1. ഡയറക്ടർ ഫിലോസോഫി
‘അസ്സലാമു അലൈക്കും, ഡയറക്ടർ ഫിലോസോഫി', കൈകൾ നീട്ടി അയാൾ തികഞ്ഞ നിഷ്‌കളങ്കതയോടെ പറഞ്ഞത് എന്നെ പെട്ടെന്ന് ചിരിപ്പിച്ചു.
എല്ലാ തസ്തികകളും ഇല്ലാതായപ്പോൾ ഡയറക്ടർ ഫിലിസോഫിയും ഇല്ലാതാകേണ്ടതാണ്. അതുമായി ബന്ധപ്പെട്ട മാദകമായതെല്ലാം നേരത്തെ തന്നെ കുടഞ്ഞുകളഞ്ഞിട്ടാണ് ഞാൻ അന്നും ആ ഘോഷയാത്രയിൽ പങ്കെടുത്തത്. തസ്?തികകളിൽ നിന്നെല്ലാം വിമോചനം ആഗ്രഹിക്കുന്ന ഞാൻ അതെല്ലാം വിസ്?മരിച്ച് കളയാനുള്ള ശ്രമങ്ങളിൽ വിജയിച്ചു വരികയാണ്. ബഷീർ ആലം അയാളുടെ ദേഹവലിപ്പത്തിന് ഇണങ്ങാത്ത അളവിലെ സ്?ഥായിയായവിനയവുമായി മുന്നോട്ടുവന്ന് സലാംപറഞ്ഞ് വന്ദിച്ച് കരം ഗ്രഹിച്ചു. രണ്ടു പേർക്കും ആചാരപ്രകാരം മറുവാക്ക് പറയുമ്പോൾ അബ്രഹാം ജോസഫിന്റെ ആരോഗ്യ വിവരങ്ങൾ അറിയാമെങ്കിലും ഉപചാരമായി അന്വേഷിച്ചു. അബ്രഹാം ജോസഫിന്റെ ഭാര്യയുടെ വിയോഗത്തിൽ ദുഃഖം പറഞ്ഞു. പെട്ടെന്ന് എന്താണ് അവർക്ക് ഉണ്ടായതെന്ന് അന്വേഷിച്ചു. ഒരിടക്കാലത്ത് ഓഫീസിൽ മാനേജ്‌മെന്റ് ഫ്‌ളോറിൽ പതിവായി വന്ന് എല്ലാവരുടെയും കണ്ണിൽപെട്ട അബ്രഹാം ജോസഫിന്റെ മകൻ സ്?കൂൾകുട്ടിയെ ഓർമ്മയിൽ തിരഞ്ഞ് കണ്ടുപിടിക്കുവാൻ ഞാൻ ശ്രമിച്ചു. അബ്രഹാം ജോസഫിന്റെ മകൻ ആയതുകൊണ്ട് മാത്രം ആരും അപ്രിയം ഉറക്കെപ്പറയാതിരുന്ന അയാളുടെ മാനേജ്‌മെന്റ് ഫ്‌ളോർ സന്ദർശനങ്ങൾ ഇക്കഴിഞ്ഞ ദിവസം ബഷീർ ആലം ഫോൺചെയ്തപ്പോൾ ചിന്തയിൽ തെളിഞ്ഞിരുന്നു. എന്തിനാണീ കുട്ടി ഇടയ്ക്കിടെ ഇവിടെ വരുന്നതെന്ന് ആ ഫ്‌ളോറിൽ ഓഫീസുകൾ ഉള്ള കുടുംബക്കാരായ ഡയറക്ടർമാരെല്ലാം പരസ്?പരം ചോദിക്കുമായിരുന്നു. ആരും അബ്രഹാം ജോസഫിനോടോ മകനോടോ ചോദിച്ചില്ല.
'' പേര് വിളിച്ചത് എന്തായിരുന്നെന്ന് ഞാൻ ഓർക്കുന്നില്ല.''
'' ടോണി അബ്രഹാം, ആ പേരിൽ അങ്ങെന്നെ വിളിച്ചിട്ടില്ല. പേര് ആവശ്യമില്ലാത്ത കാര്യങ്ങൾ മാത്രമേ നമുക്കിടയിൽ സംഭവിച്ചിട്ടുള്ളു.''
ശരിയാണ് അന്നൊരു ചെറിയ കാലയളവിൽ ഇയാൾ എപ്പോഴും ഐന്റ ഓഫീസിൽ വന്നിരുന്നു. ബഷീർ ആലം വന്ന് ശുപാർശ ചെയ്തിട്ടാണ് ഞാൻ അനുവദിച്ചത്. അവിടെ നടക്കുന്ന സംഭാഷണ ങ്ങളിലും അതിന്റെ വിഷയങ്ങളിലും ഭാഷാതടസ്സങ്ങളെയും കവിയുന്ന ഒരു താത്പര്യവും സഹഭാവവും അയാൾ പ്രകടിപ്പിച്ചത് എന്നെ ആകർഷിച്ചിരുന്നു. അയാളുടെ പരീക്ഷ കഴിഞ്ഞിട്ട് പിരിമുറുക്കം അയഞ്ഞ കുറേ ദിവസങ്ങളിൽ അയാൾ കൂടുതൽ നേരവും മാനേജ്‌മെന്റ് ഫ്‌ളോറിലും ഐന്റ ഓഫീസിനു ചുറ്റുമായും ഉണ്ടായിരുന്നു. ദിൽമുനിയയിലെ പ്രാചീനനഗരങ്ങളിൽ ഒന്ന് മണ്ണിനടിയിൽ നിന്ന് കുഴിച്ചെടുക്കുമ്പോൾ അപ്രതീക്ഷിതമായ ശേഷിപ്പുകൾ കണ്ടെത്തിയെന്ന് ഒരു സ്?നേഹിതൻ പറഞ്ഞിട്ട് കാണാൻ പോകുമ്പോൾ ഇയാളെയും ഞാൻ കൂടെക്കൂട്ടിയിരുന്നു. ആ പ്രായത്തിലെ കുട്ടികളിൽ കാണാൻ പ്രയാസമായതരം ആവേശമാണ് അക്കാഴ്ചകളോട് ഇയാൾ കാട്ടിയത്. അതിന്റെ തുടർച്ചയായി വേറെയും ചില കാഴ്ചകളും സ്?ഥലങ്ങളും കാണാൻ ഞാൻ ഇയാളെ ഒപ്പം കൊണ്ടുപോയി. സ്?കൂളിൽ നിന്നുള്ള സ്റ്റഡി ടൂറിലും വീടുകളിൽ നിന്നും മറ്റു സംഘം ചേരലുകളിൽ നിന്നുമുള്ള പിക്ക്‌നിക്കുകളിലും സന്ദർശിക്കാൻ അരമണിക്കൂറിൽ കുറഞ്ഞ നേരത്തെ യാത്രയിൽ എത്തുന്ന സ്?ഥലങ്ങൾ മാത്രമേ ദ്വീപിൽ ഉള്ളൂ. അവയല്ലാത്ത കാഴ്ചകൾ ഇരിക്കുന്നിടങ്ങളിലേക്കാണ് ഞാനയാളെ കൊണ്ടുപോയതെന്ന് പറഞ്ഞ് ഇയാൾ അന്നു ഉന്മത്തനായതു ഞാൻ ശ്രദ്ധിച്ചിരുന്നു.
