൂടുതൽ അറിയുക എന്ന്.
മാലാഖ: അത് കുറ്റമായിട്ടാണോ, കുറവ് ആയിട്ടാണോ പറഞ്ഞത് ചേച്ചി.
കറ്റ്: റ്റിൻറ്റിൻ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്കറിയില്ല - ഹ ഹ ഹ - ഞാൻ എന്താണ് ഉദ്ദേശിക്കേണ്ടത് എന്നും എനിക്കറിയില്ല.
മാലാഖ: ഒരു... ഒരു കാര്യം ചോദിച്ചാൽ കോപിക്കുമോ ചേച്ചി.
കറ്റ്: ഏയ്, ഇല്ല്യാലോ.
മാലാഖ: മിക്കപ്പോഴും ചേച്ചി സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുകയേയില്ല. ഞാൻ എന്നിട്ട് ആലോചിച്ചുകൊണ്ടേയിരിക്കും അതിന്റെ അർഥം എന്താണെന്ന് - എന്റെ സമയമൊക്കെ തീരും അങ്ങനെ.
കറ്റ്: ഓ, ഓ, റ്റാൻക് യൂ മാലാഖാ.
മാലാഖ: എന്ത്, എന്തിനാണത് ചേച്ചീ?
കറ്റ്: ഇതാണ് ശരിക്കും കോൺഫിഡൻസ് ബൂസ്റ്റർ. നിന്നെ കുഴയ്ക്കുന്നു ഞാൻ എന്നല്ലേ നീ ഇപ്പോൾ.
മാലാഖ: പക്ഷേ ശരിക്കും, ശരിക്കും അങ്ങനെ പാടുമോ ചേച്ചി?
കറ്റ്: പിന്നില്ലാതെ. പറ്റിക്കാനല്ലേ പറ്റേണ്ടത് ... എല്ലാവരും അതല്ലേ ചെയ്തുകൊണ്ടിരിക്കുന്നത് ... ഈ പാവം പോലിരിക്കുന്ന നീ - നീ എന്താണ് ചെയ്യുന്നതെന്നാണ് വിചാരം.
മാലാഖ: ഞാൻ, ഞാൻ എന്തു പറ്റിച്ചു ചേച്ചിയെ.
കറ്റ്: ഇല്ലാ എന്നൊന്നും ഭാവിക്കല്ലേ മാലാഖ. നീയും പറ്റിച്ചുകൊണ്ടിരിക്കുന്നുണ്ട് പലരെയും. അതുതന്നെ ആണല്ലോ - ലൈഫ്.
മാലാഖ: പക്ഷേ ഞാൻ - ഞാൻ അങ്ങനെയൊന്നും ... സത്യായിട്ടും എന്റെ ചേച്ചി -
കറ്റ്: ഉദാഹരണത്തിന് ഇതാ, ഇപ്പോൾ നീ എന്നെ ചേച്ചി എന്നു വിളിക്കുന്നു. എന്തിനാണത്. കഷ്ടി ഒരു വയസ്സിന്റെ വ്യത്യാസം തന്നെയല്ലേ ഉള്ളൂ. പക്ഷേ എന്നെ ചേച്ചിയാക്കിവെച്ചാൽ നിനക്ക് കുറേ ഗുണങ്ങളുണ്ട്. അതിനാൽ നീ -
മാലാഖ: അയ്യോ ചേച്ചി, അങ്ങനെയൊന്നും ഞാൻ - എന്താ പറയ്വാ, സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ചേച്ചി.
കറ്റ്: എന്നാലേയ് - നീ എന്നെ കറ്റ്റിനാ എന്നു തന്നെ വിളിച്ചാൽ മതി, ട്ട്വോ.
മാലാഖ: ഞാൻ അത് ചേച്ചി ദേഷ്യപ്പെട്ടാലോ എന്ന് പേടിച്ചിട്ടായിരുന്നൂ.
കറ്റ്: ഓ, ഒരു ഇള്ളവാവാച്ചി! ലോകം മുഴുവൻ നിന്നോട് ദേഷ്യപ്പെടാൻ നോക്കിയിരിക്കുകയല്ലേ പിന്നെ -
മാലാഖ: ഞാൻ - ഞാൻ ഒന്നും നടിക്കുന്നതല്ലാട്ട്വോ.
