എ.ജി. നൂറാനി

നിയമത്തിന്റെയും ചരിത്രത്തിന്റെയും ഉള്ളറകൾ തുറന്നുകാട്ടിയ എ.ജി. നൂറാനി

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭരണഘടനാമൂല്യങ്ങളുടെയും ശേഷി നിരന്തരം പൗരസമൂഹത്തെ ഓർമിപ്പിച്ചുകൊണ്ടിരുന്നു, 94-ാം വയസ്സിൽ മരിക്കുന്നതുവരെയും എ.ജി.നൂറാനി.

News Desk

നിയമവിദഗ്ധനായിരുന്നുവെങ്കിലും കോടതിമുറികളിലായിരുന്നില്ല എ.ജി. നൂറാനിയുടെ(AG Noorani) വാദങ്ങൾ, അത്, ഇന്ത്യയുടെ ചരിത്രത്തിലേക്കും രാഷ്ട്രീയ വ്യവസ്ഥയിലേക്കും മനുഷ്യാവകാശങ്ങളിലേക്കും നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭരണഘടനാമൂല്യങ്ങളുടെയും ശേഷി നിരന്തരം പൗരസമൂഹത്തെ ഓർമിപ്പിച്ചുകൊണ്ടിരുന്നു, 94-ാം വയസ്സിൽ മരിക്കുന്നതുവരെയും ഈ മനുഷ്യൻ. നിരവധി വിഷയങ്ങളിൽ അവസാനവാക്കെന്നപോലെ നിയമവിദഗ്ധരും മാധ്യമപ്രവർത്തകരും രാഷ്ട്രീയ- മനുഷ്യവകാശപ്രവർത്തകരും ആശ്രയിച്ചിരുന്ന ബൗദ്ധിക സാന്നിധ്യം.

ഭരണഘടനയുടെ കാലോചിതമായ വ്യാഖ്യാനങ്ങളിലൂടെയും പൗരാവകാശങ്ങളുടെ പക്ഷത്തുനിന്നും നിയമത്തെ പുരോഗനമപരമായി വ്യാഖ്യാനിച്ച അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ രാഷ്ട്രീയ വ്യവഹാരങ്ങളെ ഏറെ സ്വാധീനിച്ച ഒന്നായിരുന്നു. നിയമത്തോടൊപ്പം ചരിത്രവും അദ്ദേഹത്തിന്റെ ഗവേഷണത്തിലെ പ്രധാന അധ്യായമായിരുന്നു.

സമീപകാലത്ത് ഇന്ത്യയുടെ ജനാധിപത്യപ്രക്രിയക്ക് സംഭവിക്കുന്ന ശോഷണത്തെ നൂറാനി നിരന്തരം അടയാളപ്പെടുത്തി. കാശ്മീർ, ആർട്ടിക്കിൾ 370, ഭരണഘടന, അടിയന്തരാവസ്ഥ, ആർ.എസ്.എസ്, പാക്കിസ്ഥാൻ, ചൈന തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള തന്റെ നിലപാടും കണ്ടെത്തലുകളും നിർഭയം അദ്ദേഹം തുറന്നു പറഞ്ഞു. അത് പലപ്പോഴും 'പൊതു'ധാരണകളെ തകിടം മറിക്കുന്നതുമായിരുന്നു.

കാശ്മീർ, ആർട്ടിക്കിൾ 370, ഭരണഘടന, അടിയന്തരാവസ്ഥ, ആർ.എസ്.എസ്, പാക്കിസ്ഥാൻ, ചൈന തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള തന്റെ നിലപാടും കണ്ടെത്തലുകളും നിർഭയം അദ്ദേഹം തുറന്നു പറഞ്ഞു.
കാശ്മീർ, ആർട്ടിക്കിൾ 370, ഭരണഘടന, അടിയന്തരാവസ്ഥ, ആർ.എസ്.എസ്, പാക്കിസ്ഥാൻ, ചൈന തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള തന്റെ നിലപാടും കണ്ടെത്തലുകളും നിർഭയം അദ്ദേഹം തുറന്നു പറഞ്ഞു.