തടിച്ചുന്തിനിൽക്കുന്ന മസിലുകൾ ആയിരുന്നു ഇയാളുടെ നെഞ്ചിലും ഭുജങ്ങളിലും. അത് നന്നായി വെളിവാക്കി നെഞ്ചത്ത് വലിഞ്ഞു നിൽക്കുന്ന ടീഷർട്ടും ജീൻസും ധരിച്ച് ചാടിത്തുള്ളിയാണ് നടന്നിരുന്നത്. കുറേ തവണ കറുപ്പിക്കുകയും പിന്നെ ചിലപ്പോൾ കറുപ്പിക്കാതിരിക്കുകയും ചെയ്യുമ്പോൾ വരുന്ന ചതഞ്ഞ നിറത്തിലെ ചപ്രച്ച തലമുടിയും ഒരു കാൽവയ്പ്പിനും അടുത്ത കാൽ വയ്പ്പിനുമിടയിൽ വിരസത ജനിപ്പിക്കുന്ന അളവിൽ സമയമെടുക്കുന്ന സാവധാനത്തിലെ നടപ്പും ഇത്ര മുഷിഞ്ഞ മുഖവുമായി ആ കുട്ടിയെ വീണ്ടും ഒരിക്കൽ കാണുമെന്ന് അന്നെനിക്ക് സങ്കൽപ്പിക്കാൻ ആവുമായിരുന്നില്ല. വീട്ടിലേക്കു വരാൻ അനുമതി ചോദിച്ച് ഫോണിൽ വിളിച്ചപ്പോൾ ആളിനെ ഞാൻ ഓർമ്മിച്ചെടുക്കാൻ ബഷീർ ആലത്തിനു കുറേ പറയേണ്ടി വന്നു. വളരെക്കാലം കഴിഞ്ഞു ദിൽമുനിയയിലേക്ക് മടങ്ങി വരുമ്പോൾ അയാൾ കാണാൻ പ്രത്യേകം താത്പര്യപ്പെടുന്ന ഒരാൾ ഞാനാണെന്ന് പറഞ്ഞപ്പോൾ എനിക്ക് നല്ല കൗതുകം തോന്നി. അതുകൊണ്ട് മാത്രമാണ് സമ്മതിച്ചത്. മനുഷ്യരെ കണ്ടുമുട്ടുന്നതിലെ വിരസത കാരണം കൂടിക്കാഴ്ചകൾ അനിവാര്യമായവ മാത്രമെന്ന് ഞാൻ ശീലത്തെ പരുവപ്പെടുത്തി വരികയാണ്.
''വളരെക്കാലം....'' ദിൽമുനിയയിലേക്ക് വരാതിരുന്നത് ചോദിക്കാൻ തുനിയു മ്പോൾ അയാൾ ഇടയ്ക്ക് കയറി മന്ത്രിച്ചു.
'' ഇരുപത്തിയഞ്ച് വർഷങ്ങൾ ''
'' അതേ ഇരുപത്തിയഞ്ച് വർഷങ്ങൾ! എന്ത് കൊണ്ടാണ് അത്രയും കാലം വരാതിരുന്നതെന്നോ അതോ എന്തിനിപ്പോൾ എന്നെക്കാണാൻ വന്നതെന്നോ, ഏതാണ് ആദ്യം പറയാൻ പോകുന്നത് ?''
'ഹജ്ജി' എന്നു തുടങ്ങിയപ്പോൾ അയാളെ തടഞ്ഞിട്ട് പണ്ടെന്താണോ വിളിച്ചിരുന്നത് അത് തന്നെ വിളിക്കണം എന്ന് ആവശ്യപ്പെട്ടു. ഹജ്ജി എന്ന് സംബോധന ചെയ്യുന്നവരോട് എന്നെ കമാൽ ഇബ്രാഹീം എന്നു വിളിച്ചാൽ മതിയെന്ന് എപ്പോഴും പറയാറുണ്ട്. അന്നും ഇയാൾ ഒന്നും വിളിക്കേണ്ടി വന്നില്ലെന്നും ആവശ്യം വന്നിരുനെങ്കിൽ അത് ഡയറക്ടർ ഫിലിസോഫി എന്നു തന്നെ ആയിരുന്നേനെയെന്നും പറഞ്ഞത് എന്നിൽ വീണ്ടും ചിരിയുണ്ടാക്കി. ഡയറക്ടർ ഫിലോസോഫി എന്ന പേര് എങ്ങനെ ഉണ്ടായെന്നു കേട്ടപ്പോൾ അയാളും ചിരിച്ചു പോയി. പതിവായി ഇടപെടുന്ന എല്ലാവർക്കും ഒരു മറുപേര് നൽകണമെന്ന് അബ്രഹാം ജോസഫിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ എനിക്ക് നൽകിയ മറുപേരാണ് ഡയറക്ടർ ഫിലോസോഫി. എമ്മിയെസ്? കമ്പനിയിൽ ഐന്റ ചേട്ടൻ എനിക്ക് വേണ്ടി മാറ്റിവച്ചത് എച്ച് .ആർ വിഭാഗത്തിന്റെ ചുമതല ആയിരുന്നു. അന്നൊക്കെ അത് അറിയപ്പെട്ടിരുന്നത് പേഴ്‌സണൽ അഫയേഴ്‌സ്? ഡിപ്പാർട്ട്‌മെന്റ് എന്നായിരുന്നു. പുതിയലോക ക്രമം മാറ്റിയെഴുതിയ വാക്കാണ് ഹ്യൂമൻ റിസോഴ്‌സസ്? എന്ന്. ഞാൻ കടുത്ത തൊഴിലാളി പക്ഷപാതി ആണെന്നും ഐന്റ ആശയങ്ങൾ പ്രകാരം ആയാൽ കമ്പനിയുടെ ആസ്?ഥികളെല്ലാം പെട്ടെന്ന് തീർന്നു പോയിട്ട് കമ്പനി ഇല്ലാതായിപ്പോകുമെന്നും കുടുംബത്തിൽ പലരും വിമർശിച്ചു. അതുകൊണ്ട് എച്ച്.ആർ ഡിപ്പാർട്ട്‌മെന്റിൽ ഡയറക്ടറുടെ ആവശ്യം എന്തെങ്കിലും ഉണ്ടാവുകയും നയപരമായ തീരുമാനം എടുക്കേണ്ടിവരുകയും ചെയ്യുമ്പോൾ അത് തുടക്കത്തിൽ ചേട്ടൻ തന്നെ ചെയ്തു. പിന്നീട് ആദിലിന് അത് ഭംഗിയായി നിർവഹിക്കാൻ പ്രയാസമുണ്ടായില്ല.
