ചിത്രീകരണം: ബൈജു ലൈലാ രാജ്​

ബ്ലാ

രവി

40. ഹാവഛീ…

(1, 2, 3, 4. എങ്കിലും ഇവര്‍ വേറെ നാലുപേര്‍. ഒന്നും മൂന്നും സ്ത്രീശബ്ദങ്ങള്‍. അവര്‍ സല്ലപിച്ചുകൊണ്ടിരിക്കുകയാണ്.)

1: ​ബ്രോസ്​, ഈ തുമ്മുന്നത് നിരോധിച്ചു, അല്ലേ?
2: ഏയ്, തുമ്മുന്നതോ? അതെപ്പോള്‍, അതെങ്ങനെ നിരോധിക്കും? തുമ്മുന്നതല്ല കുട്ടീ, തുപ്പുന്നതാണ് നിരോധിച്ചിട്ടുള്ളത്.
3: ഉം, എങ്ങനെയാണത് - തുമ്മല്‍ എങ്ങനെ നിരോധിക്കും. മനഃപൂര്‍വ്വം ചെയ്യുന്നതല്ലല്ലോ അത് - അറിയാതെ പെട്ടെന്നങ്ങോട്ട് സംഭവിക്കുന്നതല്ലേ.
1: അതേയ്, ഞാന്‍ .... (ജാള്യതയോടെ) തുപ്പുന്നത് എന്നു തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷേ ആ വാക്ക് പറയാനുള്ള മടി കൊണ്ട് തുമ്മല്‍ എന്നു പറയുന്നതാ, ട്ട്വോ.
4: അങ്ങനെ ആണെങ്കില്‍ തന്നെയും - പൊതുസ്ഥലത്ത് തുപ്പാന്‍ പാടില്ല എന്നാണ് നിയമം .... എത്രയോ ആളുകള്‍ക്ക് പ്രധാന വിനോദം തന്നെ വെറുതേ തുപ്പിക്കൊണ്ടിരിക്കുന്നതാണല്ലോ.
1: അതെയതെ, തുമ്മിക്കൊണ്ടേയിരിക്കും.
3: അപ്പോള്‍, ഇവള്‍ പറയുന്നതു പോലെ തുമ്മാതെ നിവൃത്തിയില്ല, ഒതുക്കിവെയ്ക്കാനേ പറ്റില്ല എന്ന അവസ്ഥയില്‍ ആയാലോ ഒരാള്‍ ...
2: ഓ യാ, പിഴയടച്ചിട്ട് ചെയ്യാന്‍ പറ്റുമായിരിക്കും അത്.
4: അതായത്, പുറത്തുനിന്ന് ഒന്ന് തുമ്മാന്‍ ഇത്ര ഫൈന്‍ എന്നോ?
3: ഹായ്, അതൊരു വരുമാനമാര്‍ഗ്ഗം ആക്കാമല്ലോ സര്‍ക്കാരിന് ...
2: ഏയ്, അത് അങ്ങനെയല്ല. പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ടിയല്ലേ ഇങ്ങനെ ഓരോ നിയമം.
1: പിന്നെ ഹൈജീന്‍, അത് പാലിക്കാന്‍ കൂടി ... നമുക്ക് ഇവിടെ അത് നിര്‍ബന്ധിക്കേണ്ടിവരുന്നു എന്നു മാത്രം.
3: നിയമം വന്നാല്‍ ആളുകള്‍ കണ്ണില്‍ കണ്ടയിടത്തെല്ലാം വെറുതേ വെറുതേ തുമ്മുന്നത് നിര്‍ത്തുമായിരിക്കും, അല്ലേ.
4: ഇതു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് പുകവലിയുടെ കാര്യമാണ്. കുറച്ചുകാലം മുമ്പ് സങ്കല്പിക്കാന്‍ കൂടി പറ്റില്ലായിരുന്നു അത് ഒരു കുറ്റം ആയി കാണുന്ന കാലം വരുമെന്ന്.
1: കുറ്റം ആണല്ലോ. ആയിരുന്നല്ലോ എന്നും ... മറ്റുള്ളവര്‍ക്കല്ലേ അത് ദോഷം ചെയ്യുന്നത്.
2: അതെ, ഇപ്പോള്‍ നോക്കൂ, അത്യാവശ്യം സ്മോക് ചെയ്യേണ്ടവര്‍ക്ക് ഒളിഞ്ഞിരുന്നിട്ടു വേണം അത് എന്നായി.
4: ഞാന്‍ പത്തില്‍ - അല്ല പതിനൊന്നില്‍ പഠിക്കുമ്പോള്‍ ആരോ അടുത്തു വന്നുനിന്ന് പുകവലി തുടങ്ങി. അത് പാടില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാളുടെ ഒരു ദേഷ്യം - നിന്ന് വിറച്ചു അയാള്‍.
1: പോ ചെക്കാ എന്ന് ശപിച്ചിട്ടുണ്ടാവും, അല്ലേ. എനിക്കും ഉണ്ടായിട്ടുണ്ട് അതുപോലെ. ഞാന്‍ എന്നിട്ട് അയാള്‍ക്ക് ഇത് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചു: അന്‍ക്ള്‍, ഇത് നിങ്ങള്‍ സ്വന്തം ഉന്മേഷത്തിനുവേണ്ടി ചെയ്യുന്നതാവാം. പക്ഷേ അതിന്റെ ദൂഷ്യഫലം മുക്കാലും അനുഭവിക്കേണ്ടി വരുന്നത് ഞങ്ങള്‍ നിരപരാധികളാണ്.