ആർ.എസ്.എസ്, സംഘ്പരിവാർ, ബി.ജെ.പി എന്നിവയുടെ രാഷ്ട്രീയം ഇന്ത്യൻ മതേതരത്വത്തിനും ജനാധിപത്യപ്രക്രിയക്കും ഏൽപ്പിക്കുന്ന ആഘാതങ്ങളെ അദ്ദേഹം നിരന്തരം തുറന്നുകാട്ടിക്കൊണ്ടിരുന്നു. ആർ.എസ്.എസ്- സംഘ്പരിവാർ- ബി.ജെ.പി രാഷ്ട്രീയത്തിന്റെ നിശിത വിമർശകനായിരുന്നുവെന്നു മാത്രമല്ല, ആർ.എസ്.എസിന്റെ വ്യാജ ചരിത്രനിർമിതിയെയും വ്യാജ ദേശീയതാ വ്യവഹാരങ്ങളെയും, തെളിവുകൾ സഹിതം തുറന്നുകാട്ടുന്നത് മരണംവരെയും അദ്ദേഹം തുടർന്നു. ഇതിനായി, അത്യപൂർവമായതും പുറത്തുവന്നിട്ടില്ലാത്തതുമായ രേഖകളും ഗസറ്റ് വിജ്ഞാപനങ്ങളും പത്ര റിപ്പോർട്ടുകളും തെരഞ്ഞ് കണ്ടെത്തി.

ആർ.എസ്.എസ് ഇന്ത്യയുടെ ഭൂതകാലവുമായി യുദ്ധത്തിലാണെന്ന് 2019-ൽ എഴുതിയ The RSS: A Menace to India എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതി: ''ഇന്ത്യൻ സ്‌റ്റേറ്റിന്റെ മൂന്ന് മഹത്തായ നിർമിതികളെ അവർ തകർക്കാൻ ശ്രമിക്കുകയാണ്- അശോക, അക്ബർ, ജവഹർലാൽ നെഹ്‌റു''.
സവർക്കറെ ദേശീയ നായകനാക്കാൻ ആർ.എസ്.എസും സംഘ്പരിവാറും ചമച്ച കപട നറേറ്റീവുകൾ Savarkar and Hindutva: The Godse Connection എന്ന പുസ്തകത്തിലൂടെ പുറത്തുകൊണ്ടുവന്നു.

2020-ൽ സെൻട്രൽ വിസ്ത പദ്ധതി കൊണ്ടുവന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ, 'നമ്മുടെ കാലത്തെ തുഗ്ലക്ക്' എന്ന് വിശേഷിപ്പിച്ചു. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച അതേ യുക്തിയോടെ. ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു പി.വി. നരസിംഹറാവു എന്ന് നൂറാനി എഴുതിയിട്ടുണ്ട്: ''ബാബരി മസ്ജിദ് തകർക്കുന്നത് തടയാൻ നരസിംഹറാവു ഒന്നും ചെയ്തില്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ മുസ്‌ലിംകളുണ്ടായിരുന്നു, എന്നാൽ, അവരാരും പള്ളി തകർത്തപ്പോൾ പ്രതികരിച്ചില്ല. ബാബരി മസ്ജിദ്, ഹാഷിംപുര വിഷയങ്ങൾ രേഖപ്പെടുത്തിവക്കാൻ മുസ്‌ലിം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരു നടപടിയുമുണ്ടായില്ല''.

ആർ.എസ്.എസി​​ന്റെ ഹിന്ദുത്വ കാമ്പയിനുപുറകിലെ യഥാർഥ വസ്തുതയെക്കുറിച്ച് അദ്ദേഹത്തിന്റെ വ്യാഖ്യാനം ഇതാണ്: ഇന്ത്യൻ ജനതയുടെ പകുതിയോളം ദാരിദ്ര്യരേഖയിലോ അതിനുതാഴെയോ ആണ്, അവർക്ക് അടിസ്ഥാന അവകാശങ്ങളോ സൗകര്യങ്ങളോ പോലുമില്ല. ഈ യാഥാർഥ്യം മറച്ചുപിടിക്കാനാണ് ഹിന്ദുത്വ എന്ന ആശയം തീവ്രമാക്കുന്നത്. ആദിവാസികളോടും ദലിതരോടും അവർക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങളെക്കുറിച്ചല്ല ആർ.എസ്.എസ് സംസാരിക്കുന്നത്. പകരം തീർത്തും അപ്രസക്തമായ മതത്തെയും സംസ്കാരത്തെയും പോലുള്ള വിഷയങ്ങളാണ്.

1975-ൽ ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയെ നിയമത്തിന്റെയും പൗരാവകാശങ്ങളുടെയും പക്ഷത്തുനിന്ന് നേരിട്ട നിയമഞ്ജനായിരുന്നു നൂറാനി. അടിയന്തരാവസ്ഥാ പ്രഖ്യാപനം ഒരു തെറ്റായിരുന്നില്ല, പകരം അതൊരു പാപവും ഭരണഘടനാപരമായ കുറ്റകൃത്യവുമായിരുന്നു എന്നായിരുന്നു നൂറാനിയുടെ പക്ഷം. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കോടതി വിധിയെതുടർന്നുള്ള തീർത്തും വൈയക്തികമായ കാരണമായിരുന്നു അടിയന്തരാവസ്ഥക്കു പിന്നിൽ.

സവർക്കറെ ദേശീയ നായകനാക്കാൻ ആർ.എസ്.എസും സംഘ്പരിവാറും ചമച്ച കപട നറേറ്റീവുകൾ Savarkar and Hindutva: The Godse Connection എന്ന പുസ്തകത്തിലൂടെ  പുറത്തുകൊണ്ടുവന്നു.
സവർക്കറെ ദേശീയ നായകനാക്കാൻ ആർ.എസ്.എസും സംഘ്പരിവാറും ചമച്ച കപട നറേറ്റീവുകൾ Savarkar and Hindutva: The Godse Connection എന്ന പുസ്തകത്തിലൂടെ പുറത്തുകൊണ്ടുവന്നു.

അടിയന്തരാവസ്ഥയുടെ ഇരകളായി സ്വയം പ്രതിഷ്ഠിക്കുന്ന ആർ.എസ്.എസ്- ബി.ജെ.പി തന്ത്രങ്ങളെ ചരിത്രത്തിൽനിന്നുള്ള തെളിവുകൾ വച്ച് നൂറാനി പൊളിച്ചുകാട്ടിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസ് മേധാവിയായിരുന്ന എം.ഡി. ദേവറസ്, തങ്ങളുടെ പ്രവർത്തകരെ ജയിൽമോചിതരാക്കാൻ ഇന്ദിരാഗാന്ധിയുമായി നടത്തിയ കത്തിടപാടുകൾ അദ്ദേഹമാണ് പുറത്തുകൊണ്ടുവന്നത്.
ദേവറസ് 1975 ആഗസ്റ്റ് 22ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക്, സ്വാതന്ത്ര്യ ദിനത്തിൽ അവർ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ക​ത്തെഴുതി: ‘‘രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഒരു പ്രവർത്തനത്തിലും സംഘ് ഏർപ്പെട്ടിട്ടില്ല. രാജ്യത്തെ ഹിന്ദുക്കളെ സംഘടിപ്പിക്കുക മാത്രമാണ് സംഘിന്റെ ലക്ഷ്യം. ആർ എസ് എസ്സിന് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്’’.
പൂനെ യർവാദ ജയിലിൽനിന്ന് അയച്ച ഈ കത്തിന് ഇന്ദിരാഗാന്ധി മറുപടി അയച്ചില്ലെന്ന് The RSS: A Menace to India എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

നൂറാനി എഴുതി: ''ഇന്ത്യൻ സ്‌റ്റേറ്റിന്റെ മൂന്ന് മഹത്തായ നിർമിതികളെ ആര്‍.എസ്.എസ് തകർക്കാൻ ശ്രമിക്കുകയാണ്- അശോക, അക്ബർ, ജവഹർലാൽ നെഹ്‌റു''.
നൂറാനി എഴുതി: ''ഇന്ത്യൻ സ്‌റ്റേറ്റിന്റെ മൂന്ന് മഹത്തായ നിർമിതികളെ ആര്‍.എസ്.എസ് തകർക്കാൻ ശ്രമിക്കുകയാണ്- അശോക, അക്ബർ, ജവഹർലാൽ നെഹ്‌റു''.

1977-ൽ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നപ്പോൾ, 1975- 77 കാലത്ത് ഇന്ത്യയിലെ നീതിന്യായസംവിധാനം എങ്ങനെയാണ് പ്രവർത്തിച്ചത് എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ഒപ്പം, അധികം രേഖപ്പെടുത്താതെ പോയ, ഏതാനും കോടതികളിൽനിന്നുണ്ടായ ചെറുത്തുനിൽപ്പുകളും നൂറാനി രേഖപ്പെടുത്തിയിട്ടുണ്ട്.

മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയും ജനങ്ങൾക്കുമുന്നിൽ നീതിന്യായസംവിധാനം കൊട്ടിയടക്കപ്പെടുകയും ചെയ്തപ്പോൾ എങ്ങനെയാണ് ഏതാനും കോടതികൾ പൗരാവകാശത്തിന്റെ പക്ഷത്തുനിന്നത് എന്ന് നൂറാനി പറയുന്നു. അലഹബാദ്, ആന്ധ്രപ്രദേശ, ബോംബെ, ഡൽഹി, കർണാടക, മദ്രാസ്, മധ്യപ്രദേശ്, പഞ്ചാബ്- ഹരിയാന, രാജസ്ഥാൻ ഹൈകോടതികളാണ് റദ്ദാക്കപ്പെട്ടതെങ്കിലും ഭരണഘടനാ അവകാശങ്ങളുടെ പക്ഷത്തുനിന്ന് മൗലികാവകാശങ്ങളെക്കുറിച്ച് സംസാരിച്ചത്.

ബോംബെ ഹൈകോടതിയുടെ ഒരു വിധിയെക്കുറിച്ച് അദ്ദേഹം എഴുതുന്നു.
1975 ആഗസ്റ്റ് 29ന് രാവിലെ 15 വയസ്സുള്ള മൂന്ന് കുട്ടികളെ കുറച്ച് ലഘുലേഖകളുമായി പൊലീസ് പിടികൂടി. ലോക് സംഘർഷ് സമിതി തയാറാക്കിയ ലഘുലേഖകളായിരുന്നു അവരുടെ കൈയിൽ. ലോക്‌സഭയിൽ അടിയന്തരാവസ്ഥയെ വിമർശിച്ച് മോഹൻ ധാരിയ നടത്തിയ പ്രസംഗമായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം. സമാനമായ സാഹചര്യത്തിൽ രാജ്യത്ത് നൂറുകണക്കിനുപേരെ തടവിലാക്കിയിരുന്നുവെന്നോർക്കണം. ഇവരുടെ മോചനത്തിന് ഹേബിയസ് കോർപസ് ഹർജികളുമായാണ് അഭിഭാഷകർ കോടതികളെ സമീപിച്ചത്. അതുകൊണ്ടുതന്നെ, അറസ്റ്റിലായ മൂന്ന് കുട്ടികളുടെ മോചനത്തിനും ഹേബിയസ് കോർപ്പസ് ഹർജി നൽകി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബഞ്ച് 1975 ഒക്‌ടോബർ ആറിന് ഇവർക്ക് ജാമ്യം നൽകി. സമാനമായ നിരവധി കേസുകളിൽ ഈ ജാമ്യം തുണയായി.

ജമ്മു കാശ്മീരായിരുന്നു നൂറാനിയുടെ മറ്റൊരു പ്രധാന ഇടപെടൽ മേഖല. അവിടുത്തെ ജനാധിപത്യലംഘനങ്ങളെ അദ്ദേഹം അതിരൂക്ഷമായി വിമർശിച്ചു. കാശ്മീർ ജനതയുടെ താൽപര്യങ്ങളെ സൈനികശക്തി കൊണ്ട് ജയിക്കാനാകില്ല എന്ന് അദ്ദേഹം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയ തീരുമാനത്തിനെതിരെ, ഭരണഘടനാ അസംബ്ലി എന്ന പരമാധികാര സംവിധാനത്തിന്റെ അധികാരത്തെയും സംസ്ഥാന നിയമസഭയുടെ അവകാശങ്ങളെയും മുൻനിർത്തി അദ്ദേഹം കടുത്ത വിമർശനം നടത്തി.

അവസാന സമയത്തും അദ്ദേഹം ഒരു പ്രധാനപ്പെട്ട പുസ്തകത്തിന്റെ രചനയിലായിരുന്നു. ബാബറി മസ്ജിദ് വിഷയത്തിലുള്ള സുപ്രീംകോടതി വിധിയായിരുന്നു വിഷയം. അത് അദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല.
അവസാന സമയത്തും അദ്ദേഹം ഒരു പ്രധാനപ്പെട്ട പുസ്തകത്തിന്റെ രചനയിലായിരുന്നു. ബാബറി മസ്ജിദ് വിഷയത്തിലുള്ള സുപ്രീംകോടതി വിധിയായിരുന്നു വിഷയം. അത് അദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല.

കശ്മീരിൽ ശൈഖ് അബ്ദുല്ലയെ ദീർഘകാലം തടവിലിട്ടപ്പോൾ അദ്ദേഹത്തിനായി ഹാജരായത് നൂറാനിയാണ്. ജയലളിതക്കെതിരെ കരുണാനിധി മുബൈ ഹൈകോടതിയിൽ നൽകിയ ഹർജിയിൽ, കരുണാനിധിക്കായി ഹാജരായത് അദ്ദേഹമാണ്.

അവസാന സമയത്തും അദ്ദേഹം ഒരു പ്രധാനപ്പെട്ട പുസ്തകത്തിന്റെ രചനയിലായിരുന്നു. ബാബറി മസ്ജിദ് വിഷയത്തിലുള്ള സുപ്രീംകോടതി വിധിയായിരുന്നു വിഷയം. അത് അദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല.

ബോംബെയിൽ 1930-ൽ ജനിച്ച അബ്ദുൽ ഗഫൂർ മജീദ് നൂറാണി 1953-ൽ ബോംബെ ഹൈകോടതിയിലാണ് അഭിഭാഷ വൃത്തി തുടങ്ങിയത്. നിയമം, രാഷ്ട്രീയം, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ഉൾക്കാഴ്ചയുള്ള എഴുത്തും ഇതോടൊപ്പമുണ്ടായിരുന്നു. 1965-ൽ, ഇന്ത്യ- ചൈന യുദ്ധകാലത്ത് പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ആഭ്യന്തര അടിയന്തരാവസ്ഥയിൽ, മുൻകരുതലെന്ന നിലയ്ക്ക്, നൂറാനി അറസ്റ്റു ചെയ്യപ്പെട്ടു. നാലു മാസങ്ങൾക്കുശേഷമാണ് അദ്ദേഹത്തെ യർവാദ ജയിലിൽനിന്ന് വിട്ടയച്ചത്.

രാജ്യത്തെ പ്രധാന പത്രങ്ങളിലും മാഗസിനുകളിലും നിരവധി കോളങ്ങൾ അദ്ദേഹത്തിന്റേതായുണ്ടായിരുന്നു. മാധ്യമങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇ.പി.ഡബ്ല്യു, ഹിന്ദുസ്ഥാൻ ടൈംസ്, ദ സ്‌റ്റേറ്റ്‌സ്മാൻ, ഫ്രണ്ട്‌ലൈൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഓരോ സമകാലിക ദേശീയ വിഷയങ്ങളെക്കുറിച്ചും ആഴത്തിലുള്ള രാഷ്ട്രീയ- നിയമ വിശകലനങ്ങൾ അദ്ദേഹം തുടർച്ചയായി എഴുതിക്കൊണ്ടിരുന്നു.

The Kashmir Question (1964), Ministers' Misconduct (1973), Constitutional Questions and Citizens' Rights (2006), and The RSS: A Menace to India (2019) എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.

Comments