ചേട്ടൻ മുസ്?തഫ ഇബ്രാഹീമിന് ആദിലിനേക്കാൾ പ്രിയമകനാണ് ഏറ്റവും ഇളയവനായ ഞാൻ. ചേട്ടൻ ജനിച്ച ശേഷം വീണ്ടും ആൺകുട്ടിയെ പ്രതീക്ഷിച്ചു കുറേ പെൺജന്മങ്ങളെ കൈയേറ്റ് നിരാശയും മടുപ്പും ബാധിച്ചിരുന്നവർക്ക് മുന്നിൽ ജനിച്ചുവീണ ആൺപിറവി. ഞാൻ ഉത്തരവാദിത്തപൂർവ്വം ഐന്റ കർത്തവ്യങ്ങൾ അനുഷ്ഠിക്കുന്നുണ്ടോ എന്ന് ചേട്ടൻ അന്വേഷിച്ചില്ല. ചേട്ടെന്റ കമ്പനിയിൽ ഞാനും ഒപ്പം വേണം എന്നു മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ജീവിതത്തിൽ ഞാൻ തിരഞ്ഞെടുത്ത പാതകളിൽ പലതും അദ്ദേഹത്തിന് സമ്മതമുള്ളവ ആയിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പോകുന്നത് തീരെയും ഇഷ്ടമായിരുന്നില്ല. എന്നിട്ടും മൗനമായി എന്നെ അനുവദിച്ചു. സ്വന്തം ആദർശവും കാഴ്ചപ്പാടും തിരഞ്ഞെടുക്കാൻ ധാരാളം സ്വാതന്ത്ര്യം ചേട്ടൻ എനിക്ക് നൽകി. കമ്പനിയുടെ ഭാവിയെ ഐന്റ രാഷ്ട്രീയ നിലപാട് മോശമായി ബാധിക്കുമെന്ന അപായസൂചനകൾക്ക് മുന്നിലും അദ്ദേഹം അനിയനെ വിട്ടൊരു നിലപാട് എടുത്തില്ല. പക്ഷേ ആ പാരസ്?പര്യവും വാഝല്യവും അബ്രഹാം ജോസഫിന്റെ അച്ചടക്കബോധത്തിന് വഴങ്ങുന്നത് ആയിരുന്നില്ല. ചേട്ടൻ എന്നെ വേണ്ടത് പോലെ നിയന്ത്രിക്കുന്നില്ല എന്നാണു അബ്രഹാം ജോസഫ് കരുതിയത് . ഒരു ജോലി ഏൽപ്പിച്ചാൽ അത് കൃത്യമായി ചെയ്യണം എന്ന സരളമായൊരു യുകതിയാണ് അദ്ദേഹത്തെ നയിച്ചത്. അങ്ങനെ ചെയ്യാത്ത മടിയനായ എനിക്ക് മറുപേരായി അബ്രഹാം ജോസഫ് കണ്ടുപിടിച്ചതാണ് ഡയറക്ടർ ഫിലോസോഫി. ഞാൻ കേൾക്കാതെ എല്ലാവരും എന്നെ ഡയറക്ടർ ഫിലോസോഫി എന്നാണ് വിളിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. കേൾക്കെ നേരേവിളിച്ച സംഭവങ്ങൾ കുറവാണ്. അങ്ങനെയാണ് വിളിക്കേണ്ടത്, അതാണ് ഐന്റ തസ്?തിക എന്ന് വിശ്വസിച്ചിട്ട് ആരെങ്കിലും നേരേവിളിക്കുമ്പോൾ അയാളുടെ ലോകാനുഭവ ദാരിദ്യ്രം എന്നെ ചിരിപ്പിക്കും.
വീട് പണിയുമ്പോൾ മജ്?ലിസ്? ഒരു വലിയ ഹാൾ തന്നെ ആവണമെന്ന് നിശ്ചയിച്ചത് അന്നത്തെ ഐന്റ ജീവിതരീതി കൊണ്ടാണ്. നിത്യവും അനേകം ആളുകൾ വരികയും അനവധി വിഷയങ്ങളിന്മേൽ ചർച്ചകളും സംവാദങ്ങളും നടക്കുകയും ചെയ്യുന്ന ഒരിടമായിരിക്കും ഐന്റ വീട് എപ്പോഴുമെന്ന് അന്ന് ഞാൻ കരുതി. അതുകൊണ്ടാണ് സ്വീകരണമുറി ആയ മജ്?ലിസ്? ആയിരിക്കണം വലുതെന്ന് തീരുമാനിച്ചത്. അറബികളുടെ രീതിയിൽ നിലത്തു ചുമർചാരി ഇരിക്കാനുള്ള കുഷനുകളും കൈത്താങ്ങുകളും പരവതാനിയും ചിത്രത്തുന്നലുകൾ ചെയ്ത കംബളങ്ങളും അതിനോട് ചേർന്ന് സോഫകളും ഉള്ള ഒരു സജ്ജീകരണം കുറേ അധികം ആളുകൾക്ക് ഇരിക്കാൻ പാകത്തിൽ ചെയ്തു. വളരെപ്പേർക്കു ഇരിക്കാവുന്ന തടിയിൽ തീർത്ത തീൻമേശയും ഹാളിൽ ചേർത്തിട്ടു. നിലത്തിരിക്കുമ്പോൾ സംഭാഷണങ്ങളുടെയും ചർച്ചകളുടെയും ഒഴുക്കിന് തടസ്സം ഉണ്ടാകുമെന്നും വേഗതയെയും സ്വാഭാവികതയെയും ഇരിപ്പിന്റെ രീതി ബാധിക്കുമെന്ന് കരുതുന്നവർക്ക് വേണ്ടി ആയിരുന്നു വലിയ തീൻമേശ. നിലത്തിരുന്നുതന്നെ എല്ലാം സംസാരിച്ച് തീർക്കാൻ കെൽപ്പ് ഉണ്ടാകേണ്ടവരാണ് അറബികൾ. പുതിയ തരം ഓഫീസുകളിലെ അകസാമാനങ്ങൾ ശീലിച്ചവർക്ക് ഉടൽവഴക്കങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നു. വലുതല്ലാത്ത വീടിന്റെ മറ്റു മുറികളുമായി അനുപാതം തെറ്റിയിട്ടാണ് വലിയ മജ്?ലിസ്? ഹാൾ ഉള്ളതെന്നും അത് വീടിന് സൗന്ദര്യഭംഗം വരുത്തുമെന്നും ആർക്കിടെക്റ്റിന്റെ ഉപദേശം ഞാൻ വകവച്ചില്ല. കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ ആരും ഒരു ചർച്ചയും നടത്താത്ത മരവിച്ചു പോയൊരു കാലം വരുമെന്നും അന്ന് മനുഷ്യരോട് ആധികം സംസാരിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ട് ഞാൻ ഇവിടെ തനിയെ ഇരിക്കുമെന്നും അന്നൈന്റ മതിഭ്രമചിന്തകളിൽ പോലും വന്നില്ല.