2: ഓഹോ, നിങ്ങള്‍ ഒക്കെ എതിര്‍ത്തിട്ടുണ്ട്, അല്ലേ?
4: പക്ഷേ നമ്മള്‍ ബോയ്‌സ് അങ്ങനെ പറയാന്‍ ചെന്നാല്‍ അവര്‍ക്ക് ഒരു പുച്ഛമുണ്ട്. ഡായ്, ഇവനൊക്കെ ആണ് തന്നെ ആണോഡേയ്…
1: ഈയിടെ ഒരു ജോക് കേട്ടു വേറെ. അഞ്ചാറുപേര്‍ ഒരു യുവിയില്‍ ഒന്നിച്ച് പോവുമ്പോള്‍, അതില്‍ രണ്ട് ഗേള്‍സ് ആണുള്ളത്.
2: കാട്ടില്‍ - ഇരുട്ടില്‍ ... (നാടകീയം) ഛെങ് ഛെഗേങ് ഛേങ്! ...
1: (തുടരുന്നു) പെട്ടെന്ന് എല്ലാവര്‍ക്കും വല്ലാതെ മുഷിച്ചില്‍ തോന്നിയ ഒരു നിമിഷം വന്നു. അപ്പോള്‍ ഗേള്‍സ് രണ്ടാളും ഒപ്പം ഓരോ സിഗാര്‍ എടുത്ത് ചുണ്ടില്‍ വെച്ചു…
3: ഹ ഹ, ഹതെ. എക്വാലിറ്റി എക്വാലിറ്റി എന്നാല്‍ ഇതാണെന്നാണ് ചിലരുടെ വിചാരം. ഹെന്നാല്‍ ഉറക്കെ തുമ്മലും ഏമ്പക്കമിടലും ഒക്കെ ആവാമല്ലോ.
2: സാമാന്യമര്യാദ എന്ന ഒന്നുണ്ടല്ലോ. അതുപ്രകാരം മററുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ കഴിയണം എല്ലാവരും എന്നാണ്.
4: അതെ, തുമ്മലൊക്കെ അസാരം അരോചകമാണ്. തുമ്മല്‍ എന്നുവെച്ചാല്‍, ഇവളുടെ ആ തുമ്മല്‍.
3: തു തു തു തുപ്പുന്നതിന് എന്തായാലും നിയന്ത്രണം വേണം. പക്ഷേ ഈ ആ -ഛീ എങ്ങനെ അടക്കും.
1: പുറത്തിറങ്ങണ്ടാ എന്നു വെയ്ക്കാമല്ലോ.
2: അതെ, നമ്മള്‍ വികസ്വരം വിട്ടിട്ട് വികസിതരാഷ്ട്രം ആയത് അറിഞ്ഞില്ലേ?
4: ഉവ്വുവ്വ്. അഷ്ടിക്ക് വകയുണ്ടാക്കണ്ടേ. രാവും പകലും പരക്കം പാഞ്ഞിട്ടു വേണം ...
1: ഫലുദാ കഴിക്കാനുള്ള കാശ് കിട്ടാന്‍.
3: ഈ ഡിഗ്രി എന്നത് ഇവിടെ ബി റ്റെക്​ ആയതു പോലെ കഞ്ഞി കുടിക്കാന്‍ എന്ന പറച്ചിലിന് പകരം ബിര്യാണി തിന്നാന്‍ എന്നായോ ഇപ്പോള്‍.
1: അതേയ് ... ബിരിയാണി കഴിക്കാന്‍ എന്നു പറഞ്ഞാല്‍ പോരേ ബ്രോ. ഈ തിന്നാന്‍ എന്നു കേള്‍ക്കുമ്പോള്‍ എന്തോ ഒരു ...
4: ​ബ്രോ, നീയെങ്ങനെയാണ് തുമ്മുക. അത് എല്ലാവരെയും പോലെ ഹാ ...ഛീ എന്നു തന്നെയല്ലേ.
3: ഏയ്, അവള്‍ പക്ഷികളെപ്പോലെ ആ -ജീ എന്നാണ് തുമ്മുക, മൃദുവായിട്ട്.
2: ഓഹോ, എന്നാല്‍ കേള്‍ക്കണമല്ലോ അതൊന്ന്, ഒന്നു കാണിക്കൂ ബ്രോ.
3: അയ്യോ, തോന്നാതെ തുമ്മാന്‍ പാടുമോ? അതുമല്ല, ആ നിമിഷം ശ്വാസം നില്‍ക്കുന്നതല്ലേ നമ്മുടെ, അപകടല്ലേ.
1: (നാണം കുണുങ്ങി) എന്താണ്, എന്നെ ലജ്ജിപ്പിക്കാനാണ് എല്ലാവര്‍ക്കും തിടുക്കം, അല്ലേ. എന്നാല്‍ കേട്ടോളൂ, ഞാന്‍ തുമ്മാറേയില്ല, അത്ര മുട്ടിയാല്‍ ഒന്ന് മുരടനക്കും, അത്ര തന്നെ.
4: അതാണ്! .... ഈ മുരടനക്കല്‍ ഇല്ലേ, മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ചെയ്യുന്നത്. അത് ആരോഗ്യത്തിന് കേടാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
3: അതെന്തായാലും ശരി, ഇവള്‍ മുരടനക്കും - തീര്‍ച്ച.
2: ​ബ്രേ എന്ന് അമറുകയല്ലല്ലോ - ഒരു കുഞ്ഞി മുരടനക്കമല്ലേ - മതിമതി, ആയ്‌ക്കോട്ടെ! .....

