ആദ്യകാല വന്യജീവി സംരക്ഷകരിൽ ഒരാളും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞയും ആന്ത്രപ്പോളജിസ്റ്റുമായ ജെയ്ൻ ഗുഡോൾ (91) അന്തരിച്ചു. ഹ്യൂമൻ സ്ലീഷിസും ചിമ്പാൻസികളും തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവുകളായ നിരവധി പഠനങ്ങൾ ഗുഡോളിൻ്റേതായുണ്ട്. ഗുഡോളിൻ്റെ വിയോഗത്തിൽ ഐക്യരാഷ്ട്ര സംഘടന അനുശോചിച്ചു. ഭൂമിക്കും ഭൂമിയിലെ ജീവജാലങ്ങൾക്കും വേണ്ടി അക്ഷീണം പ്രവർത്തിച്ച മഹാപ്രതിഭയായി ജെയ്ൻ ഗുഡോളിനെ യു. എൻ. വിശേഷിച്ചിച്ചു. ഇൻ ദ ഷാഡോ ഓഫ് മാൻ, റീസൺ ഫോർ ഹോപ്: എ സ്പിരിച്വൽ ജേണി എന്നിങ്ങനെ നിരവധി ശ്രദ്ധേയ പുസ്തകങ്ങളും ഗുഡോൾ എഴുതിയിട്ടുണ്ട്.

ഫ്ലിൻ്റ് എന്ന കുഞ്ഞു ചിമ്പാൻസിക്കൊപ്പം ജെയ്ൻ ഗുഡോൾ, ഗുഡോളിൻ്റെ പങ്കാളി ഹ്യൂഗോവാൻ ലാവിക് 1964- ൽ പകർത്തിയ ചിത്രം.
ജെയ്ൻ ഗുഡോൾ
അന്തരിച്ചു
ഹ്യൂമൻ സ്ലീഷിസും ചിമ്പാൻസികളും തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവുകളായ നിരവധി പഠനങ്ങൾ ഗുഡോളിൻ്റേതായുണ്ട്.