ഇപ്പോൾ സോമാലിയാക്കാരായ രണ്ട് ഹൗസ്?മെയ്ഡുകളുടെ ജോലി സമയത്തിൽ ഏറിയ പങ്കും അപൂർവമായി മാത്രം മനുഷ്യ സ്?പർശമുണ്ടാകുന്ന ആ ഇരിപ്പിടങ്ങൾ പൊടിതുടച്ചു വൃത്തിയാക്കുന്ന പണിക്കുതന്നെ വേണ്ടി വരുന്നു. ദിൽമുനിയയെ പൊതിഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ എപ്പോഴും പൊടിനിറഞ്ഞിരിക്കും. എപ്പോഴും തുടച്ചു കൊണ്ടിരുന്നില്ലെങ്കിൽ പൊടിയുടെ ഒരു നേർത്ത പാടവന്ന് എല്ലാത്തിനെയും മൂടും. ദിവസങ്ങൾ കഴിയുമ്പോൾ ആ നേർത്ത പുതപ്പിന് കനം വയ്ക്കും. അറേബ്യാ വൻകരയിൽ നിന്ന് ഷമാൽ കാറ്റ് അടിച്ച് സമുദ്രത്തിന് മേലെ കൂടി വരുന്ന മണ്ണ് ദ്വീപിലെ എല്ലാ വസ്?തുക്കളുടെയും മേൽ പതിച്ച് പൂഴി കൊണ്ടുള്ള ഒരു മേൽ വസ്?ത്രമായി കിടക്കും. തുടച്ചു കളയാത്ത മണ്ണ് ഓരോ വർഷം കഴിയുമ്പോഴും വസ്?തുവിനെ പൊതിയുന്ന കട്ടിയുള്ള മണ്ണിൻപാളിയാവും. അനേക വർഷങ്ങളിൽ മണ്ണ് വീണടിഞ്ഞ് കനം കൊണ്ട മൺപാളികൾ കുന്നുകളായിത്തീർന്ന ഇടങ്ങളിലെ മേൽ മണ്ണ് മാറ്റിയാണ് ദിൽമുനിയയിലെ പുരാതനമായ കോട്ടകൊത്തളങ്ങൾ തെളിച്ചെടുത്തത്. ഇനിയും തെളിച്ചെടുക്കാൻ പാകത്തിൽ അനേകം കുന്നുകൾ ഭൂതകാലത്തെ മറച്ചു വച്ചുകൊണ്ട് ദിൽമുനിയയിൽ നിൽക്കുന്നുണ്ട്.
മജ്?ലിസിലെ സോഫയിൽ അയാളിരുന്നു. ബഷീർ ആലം പുറത്ത് തന്നെ നിൽക്കാനാണ് ആഗ്രഹിച്ചതെങ്കിലും ഞാൻ അനുവദിച്ചില്ല. അകത്ത് വന്നെങ്കിലും സോഫയിൽ അറച്ചിരിക്കുന്ന ബഷീർ ആലത്തോട് അമർന്നിരിക്കാൻ ഞാൻ നിർബന്ധിച്ചു. പാൽ ചേർക്കാത്ത ചായയും ബദാം വറുത്തതും നെയ്യിൽ വറുത്ത് ഉപ്പുവിതറിയ കശുവണ്ടിപ്പരിപ്പും ഈന്തപ്പഴവും ബിസ്?ക്കറ്റുകളും കുപ്പിവെള്ളവും വച്ച പ്ലേറ്റുകൾ ടീപ്പോയിൽ നിരത്തി വച്ച് പിന്മാറുന്ന ജോലിക്കാരിയെ ശ്രദ്ധിച്ച് കൊണ്ടാണ് കടും ചായയുടെ ചെറിയ ചില്ലുഗ്ലാസ്? അയാൾ കയ്യിലെടുത്തത്. മൂർച്ചയിലും ബലത്തിലും സ്?പ്രിംഗ് കമ്പികൾ പോലെ നിൽക്കുന്ന, തട്ടിയാൽ ദേഹത്ത് മുറിവ് പറ്റുമെന്ന് തോന്നിപ്പിക്കുന്ന അവരുടെ തലമുടിയുടെ കേശാലങ്കാര സവിശേഷതയാണ് അയാൾ കൗതുകത്തോടെ നോക്കുന്നത്.
''അന്നൊക്കെ വീട്ടുജോലിക്കാർ ശ്രീലങ്കയിൽ നിന്നായിരുന്നല്ലോ. ഇപ്പോൾ അതു മാറി ആഫ്രിക്കൻ നാടുകളിൽ നിന്നായി. കുറേപ്പേർ ഫിലിപ്പൈൻസ്?കാരുമുണ്ട്. പരിചാരികമാർ ഈ നാട്ടിലേക്ക് വന്നുതുടങ്ങിയപ്പോൾ മാഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നുമാണ് എല്ലാവരും വന്നത്. രാജകുടുംബത്തിലെ ചില പ്രമുഖ അംഗങ്ങൾ ഇപ്പോഴും വാർദ്ധക്യത്തിലായ പോറ്റമ്മയെക്കാണാൻ ഗോവയിലേക്ക് പോകാറുണ്ട്'' അയാളുടെ കൗതുകം എന്തെന്ന് മനസ്സിലാക്കിയാണ് ഞാൻ വിശദമാക്കിയത്.