(അവര്‍ ഒരുമിച്ച് ചിരിച്ചുകൊണ്ടിരിക്കുന്നു.)

ബ്രാ എന്തിനു കത്തിക്കണം

ശ്ശ്യോ, അങ്ങനെ എങ്ങാനും സംഭവിച്ചാലോ. അവനേക്കാളും പതിനൊന്നു വയസ്സ് കൂടുതലുണ്ട് എന്നൊന്നും അവന്‍ നോക്കില്ല. അവന് അതൊന്നും ഒരു പ്രശ്‌നമല്ലെന്നേ. മറേറയാള്‍ക്ക് വേണമെങ്കില്‍ അവന്‍ തരും.

അതായത്, അത്! ....

ശീതള്‍ ഉന്മാദിനിയായി മെത്തയില്‍ കിടന്ന് ഉരുളുകയായിരുന്നു. പൂര്‍ണ്ണചന്ദ്രന്‍ അവളെ ആകെ ഉണര്‍ത്തിയിരിക്കുകയായിരുന്നു. എത്ര സ്വയം ഭോഗിച്ചിട്ടും തൃപ്തിയാവാതെ അവള്‍ ആരെന്നില്ലാത്ത ആരെയോ കാത്തിരിക്കുകയായിരുന്നു.

ആ ചെക്കന് എന്താണ് ഇപ്പോള്‍ ഒന്നിങ്ങോട്ടു വന്നാല്‍.

ഹ ഹ ഹ, വന്നാല്‍ മതിയോ അവന്‍. അവന് തോന്നണ്ടേ എന്നോട് അത്. അതിന് ഞാന്‍ പച്ചക്കൊടി വീശണ്ടേ.

ഹോ, എന്റെ ഈ മുടിഞ്ഞ സങ്കോചം!

എന്നാലും, ഓഹ്, അത് നടന്നാലോ ഒടുക്കം. പൂച്ചക്കുഞ്ഞ് അല്ലെങ്കില്‍ മുയല്‍ പോലെയേ ഉണ്ടാവൂ അവന് ഞാന്‍. എന്നെ തൂക്കിയെടുത്ത് കിടക്കയിലേയ്ക്ക് എറിയും അവന്‍. എന്നിട്ട്, ഹെന്റമ്മേ! ....

ഇടയ്ക്ക്‌ ഡ്രൈവ്​ പോവാം കിരണ്‍ നമുക്ക്, ശീതള്‍ പക്ഷേ അര്‍ത്ഥഗര്‍ഭമായിട്ടല്ലാതെ നിഷ്‌കളങ്കമായിട്ടാണ് സംസാരിച്ചത്, നീ റെയ്‌സര്‍ ആണെന്നൊക്കെ എനിക്കറിയാം. അത്ര സ്പീഡ് ഒന്നും വേണ്ട. പക്ഷേ ഇടയ്ക്കിടയ്ക്ക് പറ്റുമ്പോഴെല്ലാം വാ നീ, വരുമോ?

ഓ, വരാംല്ലോ ഛീ, അവന്‍ ചേച്ചി എന്നത് ചുരുക്കി ഛീ ആക്കി മാറ്റിയിരുന്നു, നൈറ്റ്​ റൈഡ് പറ്റില്ല. പക്ഷേ, വീട്ടില്‍ തിരിച്ചെത്തണം എന്നും .... ദൂരെ പോയാല്‍ തങ്ങേണ്ടിവരില്ലേ എവിടെയെങ്കിലും, അത് പറ്റില്ലാ.

ഓ, അമ്മക്കുട്ടി, മൊംസീ ഇല്ലാതെ ഒട്ടും വയ്യാ?

അതല്ല ഛീ, മൊംസീ ഒത്തയ്ക്കല്ലേ.

അതെ, ഒത്തയ്ക്കാണ്. ഇള്ളക്കുട്ടിയാണല്ലോ മൊംസീ. പോട്ടെ, സാരമില്ല .... ഞാന്‍ ഓടിച്ചിട്ട് ഒത്തിരിയായി ഇപ്പോള്‍ കിരണ്‍. മടി തോന്നുന്നു ഇപ്പോള്‍, ശ്രദ്ധ പോയിട്ടുമുണ്ട്.

അപ്പോള്‍ ഓടിക്കരുത് ഛീ, സൂക്ഷിക്കണം.

ഒന്ന് നന്നായി കഴുകേണ്ടി വരും കേട്ടോ, എടുക്കുമ്പോള്‍.

ഹ ഹ ഹാ, ഛീ, ഒരു തമാശ കേള്‍ക്കണോ. ആ നന്ദുച്ചേച്ചി കാര്‍ കഴുകുന്നത് വീ വോഷ് കൊണ്ടാണ്. മറ്റേ ര്‍ര്‍ര്‍ മാത്രമല്ല, കാര്‍ര്‍ര്‍ കഴുകാനും - ഹ ഹ ഹ ഹോ ഹ ....

അതെന്താണാവോ ഈ മറ്റേ ര്‍.
തമാശ മനസ്സിലാവാതെ ശീതള്‍ അവന്റെ മുഖത്തേയ്ക്ക് പകച്ചുനോക്കി. അവന്‍ അപ്പോഴേയ്ക്കും വിഷയം മാറ്റി മറ്റെങ്ങോട്ടോ ചാടിയിരുന്നു. ഈ പ്രായത്തില്‍ കല്ല്യാണം മാത്രമല്ല വിവാഹമോചനം കൂടി കഴിഞ്ഞിട്ടാണ് അവന്‍ നില്ക്കുന്നത് എന്ന് ഈയിടെയാണ് അറിഞ്ഞത്.