കറ്റ്: ഓ, അപ്പോഴേയ്ക്കും സോബ് സോബ് - എന്നാൽ സമാധാനിപ്പിക്കാമല്ലോ ഞാൻ. അതേയ്, മാലാഖാ - അഥവാ നാട്യം ആണെങ്കിൽ തന്നെയും അത് നിന്റെ കുറ്റമല്ല കുട്ടീ. ലോകം അങ്ങനെയല്ലേ - ഹി ഹി ഹീ, നീ ആയിപ്പോവുന്നതാണല്ലോ ഇങ്ങനെ.
മാലാഖ: (സങ്കടവും ദേഷ്യവും ഒരുമിച്ച്) വേണ്ട, വേണ്ട ക - ക - കറ്റ്റിനാ. എനിക്കിപ്പോൾ നിന്റെ സമാധാനം ഒന്നും വേണ്ട. കൊണ്ടുപോയി വേറെ ആർക്കെങ്കിലും കൊടുത്തോ അത് - സമയം കിട്ടുമ്പോൾ. തന്റേടം, ചങ്കൂറ്റം എന്നെല്ലാം ഞാനും കേട്ടിട്ടുണ്ട് കുറേ... എന്റെ വിനയം മുഴുവനും വ്യാജമാണെന്നു തന്നെ ധരിച്ചോ നീ. എനിക്ക്, എനിക്ക് ഒരു നഷ്ടവുമില്ല കറ്റ്റിനാ - സ്റ്റ്യുപീഡ്!
കറ്റ്: (മാലാഖ ഇറങ്ങിപ്പോയതിനു തൊട്ടുപിന്നാലെ ) ഫൂയ്! ആരുടെയെങ്കിലും പ്രാക്ക് കേൾക്കുമ്പോൾ എന്തൊരു സംതോഷം.
ലഹരി ഒരു ചലച്ചിത്രം നിർമ്മിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ യസ്മിൻ എന്താണ് മോഹിക്കുന്നത്.
അവൾ അത് മറച്ചുപിടിച്ചിട്ടില്ല. ചന്ദ്രനുമായി തനിക്കുള്ള രഹസ്യബന്ധം. നിലാവ് കൂടിക്കൊണ്ടിരിക്കുമ്പോൾ താൻ വികാരപരവശയായിത്തീരാറുണ്ടെന്ന് യസ്മിൻ ലഹരിയെ അറിയിച്ചു.
അതുകൊണ്ട് കുഴപ്പമൊന്നും ഇല്ല എന്ന് യസ്മിൻ നിശ്ചയിച്ചു. ഏറിയാൽ എന്തുതന്നെ സംഭവിക്കും. ആ സമയം നോക്കി അവൾ എന്റെ ഒപ്പം രാപാർക്കാൻ എത്തിയേയ്ക്കാം. സ്ലീപോവർ എന്ന പേരിൽ ഞാനോ അവളോ മറ്റേയാളുടെ വീട്ടിൽ ഒത്തുകൂടാറുള്ളതു തന്നെയല്ലേ ഇടയ്ക്ക്.
ഒന്നുകിൽ തന്റെ വീട്ടിലേയ്ക്ക് വരാൻ അവൾ എന്നെ ക്ഷണിക്കും, അല്ലെങ്കിൽ ഞാൻ ഇങ്ങോട്ട് പുറപ്പെടും.
ഏതായാലും ഫലം ഒന്നുതന്നെയല്ലേ.
ഇന്ന് യാദൃച്ഛികമായിട്ടായിരുന്നു ഫെറമോൺ എന്ന വാക്കിൽ ചെന്നുമുട്ടിയത്. ഗൂഗ്ൾ നിരത്തിയ നൂറുകണക്കിന് രസികൻ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വായിച്ച് നേരം പോയതറിഞ്ഞില്ല. ഒരു ഗ്രാം കസ്തൂരിക്ക് ഇരുപതിനായിരം രൂപ വിലയുണ്ട് എന്ന വിവരം വരെ കിട്ടി ബോധിച്ചു.
യസ്മിൻ വെറുതേ ആകാശത്തേയ്ക്ക് നോക്കിനിൽക്കുകയായിരുന്നു. അമ്പിളിക്കലയും ഏതാനും നക്ഷത്രങ്ങളുമുണ്ട്. ഇളംപഞ്ഞിപോലെ കുറേ മേഘശകലങ്ങളും. പെട്ടെന്ന് ഒരു വലിയ വവ്വാൽ ചിറകുവിരിച്ചുകൊണ്ട് അവളുടെ തലയ്ക്കു നേരെ മേലെ കുറുകെ പറന്നുപോയി. ഒരു നിമിഷം അവൾ പേടിച്ച് സ്തബ്ധയായി നിന്നു. അത്ര താഴ്ന്ന് എന്തെങ്കിലും പറക്കുന്നത് അവൾ അതുവരെ കണ്ടിരുന്നില്ല. ഒരു കുട കുടഞ്ഞ് നിവർത്തിയതുപോലെ.
കടവാതിൽ എന്നും വിളിക്കില്ലേ അതിനെ.
വീടിനുചുറ്റും മരങ്ങൾ ഉള്ളതിനാലാണ് ഇതെല്ലാം സംഭവിക്കുന്നത്. മാവിൽ നിന്ന് ഒരു മാങ്ങ ചപ്പിച്ചപ്പി തിന്നിട്ടുണ്ടാവും ഇയാൾ. എന്നിട്ട് അവിടെ നിന്ന് മറ്റേതെങ്കിലും മാവിലേയ്ക്ക് കുതിക്കുന്നതിനിടയിലാവാം അയാൾ എന്റെ തലയിൽ കാറ്റ് വീശിയത്.
ഹോ, കാഷ്ഠിച്ചിരുന്നെങ്കിലോ അതെങ്ങാനും. എന്തു രോഗമാണാവോ അപ്പോൾ എനിക്ക് കിട്ടുക. എന്തെങ്കിലും ഒന്ന് വരുമെന്ന് എന്തായാലും തീർച്ച.
രസമായിരിക്കും അല്ലേ ഒരു വവ്വാൽ ആയാൽ. പക്ഷിയാണോ എന്നു ചോദിച്ചാൽ അല്ല; എന്നാലോ മൃഗവുമല്ല. കൂടാതെ കുട കൂടെ കരുതേണ്ടതുമില്ല. പിന്നെ...
രാത്രി അവന്റെ സ്വന്തമല്ലേ.
സകലർക്കും അറപ്പും പേടിയുമൊക്കെയാണ് വവ്വാലിനെ. എന്നാൽ അവരിൽ ചിലർ തന്നെയാണ് അതിന്റെ ഏതോ ഗ്രിയിൽ നിന്നുള്ള സ്രവമോ മറ്റോ ലക്ഷക്കണക്കിന് രൂപ കൊടുത്ത് വാങ്ങുന്നത്. കന്മദമോ കസ്തൂരിയോ എന്തോ.
ഇതൊന്നു കേട്ടാൽ മതി ലഹരിക്ക് പുതിയ ആവേശം കിട്ടും. എന്തുകൊണ്ട് നമുക്ക് വവ്വാലിനെ ചിത്രീകരിച്ചുകൂടാ. നരിച്ചീറാണെങ്കിൽ കുറച്ചെണ്ണം വേണം.
നീ ആലോചിച്ചുകൊണ്ടിരിക്കുന്നത് ഒന്നു നിർത്തി ഇതു കേൾക്ക് യസ്മിൻ - നീ കവിത എഴുതണം ട്ട്വോ -
എന്താണ് പെട്ടെന്ന് ഇങ്ങനെ ഒരു കല്പന.
നോക്ക് യസ്മിൻ നീ ഇത്തിരി മുമ്പ് വവ്വാലിനെപ്പറ്റി നടത്തിയ ചില നിരീക്ഷണങ്ങൾ - എത്ര കാവ്യാത്മകമായിരുന്നു അവ -
നീ പോടീ കളിയാക്കാതെ ....
കൂടാതെ കൂടെ കുട കൂടി കരുതേണ്ടതുമില്ല എന്ന വാചകമൊക്കെയാവാം അവളെ ആകർഷിച്ചത്. ലഹരിക്കു പക്ഷേ മൂങ്ങകളെയാണ് കൂടുതൽ ഇഷ്ടം എന്നാണ് പൊതുവേ ധാരണ. അവളുടെ വീട്ടിൽ ചുമരുകളിലും കോപ്പകളിലും തിരശ്ശീലകളിലും എല്ലാം മൂങ്ങകളെ കാണാം. ചിത്രം.
ചലച്ചിത്രത്തിലും ഇഷ്ടം പോലെ മൂങ്ങകളെ അവൾ ഉൾപ്പെടുത്തും എന്ന് തീർച്ചയാണ്. അതൊന്ന് തുടങ്ങാൻ പറ്റണ്ടേ പക്ഷേ. ഇപ്പോഴാണെങ്കിൽ ആ ബാബുവിനെ ആശ്രയിക്കുക അല്ലാതെ നിവൃത്തിയില്ല എന്നുമായി.
ഒരു ഹ്രസ്വചിത്രം നിർമ്മിച്ചത് അതിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. താൻ ആരുമായും ബന്ധപ്പെട്ടിട്ടില്ല എന്നു തെളിയിക്കാനായി മറ്റേ ചർമം കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന ഒരു കന്യാസ്ത്രീ. കുറേ വിവാദമൊക്കെ ഉണ്ടായി അതിനെച്ചൊല്ലി.
ഈ ബാബുവിന് ഇവളുടെ ഉദ്യമത്തെപ്പറ്റി യാതൊരു ആശങ്കയും ഉണ്ടാവാൻ വഴിയില്ലല്ലോ. അയാൾ ഒരു വാശിക്ക് ചെയ്യുന്നതായതിനാൽ വേണമെങ്കിൽ കുറേ അധികം പണം ചെലവാക്കാൻ കൂടി തയ്യാറാവും. ഇവൾ തീരുമാനിക്കണം ഇനി എന്താണു ചെയ്യേണ്ടതെന്ന്.
ഒരു വോംപൈർ മൂവീ ചെയ്യാനാണ് താല്പര്യം എന്ന് അവൾക്കങ്ങോട്ട് കാച്ചിക്കൂടേ. ഭാഗ്യത്തിന് അയാൾക്ക് പിൻമാറാൻ തോന്നിയാലോ. അതോടെ ആ അധ്യായം തന്നെ അടയ്ക്കാമല്ലോ.
പെട്ടെന്ന് ഉള്ളിൽ നിന്ന് ഒരു ഗുളുഗുളു ശബ്ദം കേട്ടപ്പോൾ യസ്മിൻ അടിവയറ്റിൽ അമർത്തി പിടിച്ചുകൊണ്ട് അകത്തേയ്ക്കു നടന്നു. ഈയിടെയായി ഹൊർമോൻ കാണിക്കുന്ന വികൃതികൾ കുറേ കൂടിയിട്ടുണ്ട്. ആസകലം ഇട്ട് ഉലച്ചുകളയും ചിലപ്പോൾ.
ഇന്ന് യാദൃച്ഛികമായിട്ടായിരുന്നു ഫെറമോൻ എന്ന് വാക്കിൽ പോയി മുട്ടിയത്. ഗൂഗ്ൾ തുരു തുരെ നിരത്തിയ നൂറുകണക്കിന് രസികൻ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വായിച്ച് നേരം പോയതറിഞ്ഞില്ല.
പെട്ടെന്ന് ഇതാ വേറെ ഒരു മറുപടിയുമായി അവൾ.
ഞാൻ പോത്തിറച്ചി തിന്നുന്ന ആളല്ല. പോത്ത് എന്ന ജന്തുവിനോട് വിശേഷിച്ച് ഇഷ്ടമൊന്നും എനിക്ക് ഇല്ല. എന്നാൽ ഞാൻ പോത്തിന്റെ പക്ഷമാണോ അതിനെയിട്ടോടിക്കുന്ന ആളുകളുടെ പക്ഷമാണോ എന്നു ചോദിച്ചാൽ - സംശയം വേണ്ട യസ്മിൻ, ഞാൻ പോത്തിനെ പിൻതുണയ്ക്കും.
ഇതെന്താണ് ലഹരി. ആര് ചോദിച്ചു നിന്നോട് ഇതൊക്കെ. വന്നുവന്ന് നിന്റെ ഗമ കുറേ കൂടുന്നുണ്ട് കേട്ടോ - ഹോ, ഒരു വക്താവ്! ▮
(തുടരും)