''എനിക്ക് നല്ല ഓർമ്മ ആവുമ്പോൾ ദിൽമുനിയയിലെ വീട്ടു ജോലിക്കാരികൾ കൂടുതലും ശ്രീലങ്കക്കാരായ സ്?ത്രീകൾ ആയിരുന്നു. വെള്ളിയാഴ്ചകളിൽ മനാനയിലെ തെരുവുകളിൽ നിറയെ ആഴ്ചയവധി ആഘോഷിക്കാനും സാധനം വാങ്ങാനുമിറങ്ങുന്ന ശ്രീലങ്കൻ ഹൗസ്?മെയിഡുകൾ ആയിരിക്കും. അവർ അവിടെ ഉള്ളതുകൊണ്ട് അവരെ കാണാൻ വരുന്ന എല്ലാ രാജ്യങ്ങളിലെയും ആണുങ്ങളും കൂടിച്ചേർന്ന് വെള്ളിയാഴ്ചത്തിരക്ക് വർദ്ധിപ്പിച്ചു ദുസ്സഹമാക്കിയിട്ടുണ്ട് .''
'' ശരിയാണ്, നിങ്ങൾ ജനിക്കുമ്പോൾ അബ്രഹാം ജോസഫ് മനാനയിലെ വീട്ടിൽ ആയിരുന്നല്ലോ താമസം. വെള്ളിയാഴ്ചകളിൽ പള്ളികളിൽ നിന്ന് മാസ്? കഴിഞ്ഞ് പുറത്ത് വരുന്ന മെയിഡുകളെയും തിരഞ്ഞു വരുന്ന വണ്ടികൾ സിഗ്‌നൽ ജങ്ഷൻ ചിലപ്പോൾ ബ്ലോക്ക് ആക്കുമായിരുന്നു.''
''ഇന്ത്യയിലെ യുവതികൾ ഗൾഫ് നാടുകളിലേക്ക് തനിച്ച് യാത്ര ചെയ്യുന്നതിന് ഇന്ത്യാ ഗവൺമെന്റ് ധാരാളം നിയന്ത്രണങ്ങൾ നടപ്പിലാക്കിയപ്പോഴാണ് മറ്റു രാജ്യങ്ങളിൽ നിന്ന് വീട്ടു ജോലിക്കാർ ഇവിടെ എത്തിയത് . പെൺകടത്തും വാണിഭവും തടയാനാണ് ഇന്ത്യ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. വാണിഭക്കാരെ ആ നിയമം തടസ്സപെടുത്തിയില്ല. അവരുടെ യുവതികളെ എക്‌സിക്യൂട്ടീവ് ജോലികൾക്കുള്ള വിസയിലോ ഭാര്യമാരെന്ന വിസയിലോ എത്തിച്ച് പെൺകടത്തുകാർ നിയമത്തെ മറികടക്കുകയും പെൺവാണിഭം പഴയത് പോലെ തുടരുകയും ചെയ്തു. വാണിഭക്കാരും അവരുടെ പരമ്പരയും അതിധനികരായത് കൊണ്ട് ഇപ്പോൾ ഇന്ത്യയിൽ ഒരു പക്ഷേ അവർ പൗര പ്രമുഖർ പോലും ആയിരിക്കാം. പക്ഷേ ഞങ്ങളുടെ ഗോവക്കാരി മെയിഡിന് അക്കാലത്ത് മകളെ കൊണ്ട് വരാൻ കഴിയാതെ പോയി.''
''റേച്ചൽ എന്ന് ഞങ്ങളെല്ലാം വിളിച്ച റാഖലിനെ ഐന്റ കുട്ടികൾ നാലുപേർക്കും അവരുടെ ഉമ്മിനെപ്പോലെ ഇഷ്ടമായിരുന്നു. ഞങ്ങളുടെ അബ്ബയുടെ അന്ത്യകാലപരിചരണങ്ങൾക്ക് സഹായി ആയിട്ടാണ് റേച്ചൽ വന്നത് . അബ്ബ മരണപ്പെട്ടപ്പോൾ റേച്ചലിനെ ഐന്റ വീട്ടിലേക്കു മാറ്റി. തനിക്കു ഗർഭപാത്രത്തിൽ ക്യാൻസർ ഉണ്ടെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടും ചികിഝയ്ക്ക് നാട്ടിലേക്ക് പോകുന്നത് നീട്ടിക്കൊണ്ട് പോകാൻ റേച്ചൽ ശ്രമിച്ചു. ക്യാൻസർ പിടിപെട്ട താൻ എന്തായാലും മരിക്കുമെന്നും വേദന സംഹാരികൾ കഴിച്ച് ഇവിടെ തുടർന്നാൽ വീട്ടു ചിലവിന് മാസവും കാശ് അയക്കാമല്ലോയെന്ന് റേച്ചൽ ഞങ്ങളോട് വാദിച്ചു . ഏറെക്കാലം ഒപ്പം ജീവിച്ച് കുഞ്ഞുങ്ങളെ നോക്കിയ റേച്ചൽ ഞങ്ങൾക്ക് ഒരു കുടുംബാംഗം തന്നെ ആയിരുന്നു. ദുസ്സഹമായ വേദനയുള്ള ഒരാൾ ചികിഝ നടത്താതെ കഴിയുന്നത് അനുവദിക്കാൻ ആവില്ലെന്ന് ഞങ്ങൾക്ക് പറയേണ്ടി വന്നു. വിവാഹപ്രായമെത്തിയ മകളെ ഇവിടെ കൊണ്ടുവന്നിട്ട് പോകാമെന്നാണ് റേച്ചൽ നിശ്ചയിച്ചത്. ഇന്ത്യയിൽ നിയമമായ യുവതികളുടെ യാത്രാവിലക്കിൽപ്പെട്ട് മകളെ കൊണ്ട് വരാനാവാതെ രോഗിയായ റേച്ചൽ മടങ്ങി. റേച്ചൽ മരിക്കുംവരെ ശമ്പളം ഞങ്ങൾ അയച്ചു കൊടുത്തു.''