അതുണ്ടല്ലോ ഛീ, ഏറ്റവും ഭവ്യതയോടെ അവന്‍ പറഞ്ഞു, വേര്‍പെടുത്തേണ്ടിവന്നതാണ്. അവള്‍ക്ക് എപ്പോഴും ക്ഷീണം. എല്ല് ഉരുകുന്നതാണേത്ര. ഉരുകിയൊലിച്ച് പോവും. പക്ഷേ അതുകൊണ്ടല്ല ഞാന്‍ വിട്ടത്. അവളും മൊംസിയും ചേരില്ല ഛീ. എപ്പോളും ബഹളമാണ്. എന്തെങ്കിലും പര്‍ശ്‌നം ഉണ്ടാക്കിക്കൊണ്ടേയിരിക്കും എപ്പോളും.

എന്നിട്ട് ഡിവോസ് ചെയ്തു എന്നാണോ?

ആങ്, ച്ചീ, ജ്ജ്​ കുറേ ചോദിച്ചു, ശരിയായിക്കൂടേ എന്ന്. എങ്ങനെ ശരിയാവാനാണ് ഛീ. വല്ലാത്ത കോംപ്ലെക്‌സ് ആണ് അവള്‍ക്ക്.

ഇഷ്ടപ്പെട്ടിട്ടുതന്നെ ഒപ്പം കൂടിയതല്ലേ.

ഓ, അപ്പളൊക്കെ നല്ല ലൗ ആയിരുന്നു ഛീ. കെട്ടുന്നതിനു മുമ്പുതന്നെ ഫക് ചെയ്തു നോക്കിയിട്ട്വൊക്കെയുണ്ട്, ചേര്‍ച്ച ഉണ്ടോ എന്നറിയാന്‍ ...

പിന്നെ അവള്‍ക്ക് വയ്യാതായപ്പോഴോ?

അപ്പം ഫക് ചെയ്യുന്നതൊക്കെ കുറഞ്ഞു. അവള്‍ പറഞ്ഞു, കെട്ടിയാല്‍ പിന്നെ അത് അത്രയ്‌ക്കൊക്കെയേ ഉണ്ടാവുള്ളൂ, എപ്പളും പറ്റില്ല എന്ന്.

പറ്റില്ല എന്നോ പാടില്ല എന്നോ.

കളിയാക്കല്ലേ ഛീ, എന്നെ. ഛീ ചോദിക്കുന്നതു കേട്ടാല്‍ തോന്നും എനിക്ക് വേറെ ഒരു പണിയും ഇല്ലാ എന്ന് ...

കൊഞ്ചുന്നതൊക്കെ കൊള്ളാം, പക്ഷേ എന്തെങ്കിലും കശപിശ ഉണ്ടായാല്‍ അടിച്ചു നിലംപരിശാക്കുമത്രേ അവന്‍ എതിരാളികളെ. ഭയങ്കരനായ ഒരു ഹിംസാലു അവന്റെ ഉള്ളില്‍ ചുരമാന്തിക്കൊണ്ട് നില്‍ക്കുന്നുണ്ട്. തഞ്ചം കിട്ടിയാല്‍ പുറത്തു ചാടും അത്.

ഈ അത് അല്ല, മറ്റേ അത് ആണേ എനിക്കു വേണ്ടത്. അത് നല്ലോണം ഇങ്ങോട്ട് വരാത്തതിലേ ഉള്ളൂ പരാതി. പക്ഷേ ഈ എന്നെ എന്താണു വേണ്ടത്. ഒരു അവസരം ഉണ്ടാക്കിക്കൊടുക്കുന്നില്ലല്ലോ മന്തി ഞാന്‍.

ഫൂയ്, അവനെപ്പററിത്തന്നെ ഓര്‍ത്തുകൊണ്ടിരുന്നിട്ട് ആകെ നനഞ്ഞു താഴെ. ഈ ചെക്കനെക്കൊണ്ട് ഞാന്‍ തോറ്റു. എന്നാല്‍ അവന് ഒന്ന് എന്നെ സ്ക്രൂ ചെയ്താലെന്താ.

ബെ, ഒരു റെയ്പിസ്​റ്റ്​ ഇല്ലാത്തതെന്താണ് അവന്റെ ഉള്ളില്‍ ആവോ! ....

മറ്റേത് ആവാറായിട്ടുമുണ്ട് എനിക്ക്. ചില ഗുണങ്ങളൊക്കെയുണ്ടെങ്കിലും എന്തൊരു ശല്യമാണല്ലേ ഈ മാസമുറ. എന്നോട് ഒന്ന് ചോദിച്ചിരുന്നെങ്കില്‍ ബ്രാവിന് ഞാന്‍ നല്ല ഒരു സൂത്രം പറഞ്ഞുകൊടുത്തേനെ. കാമിനിമാരെ ഇത്രമാത്രം ദ്രോഹിക്കാത്ത ഒരു പദ്ധതി.

അതായത്, എന്തിനാണ് ഇത് മാസംപ്രതി. പ്രത്യുല്പാദനത്തിനായിട്ടാണല്ലോ ഈ ചിട്ടവട്ടങ്ങളൊക്കെ, അല്ലേ. ഒരു സ്ത്രീക്ക് വല്ലപ്പോഴുമൊക്കെ ഉണ്ടാവട്ടെ ആര്‍ത്തവം. അവള്‍ക്ക് മുന്‍കൂട്ടി അറിയാമല്ലോ അത് സംഭവിക്കാന്‍ പോവുമ്പോള്‍ ഓരോരോ ലക്ഷണങ്ങള്‍ കൊണ്ട്. അതിനനുസരിച്ച് ഇണ ചേര്‍ന്നാല്‍ മതി ഗര്‍ഭം ധരിക്കാന്‍ എന്നു വെയ്ക്കാം. നല്ല ആശയം അല്ലേ. ഇതെന്തിനാണ് വെറുതേ എല്ലാ മാസവും ...