'' അത് അങ്ങയെപ്പോലെയുള്ളവരുടെ നല്ല മനസ്സ് . ഒരു അച്ഛെന്റ എട്ടുമക്കളും അവരിൽ ചിലരുടെ ഭാര്യമാരും മക്കളും ഉൾപ്പെടെ മുപ്പത്തിയാറ് പേരുടെ ഭക്ഷണവും അലക്കും അവരെല്ലാം താമസിക്കുന്ന മൂന്നു നില വീട് വൃത്തിയാക്കലും ജോലിയായിരുന്ന മെയിഡിനെ എനിക്കോർമ്മയുണ്ട്. പണി ഇഷ്ടപ്പെടാത്തപ്പോൾ ആ വീട്ടുകാർ മെയിഡിനെ മർദ്ദിച്ചാണ് അതറിയിക്കുന്നത്. ആ സ്?ത്രീയ്ക്ക് കിട്ടുന്നതു മിനിമം ശമ്പളം മാത്രമായിരുന്നു. രക്ഷിക്കണമെന്ന് അപേക്ഷിച്ച് അവർ പള്ളിയിൽ വച്ച് ഐന്റ അമ്മയെ സമീപിച്ചു. ആ മെയിഡ് വീട്ടിലെ കൗമാരക്കാരായ ആൺകുട്ടികളിൽ നിന്നും പിടിവലികൾ കൂടി നേരിടുന്നുണ്ടെന്നും രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണമെന്നും അമ്മ അപ്പയെ നിർബന്ധിച്ചു. കുറച്ചു പണം കൊടുത്ത് സഹായിക്കുകയല്ലാതെ നമുക്കൊന്നും ചെയ്യാനാവില്ലെന്നു അപ്പ അന്നു പറഞ്ഞത് ഞാൻ മറക്കില്ല.'' അയാൾ തുടർന്നു.
''വിദേശങ്ങളിൽ നിന്ന് കരാർ തൊഴിലാളികളായി വന്ന് കുടുംബാംഗത്തെപ്പോലെ വീട്ടകം നിറയെ പെരുമാറി, വീട്ടിലെ അംഗങ്ങളോട് ലയിച്ചു ജീവിച്ചിട്ട് ഒരു ദിവസം മടങ്ങിപ്പോകുന്ന വീട്ടു ജോലിക്കാർ! അതെന്തൊരു പ്രതിഭാസം ആയിരുന്നു? ഇങ്ങിനെയൊന്ന് മനുഷ്യചരിത്രത്തിൽ വേറെയുണ്ടാവുമോ?''
അയാളുടെ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു. അയാൾ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
''ഇത്ര പരക്കെ അന്യഭാഷാ മനുഷ്യരെ ഒരു ജനത ഒന്നാകെ ഈ വിധം ഉപയോഗിച്ച ഒരു മുന്നനുഭവം മനുഷ്യർക്ക് വേറെയുണ്ടായതായി ഐന്റ അറിവിലില്ല. േെപട്രാൾ സമ്പത്തിന്റെ ആവിഷ്‌കാരങ്ങൾക്കും അനന്തര ഫലങ്ങൾക്കും മാതൃകയായ വേറൊന്ന് നമുക്ക് എവിടെയും നോക്കി കണ്ടുപിടിക്കാനില്ലല്ലോ.'' ഞാൻ പറഞ്ഞു.
കടുംചായയുടെകപ്പ് ചുണ്ടിൽ ചേർത്ത് അയാൾ ആലോചനയിലേക്ക് കൂപ്പു കുത്തിയി രിക്കുന്നു. അയാൾക്കെന്നോട് കുറേ സംസാരിക്കാനുണ്ടെന്നാണ് വീട്ടിലേക്കു വരാൻ അനുമതി ചോദിച്ചു വിളിച്ചപ്പോൾ ബഷീർ ആലം പറഞ്ഞത്. അയാളെ സംഭാഷണത്തിലേക്ക് കൊണ്ടുവരാനായി ഞാൻ ചോദിച്ചു:
'' ഐന്റ ആദ്യചോദ്യത്തിന് മറുപടി കിട്ടിയില്ല. ദിൽമുനിയയിലേക്ക് ഇത്രകാലം വരാതിരുന്നതെന്ത്?''
''മറുപടി പറയാതിരുന്നത് അനാദരവ് കൊണ്ടല്ല. എനിക്ക് പറയാൻ തക്ക ഒരു മറുപടി ഇല്ലാത്തത് കൊണ്ടാണ്. ഇത്ര കാലവും ദിൽമുനിയയിലേക്ക് വരാതിരുന്നത് എന്തുകൊണ്ടെന്ന് എനിക്കറിഞ്ഞുകൂടാ. ആരോടെങ്കിലും അതു വിശദീകരിക്കാനും എനിക്ക് കഴിവില്ല.''
അയാളോടെനിക്ക് സഹതാപം തോന്നി. ഏറ്റുപറച്ചിലിലെ വൈകാരികമായ സത്യസന്ധത എന്നെ സ്?പർശിച്ചു.
'' എനിക്കറിയാം നമ്മുടെ പ്രശ്‌നങ്ങളോ അതിന്റെ ഉത്തരങ്ങളോ ഋജുരേഖയിലെ സരള സഞ്ചാരങ്ങളല്ല. അനേകഭാഗങ്ങൾ സമ്മിശ്രമായിട്ട് ഗഹനതയുണ്ടായൊരു അവസ്?ഥയാകാം. പിടിച്ചിരുത്തി ആരെങ്കിലും ചോദ്യം ചെയ്താൽ ഒരു പക്ഷേ ഞാനും പല കാര്യങ്ങളും അറിയില്ലെന്ന് പറഞ്ഞ് മറച്ചു പിടിക്കും.''