എന്റെ പുസ്തകത്തെപ്പറ്റി എത്ര പേരാണ് തലങ്ങും വിലങ്ങും എഴുതിക്കൊണ്ടിരിക്കുന്നത്. കഴുതയുടെ കരച്ചിലല്ലേ ബ്രേ, കാമം കരഞ്ഞുതീര്‍ക്കലാണോ ഉദ്ദേശ്യം - എന്ന് ഒരു ചോദ്യവും കണ്ടു അതിനിടയില്‍. സംയമനം പാലിച്ചുകൊണ്ട് ഒരു ചുട്ട മറുപടിയും കൊടുത്തു അതിനു ഞാന്‍. ഏയ്, അല്ല സുഹൃ ത്തേ. ബ്രേ എന്നതിന് ബ്രൂ എന്നൊരു പ്രക്വെല്‍, ബ്രൈ എന്നൊരു സിക്വെല്‍ ഒക്കെയുണ്ട്. അതെല്ലാം എഴുതുന്ന തിരക്കിലാണ് ഞാന്‍.

മറ്റാരോ ബ്രാ എന്നും വിളിച്ചുകൂവി. എന്തുകൊണ്ടാണാവോ അത് അവരെ ഉത്തേജിതരാക്കുന്നത്. ഒരു അടിയുടപ്പ് എന്നല്ലേയുള്ളൂ. പക്ഷേ സകലരേയും അതങ്ങോട്ട് വിജൃംഭിതരാക്കുന്നു.

ബ്രാ വിരോധിയാണോ എന്ന് ഇനിയും മറ്റാരോ.

ഹ ഹ ഹാ, എന്തിന്. മിക്കവര്‍ക്കും കെട്ടുപാട് ആയി തോന്നുന്നതാണെങ്കിലും എനിക്ക് ഇഷ്ടമാണ് അത്. എപ്പോഴും ഇടും, ഇട്ടില്ലെങ്കില്‍ തണുക്കും. മാത്രമല്ല, എപ്പോഴെങ്കിലും ആരെങ്കിലും വന്നിട്ട് എന്നെ പ്രാപിക്കുകയാണെങ്കില്‍ - ആണെങ്കില്‍ അത് അഴിക്കുന്ന നേരത്ത് എനിക്കുണ്ടാവുന്ന - തീര്‍ച്ചയായും അയാള്‍ക്കും - അവാച്യമായ ആ അനുഭൂതിയുണ്ടല്ലോ, ഫൂയ്, ഹെന്റമ്മേ!

(ഏഴുമണി വാര്‍ത്തയില്‍ സഗൗരവം കത്രിനാ)

കത്രിനാ: ഒരു .... പ്രകൃതിദുരന്തം… സംഭവിച്ചിട്ടുണ്ട്. നേരിട്ടുള്ള വിവരണം നൽകാനായി പ്രതിനിധി വാഹിദാ. വാഹിദാ തല്‍സ്ഥാനത്തുണ്ട്. വാഹിദാ - വാഹിദാ, എന്താണ് ഇപ്പോള്‍ മൂന്നാറില്‍ സംഭവിച്ചിരിക്കുന്നത്.
വാഹിദാ: പിയുഷ്, ക്ഷമിക്കണം, കത്രീനാ - ലാന്‍സ്ലൈഡ് എന്ന ഒരു പ്രകൃതിദുരന്തമാണ് ഇത്.
കത്രിനാ: അതായത് മൂന്നാറില്‍ ഒരു ഭൂമികുലുക്കം. (തുമ്മാന്‍ തോന്നിയിട്ടെന്നതുപോലെ അസ്വസ്ഥയായിക്കൊണ്ട്).
വാഹിദ: അല്ല കത്രീനാ, ഉരുള്‍പൊട്ടല്‍ എന്നാണ് ഇതിനു പറയുക. കൃത്യമായി നോക്കിയാല്‍ മൂന്നാറിലല്ല സംഭവസ്ഥലം. മൂന്നാറില്‍ നിന്ന് തമിഴ്‌നാട്ടിലെ തേനിയിലേയ്ക്ക് പോകുന്ന വഴിയില്‍ ഒരു ചുരമുണ്ട്. ഈ ചുരത്തിലാണ് ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്.
കത്രിനാ: എത്ര, എത്രപേര്‍ മരിച്ചിട്ടുണ്ടാവും എന്നാണ് ഭയപ്പെടുന്നത് വാഹിദാ .... (തുമ്മല്‍ ഒതുക്കാന്‍ ക്ലേശിക്കുന്നു.)
വാഹിദ: ഇല്ല കത്രീനാ. ഇതുവരെ ആളപായം ഒന്നും ഉണ്ടായതായി അറിഞ്ഞിട്ടില്ല. അപകടം ഉണ്ടായ സ്ഥലത്തുനിന്ന് അല്പം മാറി നിൽക്കുകയാണ് ഞങ്ങള്‍ ഇപ്പോള്‍. ജിയോളജി - ഗവേഷണം നടത്തുന്ന നമ്മോടൊപ്പമുള്ള ശാസ്​ത്രജ്ഞർ അങ്ങോട്ട് അടുക്കരുത് എന്ന് വിലക്കിയിട്ടുണ്ട്. വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട് എന്നാണ് വിദഗ്ദ്ധാഭിപ്രായം.
കത്രിനാ: അതെല്ലാം ശരി, ഉരുള്‍പൊട്ടല്‍ എന്നാല്‍ പ്രകൃതിക്ഷോഭം തന്നെയാണല്ലോ .... (കൈ കൊണ്ട് മറച്ചുപിടിച്ച് ചെറുതായി ഒന്നു തുമ്മിയോ?) ഹെ - ഹെന്നിട്ട് - എന്നിട്ടും അവിടെ ആരും മരണപ്പെട്ടിട്ടില്ല എന്നാണോ വാഹിദ പറയുന്നത് - ശരിക്കും നോക്കിയോ വാഹിദ, ശരിക്കും അന്വേഷിച്ചോ? .... (സ്വരം താഴ്ത്തി ) ബൈദവേ, കറ്റ്​റിനാ ആണ് ഞാന്‍.
വാഹിദ: ഹ്ം, നമുക്ക് ലഭ്യമായ വിവരങ്ങള്‍ അങ്ങനെയാണ് ക -ത്രീ - നാ.
കത്രിനാ: എന്നാലും വാഹിദാ, ഒന്നുകൂടി ശരിക്കും അന്വേഷിച്ചു നോക്കിക്കൂടേ. ലോകമെമ്പാടും എന്തെല്ലാം നടക്കുന്നുണ്ട്, കുറേ ജീവനാശം ഉണ്ടായില്ലെങ്കില്‍ എങ്ങനെയാണ് പിന്നെ ഇതിനെ ഒരു ദുരന്തം എന്നു വിളിക്കുക. കേള്‍ക്കാമോ വാഹിദാ. ഇത്രയും ജനസാന്ദ്രതയുള്ള നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു അപകടമുണ്ടായിട്ട് ആരും തന്നെ മരിച്ചില്ല എന്നു പറഞ്ഞാല്‍ അത് അവിശ്വസനീയമാണല്ലോ. ഏകദേശം ഒരു നാണക്കേട് - അല്ല, പൊരുത്തക്കേട് കൂടി ഇല്ലേ അതില്‍ .... വാഹിദാ, കേള്‍ക്കാമോ വാഹിദാ - ആഹ്... ഛീ!.
മാളവിക: (ന്യൂസ് റൂം വാതിലിനു പുറത്തുള്ള ഇടനാഴിയില്‍ തലങ്ങും വിലങ്ങും ഓടിനടക്കുകയാണ്) അയ്യോ - എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് ഇവള്‍ ഈ വിളിച്ചുകൂവുന്നത്. ഇതൊന്ന് നിര്‍ത്തിക്കാന്‍ ആരും ഇല്ലേ ഇവിടെ.