'' എന്നെ സംബന്ധിച്ച് ഞാൻ ഇവിടുന്ന് പോയിട്ടില്ല. വർഷങ്ങളോളം പല നാടുകളിലും പല ജീവിതാവസ്?ഥകളിലും ചുറ്റിത്തിരിയുമ്പോഴും മനസ്സിൽ ഞാൻ ജീവിച്ചത് ദിൽമുനിയിൽ മാത്രമാണ്. ഐന്റ ഹൃദയം മിടിച്ചത് ഇവിടെയാണ്. എല്ലായിടത്തും ഈ അന്തരീക്ഷം എന്നെ ചൂഴ്ന്നുനിന്നു. പോയിടങ്ങളിൽ ഒന്നും എനിക്ക് സ്വസ്?ഥത ലഭിച്ചില്ല .പ്രയാണ വഴികളിൽ മാറിമാറി എത്രയോ ലക്ഷ്യങ്ങൾ നെഞ്ചേറ്റി പരീക്ഷിച്ചു. അവയൊക്കെ പകുതി വഴിയിൽ ഉപേക്ഷിക്കാനുള്ള ഭാരവും സമ്മർദ്ദവുമായിരുന്നു ഇരട്ട ജീവിതത്തിന്. ദിൽമുനിയയിലേക്ക് പിറ്റേന്ന് മടങ്ങുമെന്ന് തീരുമാനത്തിൽ എത്തിയാലാണ് മിക്കവാറും എല്ലാ രാത്രികളിലും ഉറങ്ങാൻ ആവുന്നത്. പിറ്റേന്ന് ഉണരുമ്പോൾ ഒരു വിസ്?ഫോടനത്തിന്റെ ഓർമ്മകൾ എന്നിൽ ഭയത്തിന്റെയും ഉാദത്തിന്റെയും തീ പടർത്തും. ...ഒടുവിൽ ഒരിടത്തും എത്താതെ ...''
അയാൾ ഒഴുക്ക് കൂടിയ ഇംഗ്ലീഷിൽ നിറുത്താതെ പറയുന്നു. അത്ര വേഗത്തിലെ വാക്കുകളുടെ കുതിച്ചു ചാട്ടത്തിൽ ഞാൻ കാര്യങ്ങൾ ശരിയായി ഗ്രഹിക്കാതെ പോയേക്കാം. എത്രയോ തവണ നേരിട്ട ചോദ്യങ്ങൾക്ക് ഒരിക്കലും പറയാതെ കെട്ടി നിറുത്തിയിരുന്ന മറുപടിയാണത്. അവസരം വന്നപ്പോഴുണ്ടായ കുത്തിയൊഴുക്കാണ് അതെന്ന് എനിക്ക് മനസ്സിലായി.
'' അന്ന് അങ്ങയുടെ ഓഫീസ്? മുറിയിൽ വന്നിരിക്കാറുള്ളപ്പോൾ അവിടെയുണ്ടായിരുന്നവർ വേറൊരു ലോകം തുറന്നിടുന്നതായി എനിക്ക് തോന്നി. ഐന്റ ബോധത്തിലെ ജീവിതചിത്രങ്ങളിലേക്ക് ആ ലോകത്തെ ഉളച്ചേർക്കാനുള്ള ശ്രമങ്ങൾ ഐന്റയുള്ളിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചിരുന്നു.''
അതിന്റെ ഉത്തരം ഞങ്ങൾ സ്വദേശികളുടെയും ഒരു സമസ്യ ആയിരുന്നു.
'' അക്കാലത്ത് ഞാനും ഐന്റ കൂട്ടുകാരും ഒരുപാട് ചർച്ച ചെയ്യുകയും നേരമ്പോക്കുകൾ പറയുകയും ചെയ്തിട്ടുള്ള കാര്യമാണിത്. ഇന്ത്യക്കാരായ കുടിയേറ്റ തൊഴിലാളികളുടെ സ്വഭാവ ഘടന മനസിലാക്കാൻ ഞങ്ങൾ പണിപ്പെട്ടു. നിങ്ങളുടെ കേരളത്തിൽ നിന്നുള്ളവർ ആയിരുന്നല്ലോ ഭൂരിഭാഗവും. അവിടെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ മുഴുകി ജീവിച്ചവർ ഇവിടെ എത്തുമ്പോൾ അത്തരം യാതൊരു പ്രവർത്തനവും ഇല്ലാത്തവർ ആയി മാറുന്നത് എങ്ങിനെയാണ്? അവിടെ വിപ്ലവ പ്രസ്?ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നവർ ധാരാളം ഇവിടെ വന്നിട്ടുണ്ട്. ജനാധിപത്യ അവകാശങ്ങൾ ഉള്ളൊരു നാട്ടിൽ അതിൽ തൃപതരാകാതെ വിപ്ലവത്തിന് ഇറങ്ങിയ ആൾ ഒരു ജനാധിപത്യവുമില്ലാത്ത നാട്ടിൽ ഒരലോസരവുമില്ലാതെ ജോലി ചെയ്ത് ജീവിക്കുന്നത് എങ്ങിനെയാണ്? രാജഭരണത്തിന്റെ കർക്കശനിയമങ്ങൾ ഒരെതിർപ്പുമില്ലാതെ സ്വീകരിക്കുന്നത് എങ്ങിനെയാണ്? നേർത്ത എതിർ ശബ്്ദം ഉയരാൻ അനുവദിക്കാത്ത ഒരു നാട്ടിൽ അയാൾക്ക് ഒരു പ്രതിഷേധവും ഇല്ലാത്തതെന്താണ്?''
അവരുടെ സാമൂഹ്യബോധത്തിനും വിപ്ലവബോധത്തിനും എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം ഞങ്ങളെ വല്ലാതെ കുഴക്കിയതാണ്.
'' ഇടയ്ക്കിടെ പറയാൻ എളുപ്പത്തിനു വേണ്ടി ഹജ്ജി എന്നു വിളിക്കാൻ അനുവദിക്കുമോ?'' അയാളുടെ ആവശ്യം ഞാൻ സമ്മതിച്ചു.
'' ഇങ്ങോട്ട് വരുന്നവരുടെ ആരുടേയും ജീവിതമോ ബോധമോ ഒന്നും തുടർച്ചയല്ല ഹജ്ജി. ചെയ്തു വന്ന രാഷ്ട്രീയ പ്രവർത്തനമോ വിപ്ലവ പ്രവർത്തനമോ അവസാനിപ്പിച്ചിട്ട് മറ്റൊരു ജീവിതം തുടങ്ങുന്നുവെന്ന് പ്രതി എടുത്താണ് അവർ വരുന്നത്. ഇങ്ങോട്ട് വരുന്നത് ഒരു ജോലി കിട്ടിയുള്ള വരവല്ല. പകരം നന്നായി പണം മുടക്കി വിസ വാങ്ങി ഭാഗ്യം പരിശോധിക്കാൻ വരികയാണ്. അപ്പോൾ ആ ഗെയിമിന്റെ മുഴുവൻ നിയമങ്ങളും അനുസരിക്കണം. അവർ അനുസരിക്കുന്നു. ഹജ്ജിയും കൂട്ടുകാരും ഉണ്ടായിരുന്ന ഗെയിം അല്ല അവർ പങ്കെടുത്ത ഗെയിം.''