കത്രിനാ: (കോലാഹലങ്ങള്‍ക്കിടയില്‍ ഉച്ചത്തില്‍) പൊലിസ്, റെസ്ക്യൂ ഫോഴ്‌സ് എല്ലാം സ്ഥലത്തുണ്ടാവുമല്ലോ. കൃത്യമായി ചോദിച്ചറിയുക വാഹിദാ എത്ര പേര്‍ മരണപ്പെട്ടതായി ഭയക്കുന്നു എന്ന്. ആ ശാസ്​ത്രജ്ഞൻ അവിടെ ഇപ്പോഴും ഉണ്ടെങ്കില്‍ അയാളോട് ചോദിക്കുക എന്താണ് ആരും മരിക്കാതിരുന്നത് എന്ന്. പിന്നെ മറ്റൊരു ഉരുള്‍പൊട്ടല്‍ അവിടെത്തന്നെയോ സമീപപ്രദേശങ്ങളിലോ ഉടനെ ഉണ്ടായാല്‍ എത്ര മരണം പ്രതീക്ഷിക്കാമെന്ന് - കേള്‍ - കേള്‍ക്കാമോ വാഹിദാ, ഏയ് വാഹിദാ - നിനക്ക് വല്ലതും പററിയോ - ഏയ്, നീയും അതില്‍ പെട്ടോ വാഹിദാ! ...
മാളവിക: (അങ്ങേയറ്റം അസ്വസ്ഥയായി) ആദ്യം തൊട്ടേ - ആദ്യമേ ഞാന്‍ പറയുന്നുണ്ട് അവള്‍ ശരിയല്ല എന്ന്. പക്ഷേ കണ്ണിലുണ്ണി പോലെ ലാളിച്ചുവളര്‍ത്തി എല്ലാവരും ചേര്‍ന്ന് - അയ്യേ, ​ഛെ, ഛേ!
പീയുഷ്: (പെട്ടെന്ന് അവിടെ എത്തുകയാണ്) ഏയ് - ഏയ്, അടങ്ങൂ മാളൂ. അത്ര പരിഭ്രമിക്കാനൊന്നുമില്ല എന്നാണ് എനിക്കു തോന്നുന്നത്. കാരണം മോശം ഫീഡ്ബാക് ഒന്നും ഇതുവരെ വന്നിട്ടില്ല.
മാളവിക: എന്താണ് - ആരും കണ്ടിട്ടില്ലേ അപ്പോള്‍ ന്യൂസ്? .... ഒണ്‍ എയ്ര്‍ ആയിരുന്നതല്ലേ അപ്പോള്‍ നമ്മള്‍ കണ്ടത്. എന്തേ, ഒരു ഉത്തരം തരാന്‍ ബാദ്ധ്യസ്ഥനായ ഒരാള്‍ - ഒരാള്‍ ഇല്ലേ ഇവിടെ.
ശ്രീമാന്‍: (ഇപ്പോള്‍ അവിടെ എത്തുന്നു ) എന്തിനാണ് - എന്താണ് മാളവികാ ഇങ്ങനെ -
മാളവിക: ഞാന്‍ അലറി വിളിക്കുന്നതാണല്ലേ കുഴപ്പം. നിങ്ങള്‍ - നിങ്ങള്‍ കാണുന്നില്ല അല്ലേ ഒന്നും?
ശ്രീമാന്‍: എന്തു സംഭവിച്ചു മാളവികാ - എന്തുപറ്റി.
മാളവിക: ഞാന്‍ ഒറ്റയ്ക്ക് സ്വപ്നം കണ്ടതല്ലല്ലോ - എല്ലാവരും കേട്ടതല്ലേ - ഛെ, എന്തെല്ലാം ഭോഷ്‌കാണ് അവള്‍ ചോദിച്ചിരുന്നത് - ലൈവ് തന്നെ ആയിരുന്നില്ലേ അതെല്ലാം.
ശ്രീമാന്‍: എന്തോ ഒരു ... കണ്‍ഫ്യൂഷന്‍ ഉണ്ട് മാളവികാ.
പീയുഷ്: അതെ, എന്താണതെന്ന് മനസ്സിലാവുന്നില്ല .... ഒന്നാംതരം ഫീഡ്ബാക് ആണ് വരുന്നത്. സത്യത്തില്‍ കറ്റ്​റിനായെ വളരെ ഇഷ്ടപ്പെട്ടു എല്ലാവര്‍ക്കും എന്നാണ് - കാണുന്നത്.
ശ്രീമാന്‍: അതെങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍ - മാളവികാ, ഉത്തരമില്ല എനിക്ക് ... ഈ ആളുകള്‍ - ഒരു വല്ലാത്ത സാധനമാണ് കേട്ടോ ആളുകള്‍.
മാളവിക: അവളുടെ ഓരോ മാഞ്ഞാലം പറച്ചില്‍ - ഛീ, എനിക്ക് അത് ഓര്‍ക്കുമ്പോള്‍ തന്നെ - ഛേ. എന്നിട്ട് ഈ ആളുകള്‍ - ആളുകള്‍ക്ക് അത് രസിച്ചു എന്നാണോ - സ്​റ്റുപ്പിഡ്​!
പീയുഷ്: നമുക്ക് അമ്പരപ്പാണ് മാളു, പക്ഷേ സത്യം അതാണ്.
ശ്രീമാന്‍: അവളുടെ മനഃസാന്നിദ്ധ്യം, സഹാനുഭൂതി, ഭാഷണശൈലി എല്ലാം - ഗംഭീരം, ഉഗ്രന്‍ എന്നൊക്കെയാണ് ആളുകള്‍ - ഹോ, ഈ ആളുകള്‍!
പീയുഷ്: അതെ, ഈ ആളുകളെക്കുറിച്ച് ഒന്നും തന്നെ നമുക്ക് മുന്‍കൂട്ടി - ഓഹ്, ഈ ആളുകള്‍!
കത്രിനാ: (ഏറ്റവും ഉച്ചത്തില്‍, നിലവിളി പോലെ ) ഏയ് വാഹിദാ - അവിടെയുണ്ടോ വാഹിതാ നീ. അതോ മാദ്ധ്യമപ്രവര്‍ത്തനത്തിനിടയില്‍ മാപ്പുസാക്ഷിയായിത്തീര്‍ന്നോ നീയും - വാഹിദാ, അങ്ങനെയാണോ ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കേണ്ടത് - നിന്നെ രക്തസാക്ഷിയായി പ്രഖ്യാപിക്കാമോ എനിക്ക് - വാഹിദാ, കേള്‍ക്കുന്നില്ലേ - ഏയ് വാഹിദാ!