'' എന്നാലും നാടുവിട്ട് ഇവിടെ വന്നാൽ പിന്നെ ലോകത്തിലും അവനവനു തന്നെയും എന്തു സംഭവിച്ചാലും ഞങ്ങൾക്ക് പണമുണ്ടായാൽ മതി എന്ന മനോനിലയിലേക്ക് ഇവർ അതിവേഗം കൂട് മാറുന്നതെങ്ങിനെ എന്ന് ഞങ്ങൾ അമ്പരന്നിട്ടുണ്ട്. സ്വന്തം കുട്ടികളെ വളർത്തു പക്ഷികളെപ്പോലെ കൈകാര്യം ചെയ്യുന്നത് എന്തിനെന്നും?''
'' എനിക്ക് ചില ഉത്തരങ്ങൾ തോന്നിയിട്ടുണ്ട് ഹജ്ജി, അവരുടെ ശരീരങ്ങൾ ഇവിടെയാണ് ഉള്ളതെങ്കിലും അവർ ജീവിക്കുന്നത് അവരുടെ നാട്ടിലാണ്. അദ്ധ്വാനിക്കുക അല്ലാത്ത മറ്റൊരു കർമ്മവും ഈ നാടിന്റെ നേതൃത്വമോ ഇവിടുത്തെ തൊഴിൽ ദാതാക്കളോ അവർക്ക് കൽപ്പിച്ചു കൊടുത്തിട്ടില്ല. പണിയെടുക്കുന്നതല്ലാതെ എന്തെങ്കിലും ചെയ്യാൻ അവർ മുതിർന്നാൽ അതവരുടെ ജോലിയെയും ജീവിതത്തെയും സാരമായി ബാധിക്കും. ജീവിതതാളത്തെ ഉലയ്ക്കുംവിധം ക്രമവിരുദ്ധമായതിനാൽ ജോലിയല്ലാതെ എന്തെങ്കിലും ചെയ്യാൻ തുനിയുന്ന കുടിയേറ്റത്തൊഴിലാളി വലിയ വില നൽകേണ്ടി വരും. തൊഴിലെടുക്കൽ അല്ലാതെ ധാരാളം ജൈവഭാവങ്ങൾ മനുഷ്യർക്കുണ്ട്. നിയമം മൂലം തടഞ്ഞാൽ അവ പുറത്തുവരാൻ വേറെ ആവിഷ്‌കാര വഴികൾ തേടും. അവരുടെ ജന്മ നാട്ടിൽ നിറവേറുകയെന്നൊരു വഴി മാത്രമേ അവർക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളൂ. ഇവിടെ പണിയെടുക്കൽ മാത്രമെന്നും മനുഷ്യബന്ധങ്ങളും സാമൂഹ്യവിനിമയങ്ങളും നാട്ടിലെന്നും ആയപ്പോൾ സ്?ഥിതി അസ്വാഭാവികമായി, സങ്കീർണ്ണവുമായി. നാട്ടിലെ ആ ജീവിതം അവർക്ക് ഭാവനയിൽ ആയിരുന്നു. അങ്ങനെ പരസ്?പരവിരുദ്ധമായ രണ്ടുലോകങ്ങളിൽ ഒന്നിൽ യഥാർത്ഥത്തിലും മറ്റൊരിടത്ത് സങ്കൽപത്തിലും ഒരേ സമയം ആയിരിക്കുന്നതിന്റെ യാതനകൾ ഭീമമാണ്. ആ മനുഷ്യർ അനുഭവിച്ചു തീർത്ത ദിൽമുനിയ കാലത്തിന്റെ അകവശങ്ങൾ ഹജ്ജി ഒരിക്കലും കണ്ടിട്ടുണ്ടാവില്ല. കാരണം അത് വെളിയിൽ നിന്ന് അറിയാൻ കഴിയുന്നതല്ല.''
'' ചായക്കടകളും കോൾഡ്‌സറ്റോറുകളും തുണിക്കച്ചവടങ്ങളും നടത്തി ശരാശരിയ്ക്ക് മേലെ ധനികരായവർ കുറേ ഉണ്ടായല്ലോ? അവരുടെ ധനിക സൗഭാഗ്യങ്ങളെ വേറെ കാണേണ്ടതല്ലേ?''
'' അവർ കുറച്ചുപേരുടെ ഭാഗ്യോദയങ്ങൾ ചിത്രത്തെ ഗുരുതരമാക്കുകയാണ് ഉണ്ടായത്. അവരും നാട്ടിലാണ് വ്യവഹരിച്ചത്. ചില കടയുടമകൾ നാട്ടിലെ എല്ലാ ചടങ്ങുകൾക്കും പങ്കെടുക്കാൻ വിമാനം കയറി നാട്ടിലേക്ക് പോയി. വെള്ളിയാഴ്ചകളിൽ അവരുടെ സ്വന്തം ജമായത്തിലെ പള്ളിയിൽ പോയി ജുമുഅയ്ക്ക് കൂടുകയും എല്ലാ നിക്കാഹുകളിലും പങ്കെടുക്കുകയും ഭുമിയുടെയും ഷോപ്പിംഗ് കോംപ്ലക്‌സുകളുടെയും കച്ചവടങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ബന്ധുക്കളും അയലത്തുകാരുമായ കച്ചവടത്തൊഴിലാളികൾ ഒരു ദിവസം പോലും അവധിയില്ലാതെ ഇവിടെ അവരുടെ കടകളിൽ പതിനെട്ടു മണിക്കൂർ പണിയെടുക്കുമ്പോഴാണത്. കല്യാണച്ചിലവുകൾ കഴിഞ്ഞിട്ട് നാട്ടിൽ പോകാൻ വിമാനടിക്കറ്റിനും കൂടി പണം തികയാത്തത് കൊണ്ട് ഇവിടെയിരുന്ന് മക്കളുടെ കല്യാണം ഭാവന ചെയ്ത ബാപ്പമാരും ഉണ്ടായിരുന്നു ആ തൊഴിലാളികളിൽ. ഇവിടെ ഭക്ഷണം കഴിക്കാൻ അവരുപയോ ഗിക്കുന്ന പച്ചക്കറിയ്ക്കും മീനിനും ചിക്കനും വില കൂട്ടിക്കൂട്ടി വിൽക്കുന്ന കണക്കിനാണ് കടയുടമകൾ ധനികരും ലോകത്തിലെ തന്നെ അതിധനികരുമായി മാറുന്നത്.'' ▮
(തുടരും)