മാളവിക: മാപ്പുസാക്ഷി പോലും - അയ്യയ്യേ, കേള്‍ക്കുന്നില്ലേ നിങ്ങള്‍ ഇതെല്ലാം ... ഇത്തിരി മുമ്പ് ഇവിടെ ഉണ്ടായിരുന്ന വാഹിദാ അപ്പോഴേയ്ക്കും മൂന്നാറില്‍ എത്തി എന്നേയ് - തട്ടിപ്പ്. പറന്നോ അവള്‍അങ്ങോട്ട് - വാലില്‍ തീ കൊളുത്തി വിക്ഷേപണം ചെയ്‌തോ .... പിന്നേ - ഇവര്‍ക്ക് വേണ്ടപ്പോഴൊക്കെ ഉരുള്‍പൊട്ടാന്‍ കാത്തുനില്ക്കുകയാണോ ആ ചുരം അവിടെ ആവോ! ... എല്ലാവരും കൂടി ചേര്‍ന്ന് നാടകം കളിക്കുന്നതാണോ എന്ന് ആര്‍ക്കറിയാം.
ശ്രീമാന്‍: ദയവായി - മാളവികാ, ഇങ്ങനെ ക്ഷോഭിക്കാതിരിക്കൂ, രകതസമ്മര്‍ദ്ദം വര്‍ദ്ധിക്കില്ലേ.
മാളവിക: ഉവ്വുവ്വ്, അതിനെപ്പറ്റിയാണല്ലോ പിന്നെ നിങ്ങള്‍ക്ക് ആധി! .... അയ്യയ്യേ, സകലമാന ജനങ്ങളും ഈ ലൈവ് കണ്ടത് പണ്ട് നിങ്ങള്‍ എന്റെ ഷോ കണ്ടിരുന്നതു പോലെ മ്യൂറ്റ്​ ആക്കിയിട്ടായിരുന്നോ -
പീയുഷ്: (ജിജ്ഞാസ ) ങ്‌ഹേ, അതെന്താണാ കഥ.
ശ്രീമാന്‍: ഏയ്, എത്ര കഴമ്പൊന്നും ഉള്ളതല്ല. മാളവിക മുമ്പ് ന്യൂസ് വായിക്കുമ്പോള്‍ ഞാന്‍ റ്റിവി അങ്ങോട്ട് മ്യൂട് ആക്കുമായിരുന്നു - ഇല്ലാ, പ്രത്യേകിച്ചൊന്നുമില്ല .... ഹ ഹ ഹ, ആക്കുമായിരുന്നു - ഇല്ലാ, പ്രത്യേകിച്ചൊന്നുമില്ല - ഹ ഹ ഹ, അഥവാ അതിന്റെ കാരണമെന്താണെന്ന് എനിക്ക് അറിയാതിരുന്നതായിക്കൂടേ ... എന്തായാലും ഞാന്‍ അങ്ങനെ ചെയ്തിരുന്നു, സമ്മതിച്ചു. ഒരുപക്ഷേ അതുകൊണ്ടാവാം മാളവികാ, എന്റെ ചില മതിപ്പുകള്‍ അങ്ങനെ തന്നെ നിന്നതുകൂടി .... ഹേയ്, ചുമ്മാ - വിടൂ അതൊക്കെയെന്നേ -
(പെട്ടെന്ന് ഒരു ആഘോഷത്തിന്റെ ആരവം അടുത്തെത്തുന്നു).
പീയുഷ്: ഹോ ഹോ ഹോയ് - എന്താണിതൊരു കോലാഹലം - ആഘോഷമാണല്ലോ ... ഹ ഹ ഹാ, എല്ലാവരും ഉണ്ടല്ലോ - ഹായ് മാലാഖ!
റ്റിൻറിൻ: ഹേ ഹായ് ഹെലോ. കറ്റ്​റിനാ ഏറ്റവും സെക്‌സി ആയ ന്യൂസ് ആന്‍കര്‍ എന്നാണ് എല്ലാവരും പറയുന്നത് -
കത്രിനാ: (വന്ന് കൂട്ടത്തില്‍ ചേര്‍ന്ന്) വേണ്ട റ്റിൻറിൻ- അങ്ങനെ പറയണ്ടാട്ട്വോ എന്നെ.
വാഹിദ: എന്തായാലും - പൊളിച്ചു കത്രിന.
കത്രിനാ: ശരി ശരി, പക്ഷേ എന്നെ കറ്റ്​റിനാ എന്നു വിളിക്ക് -
വാഹിദ: ശ്ര - ശ്രമിക്കാം ക - ട്രിനാ.
മാലാഖ: ചേച്ചി - ഉം ഉം, കറ്റ്​റിനാ ആണ് ഇപ്പോള്‍ എന്റെ റോള്‍ മോഡല്‍.
പീയുഷ്: എനിക്ക് അസൂയ തോന്നുന്നു ക്യാറ്റ്​- ഹ ഹ ഹാ.
നിഷ്‌കളങ്ക: ഞാനെന്തായാലും ചേച്ചീന്നേ വിളിക്കുള്ളൂ - പിറക്കാതെ പോയ എന്റെ പാവം ചേച്ചി.
ശ്രീമാന്‍: (മന്ത്രിക്കുന്നു) എന്താണിത് മാളവികാ ഇങ്ങനെ - മാളവിക മാത്രം ഒന്നും മിണ്ടുന്നില്ലാ.
മാളവിക: ങ്‌ഹേ? ... (ചിരി വരുത്തിയിട്ട്) ആങ്, നന്നായിരുന്നു ക - ക - ക്യാറ്റ്​. ഒരൊറ്റ ഷോ കൊണ്ട് എത്ര പോപുലാര്‍ ആയി - ആ തുമ്മല്‍ നീ ഒളിപ്പിച്ചത് എത്ര രസമായിട്ടാണ്!
ശ്രീമാന്‍: അതെ ഞാനും ശ്രദ്ധിച്ചു - നല്ല സംയമനം, ഭാവന, ത്രാണി.
പീയുഷ്: സുഭാഷിണി - സുഹാസിനി - സുമോദിനി.
റ്റിൻറിൻ: അന്തസ്സുള്ള നര്‍മ്മബോധം.
വാഹിദ: ആഘോഷിച്ച് തകര്‍ക്കണം നമുക്ക് - വാ, ക-ക-ക്യാറ്റ്​.
നിഷ്‌കളങ്ക: ഐ ലൗ യൂ - ച് ..... ക്യാറ്റ്​.
കത്രിനാ: ഓ, ഓ ഓ ഓ ഓ - എല്ലാവര്‍ക്കും നന്ദി - ഗൈസ്, റ്റാൻക് യൂ .... നമസ്കാരം! (ചുറ്റും ആരവം തുടരുമ്പോള്‍ ) ഛാാാാഛീ!

(തുടരും)


രവി

കഥാകൃത്ത്, നോവലിസ്റ്റ്. ജുഗുപ്‌സയിലെ ഒളിപ്പോരാളി, ഉപരിഷത്ത്, ഖസാക്കിലേതല്ലാത്ത, അംബാസമുദ്രം, Book 0 Life, Elsewhile തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments