യെച്ചൂരി എന്ന കോമ്രേഡ്,
സീതാറാം എന്ന മനുഷ്യൻ

2023 ആഗസ്റ്റിലാണ് സീതാറാം യെച്ചൂരിയോടൊപ്പം വിയറ്റ്നാം സന്ദർശിക്കാൻ അവസരം കിട്ടിയത്. യെച്ചൂരി നയിക്കുന്ന അഞ്ചംഗ ടീമിൽ എന്നെയും തിരഞ്ഞെടുത്തപ്പോൾ സത്യത്തിൽ വലിയ അഭിമാനം തോന്നി, കാരണം പോകുന്നത് വിയറ്റ്നാമിലേക്ക്, അതും സീതാറാം യെച്ചൂരിക്കൊപ്പം- സീതാറാം യെച്ചൂരിയുമായുള്ള അടുത്ത ബന്ധം ഓർക്കുന്നു സി.എസ്. സുജാത.

സീതാറാം യെച്ചൂരിയുടെ വേർപാട് സി പി എം എന്ന രാഷ്ട്രീയ പാർട്ടിക്കുമാത്രമല്ല, ഇടതുപക്ഷ, മതേതരവിശ്വാസികൾക്കാകെയും വലിയ നഷ്ടമാണ്. സാധാരണക്കാരുടെ ജീവിതത്തിന് ആദ്യ പരിഗണന നൽകുന്ന, ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാൻ കഴിയുന്ന, ലാളിത്യത്തോടെ മാത്രം ആളുകളോട് ഇടപഴകിയിരുന്ന നേതാവായിരുന്നു. ദേശീയ - അന്തർദേശീയ തലത്തിലും ഒരുപോലെ സ്വീകാര്യൻ. അതുകൊണ്ടാണ് നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാർ സഖാവ് സീതാറാം യെച്ചൂരിയെ ഏൽപ്പിച്ചത്.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ അവിടുത്തെ മനുഷ്യർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അസുഖബാധിതൻ കൂടിയായ ജമ്മു കശ്മീരിലെ സി.പി.എം നേതാവും നിയമസഭാംഗവുമായിരുന്ന മുഹമ്മദ് യൂസഫ് തരിഗാമിയെ വീട്ടുതടങ്കലിൽവെച്ചത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്ത് ഡൽഹി എയിംസിൽ എത്തിച്ചത് സീതാറാം യെച്ചൂരിയായിരുന്നു.

മുഹമ്മദ് യൂസഫ് തരിഗാമി
മുഹമ്മദ് യൂസഫ് തരിഗാമി

അഴിമതി ഇല്ലാത്ത പാർട്ടി എന്ന ബി ജെ പിയുടെ അവകാശവാദത്തെ പൊളിച്ചുകൊടുത്ത ഇലക്ട്രൽ ബോണ്ട് കേസിലെ സുപ്രധാന വിധി സമ്പാദിച്ചതിൽ യെച്ചൂരിക്ക് വലിയ പങ്കുണ്ട്. ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് ഭക്ഷ്യഭദ്രതാനിയമം, തൊഴിലുറപ്പ് നിയമം, വിവരാവകാശനിയമം തുടങ്ങിയവയെല്ലാം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വലുതായിരുന്നു.

ഒരു മതനിരപേക്ഷ ഭരണകൂടം അധികാരത്തിൽ വരണമെന്ന് ഏറ്റവും ആഗ്രഹിച്ചയാളായിരുന്നു സീതാറാം യെച്ചൂരി. വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യാ'സഖ്യം രൂപീകരിക്കുന്നതിലും നിർണായക പങ്കുണ്ടായിരുന്നു യെച്ചൂരിക്ക്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെല്ലാം മതനിരപേക്ഷതയും ഭരണഘടനയും അഖണ്ഡതയും ഐക്യവുമെല്ലാം എല്ലായിപ്പോഴും നിറഞ്ഞുനിന്നിരുന്നു. ഓരോ പൗരന്റെയും ഉത്തരവാദിത്തങ്ങളെക്കുറിച്ച് എപ്പോഴും അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. രാജ്യം ഒരു രാഷ്ട്രീയ പ്രതസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോൾ അതിനെ നേരായ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ യെച്ചൂരിക്ക് വലിയ പങ്കുണ്ടായിരുന്നു.

രാഷ്ട്രീയത്തിൽ ‘ജെന്റിൽമാൻ ടോക്ക്’ വളരെ പ്രധാനപ്പെട്ട ഘടകമാണ്. വ്യത്യസ്താഭിപ്രായങ്ങളുള്ളപ്പോഴും വ്യക്തി സൗഹൃദങ്ങൾ നിലനിർത്തുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. അങ്ങനെ ഇന്റലക്ച്വലായി കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം, പ്രായോഗികമായും കാര്യങ്ങൾ ചെയ്യുന്നതിൽ യെച്ചൂരിക്ക് അസാമാന്യ പാടവമുണ്ടായിരുന്നു.

വിജയവാഡയിൽ നടന്ന, എസ്.എഫ്.ഐയുടെ ദേശീയ സമ്മേളനത്തിലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി അടുത്തു കാണുന്നത്. അഖിലേന്ത്യാ ഭാരവാഹിത്വത്തിൽനിന്ന് യെച്ചൂരി ഒഴിയുന്ന സമ്മേളനമായിരുന്നു അത്. അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ, ഇന്ദിരാഗാന്ധിയുടെ മുന്നിൽ അടിയന്തരാവസ്ഥയുടെ കുറ്റപത്രം വായിച്ച, ഇന്ത്യയിലെ പാവപ്പെട്ട കട്ടികൾക്കുവേണ്ടി ജെ.എൻ.യുവിൽ പോരാട്ടം നടത്തിയ, രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാർഥിയും വിദ്യർഥി നേതാവുമായിരുന്നു യെച്ചൂരി. അങ്ങനെ എല്ലാ നിലയിലും പ്രഗൽഭനായ ഒരാൾ. അവിടെ അദ്ദേഹം നടത്തിയ ആ വിടവാങ്ങൽ പ്രസംഗം ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.

ഇന്റലക്ച്വലായി കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം, പ്രായോഗികമായും കാര്യങ്ങൾ ചെയ്യുന്നതിൽ യെച്ചൂരിക്ക് അസാമാന്യ പാടവമുണ്ടായിരുന്നു.
ഇന്റലക്ച്വലായി കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം, പ്രായോഗികമായും കാര്യങ്ങൾ ചെയ്യുന്നതിൽ യെച്ചൂരിക്ക് അസാമാന്യ പാടവമുണ്ടായിരുന്നു.

എസ്.എഫ്.ഐയുടെ പല യോഗങ്ങളിലും പിന്നീടും ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. 1985 ഫെബ്രുവരിയിൽ കൊല്ലത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം. സഖാവ് എൻ. ശ്രീധരൻ അപകടത്തിൽ മരിക്കുന്നത് അന്നാണ്. അതുകൊണ്ട് സമ്മേളനം ഒരു ദിവസം കൊണ്ട് തീർത്തു. ശ്രീധരന്റെ ഭൗതികശരീരം ആലപ്പുഴയിലെ ചുടുകാട്ടിലാണ് സംസ്‌കരിച്ചത്. ചടങ്ങുകളെല്ലാം കഴിഞ്ഞ്, എസ്.എഫ്.ഐ നേതാക്കൾക്കൊപ്പം പാർട്ടി ഓഫീസിലായിരുന്നു അന്ന് അദ്ദേഹം താമസിച്ചത്. ജംഗ്ഷനിലെ തട്ടുകടയിൽ പോയി ദോശയും ഓലെറ്റും കഴിച്ചു. സിഗരറ്റ് പുകച്ച്, പാർട്ടി ഓഫീസിലുണ്ടായിരുന്ന, പ്ലാസ്റ്റിക്കുകൊണ്ട് വരിഞ്ഞുകെട്ടിയ പഴയൊരു കസേരയിൽ കിടന്നുറങ്ങിയ യെച്ചൂരിയെക്കുറിച്ച് സി.ബി. ചന്ദ്രബാബു ഇന്നും ഓർക്കുന്നുണ്ട്.
1986-ൽ ആലപ്പുഴയിൽ നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലും ദേശീയ നേതാവെന്ന നിലയ്ക്ക് അദ്ദേഹം പങ്കെടുത്തിരുന്നു. ഒരു വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗം ഇന്നും ഓർമ്മയിലുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച്, പുതിയ തലമുറയിലുള്ള പ്രതീക്ഷകളെക്കുറിച്ച്, എല്ലാം ആ പ്രസംഗത്തിലുണ്ടായിരുന്നു.

ചൈനീസ് യാത്രക്കുശേഷമാണ് യെച്ചൂരിയോടൊപ്പം വിയറ്റ്നാമിലേക്ക് യാത്ര ചെയ്യാൻ അവസരം വന്നത്. ഇപ്പോഴും മറക്കാൻ കഴിയാത്ത ഒരനുഭവമാണ്. കാരണം, ആ യാത്രയുടെ തുടക്കം മുതൽ തിരിച്ചെത്തുന്നത് വരെ അത്രമാത്രം സ്നേഹത്തോടെയായിരുന്നു അദ്ദേഹം എന്നോട് പെരുമാറിയിരുന്നത്.

1988-ൽ ആലപ്പുഴയിൽ നടന്ന 13-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സമ്മേളനം. ഞാനന്ന് മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാണ്. അന്ന് വളണ്ടിയർ പരേഡിലും പ്രകടനത്തിലുമെല്ലാം സ്ത്രീകളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. യെച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുത്ത സമ്മേളനമായിരുന്നു അത്. സമ്മേളനം കഴിഞ്ഞ് യെച്ചൂരി ഒരു കുറിപ്പ് എഴുതി, സ്ത്രീകൾ ആ സമ്മേളനം വിജയിപ്പിച്ചതിനെക്കുറിച്ച്. പിന്നീട്, പീപ്പിൾസ് ഡെമോക്രസിയിലെ കോളത്തിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പാർലമെന്റിലേക്ക് ഞാൻ മത്സരിച്ച സമയത്ത് പ്രചാരണത്തിനും അദ്ദേഹം എത്തി.

ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത്, എം.പിയായ ഘട്ടത്തിൽ, സുർജിത്തിന്റെ നേതൃത്വത്തിൽ ഒരു മതനിരപേക്ഷ മുന്നണി വരുന്നു. ഇടതുപക്ഷം ആ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നു. അന്ന് രാജ്യസഭയിലെ ഏറ്റവും സമർഥനായിരുന്നു യെച്ചൂരി. അദ്ദേഹം സംസാരിക്കാൻ എഴുന്നേറ്റാൽ എല്ലാവരും ശ്രദ്ധിക്കും. തൊഴിലുറപ്പുനിയമം, ഭക്ഷ്യഭദ്രതാ നിയമം, വനാവകാശനിയമം, വിവരാവകാശ നിയമം തുടങ്ങിയവ നിർമ്മിക്കുന്നതിൽ അദ്ദേഹത്തിന്റെ കൂടി ചിന്തയുണ്ട്. ഇടതുപക്ഷവും മറ്റു മതേതര പാർട്ടികളും തമ്മിലുള്ള ആരോഗ്യപരമായ ചർച്ചകളുണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ച നേതാവായിരുന്നു. അതിനുവേണ്ടി യെച്ചൂരിയും കാരാട്ടും നടത്തിയ ശ്രമങ്ങൾ അവിസ്മരണീയമാണ്.

2023- ൽ, കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യെച്ചൂരിയോടൊപ്പം വിയറ്റ്നാം സന്ദർശിക്കാൻ അവസരം കിട്ടിയത്. യെച്ചൂരി നയിക്കുന്ന അഞ്ചംഗ ടീമിൽ എന്നെയും തിരഞ്ഞെടുത്തപ്പോൾ സത്യത്തിൽ വലിയ അഭിമാനം തോന്നി.
2023- ൽ, കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യെച്ചൂരിയോടൊപ്പം വിയറ്റ്നാം സന്ദർശിക്കാൻ അവസരം കിട്ടിയത്. യെച്ചൂരി നയിക്കുന്ന അഞ്ചംഗ ടീമിൽ എന്നെയും തിരഞ്ഞെടുത്തപ്പോൾ സത്യത്തിൽ വലിയ അഭിമാനം തോന്നി.

2023- ൽ, കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യെച്ചൂരിയോടൊപ്പം വിയറ്റ്നാം സന്ദർശിക്കാൻ അവസരം കിട്ടിയത്. യെച്ചൂരി നയിക്കുന്ന അഞ്ചംഗ ടീമിൽ എന്നെയും തിരഞ്ഞെടുത്തപ്പോൾ സത്യത്തിൽ വലിയ അഭിമാനം തോന്നി, കാരണം പോകുന്നത് വിയറ്റ്നാമിലേക്ക്, അതും സീതാറാം യെച്ചൂരിക്കൊപ്പം. അതിനുമുൻപ് പാർട്ടി ഡെലിഗേഷനുമായി ബന്ധപ്പെട്ട് ഞാൻ ചൈനയിൽ പോയിരുന്നു. ചൈനീസ് യാത്രയ്ക്ക് തൊട്ടുമുൻപ് ചൈനീസ് ഡെലിഗേഷനെ നയിക്കാനുള്ള അവസരം എനിക്ക് കിട്ടിയപ്പോഴും എങ്ങനെയായിരിക്കണം യാത്രയെന്നും, ഓരോ വിഭാഗത്തോടും എങ്ങനെയായിരിക്കണം നമ്മുടെ ഇടപെടൽ വേണ്ടത് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് യെച്ചൂരിയും എം.എ. ബേബിയും ഉൾപ്പടെയുള്ളവർ വിലപ്പെട്ട നിർദേശങ്ങൾ നൽകിയിരുന്നു. ചൈനീസ് യാത്രക്കുശേഷമാണ് യെച്ചൂരിയോടൊപ്പം വിയറ്റ്നാമിലേക്ക് യാത്ര ചെയ്യാൻ അവസരം വന്നത്. ഇപ്പോഴും മറക്കാൻ കഴിയാത്ത ഒരനുഭവമാണ്. കാരണം, ആ യാത്രയുടെ തുടക്കം മുതൽ തിരിച്ചെത്തുന്നത് വരെ അത്രമാത്രം സ്നേഹത്തോടെയായിരുന്നു അദ്ദേഹം എന്നോട് പെരുമാറിയിരുന്നത്. നിർദേശങ്ങൾ ഓരോന്നും വളരെ കൃത്യമായി നൽകിക്കൊണ്ടിരുന്നു. അദ്ദേഹം മുൻപ് വിയറ്റ്നാമിൽ പോയതിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. അന്നത്തെ വിയറ്റ്നാമും ഇന്നത്തെ വിയറ്റ്നാമും തമ്മിലുള്ള മാറ്റങ്ങൾ, ഞങ്ങൾ സന്ദർശിക്കാൻ പോകുന്ന നഗരത്തെക്കുറിച്ചുള്ള വിവരങ്ങൾ, വിയറ്റ്നാം യുദ്ധം, യുദ്ധത്തിനായി വിയറ്റ്നാമീസ് ജനത നടത്തിയ തയ്യാറെടുപ്പുകൾ, അതിനായി ഹോ ചിമിൻ നടത്തിയ ഇടപെടലുകൾ എല്ലാം അതിലുണ്ടായിരുന്നു.

ഹോചിമിന്റെ ലാളിത്യവും വിനയവുമെല്ലാം സൂചിപ്പിക്കാനാണ് യെച്ചൂരി അദ്ദേഹം ഇന്ത്യ സന്ദർശിച്ച സന്ദർഭം വിവരിച്ചത്.
ഹോചിമിന്റെ ലാളിത്യവും വിനയവുമെല്ലാം സൂചിപ്പിക്കാനാണ് യെച്ചൂരി അദ്ദേഹം ഇന്ത്യ സന്ദർശിച്ച സന്ദർഭം വിവരിച്ചത്.

വിയറ്റ്നാം യുദ്ധം വിജയിച്ചതിന് ശേഷമുള്ള രംഗങ്ങൾ അവിടെയുള്ള ഞങ്ങളുടെ നേതാക്കളുമായി അദ്ദേഹം വിവരിക്കുന്നണ്ടായിരുന്നു. അദ്ദേഹം അന്ന് ജെ എൻയുവിൽ വിദ്യാർത്ഥിയാണ്. വിയറ്റ്നാം യുദ്ധം ജയിച്ചതിനുശേഷം അന്നത്തെ ജെ എൻ യു വിദ്യാർത്ഥികൾ ഡൽഹിയിലെ വിയറ്റ്നാം എംബസിയിലേക്ക് ഒരു മാർച്ച് നടത്തി. മാർച്ച് എംബസി ഓഫീസിലെത്തിയപ്പോൾ അവിടെ അടുക്കളയിലും മറ്റുമുണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് നൽകിയത്രേ. വിയറ്റ്നാം വിപ്ലവം വിജയിച്ചത് ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹവും ആവേശത്തോടെയാണ് ഏറ്റെടുത്തത്, പ്രത്യേകിച്ച് ജെ എൻ യുവിലെ വിദ്യാർത്ഥികൾ. ഏറെ അഭിമാനത്തോടെ അദ്ദേഹം അതെല്ലാം ഓർത്തെടുത്ത് അവരോട് പറയുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.

ഹോചിമിൻ ഇന്ത്യ സന്ദർശിച്ച സന്ദർഭം അദ്ദേഹം ഓർത്തെടുത്തു. കൊൽക്കത്ത വഴിയാണ് ഹോചിമിൻ ഇന്ത്യയിലേക്ക് വന്നത്. കൊൽക്കത്ത പാർട്ടി ഓഫീസിലേക്ക് ഹോചിമിൻ എത്തുമ്പോൾ ബിമൽ ബോസ് ആയിരുന്നു കെയർ ടേക്കർ. ബാത്ത്റൂമിൽ പോയ ഹോചിമിനെ കുറച്ച് സമയത്തേക്ക് കാണാതായി. എല്ലാവർക്കും ആശങ്കയായി. കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം പുറത്തിറങ്ങിവന്നു. താൻ ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകിയെടുത്തിട്ടായിരുന്നു ഹോചിമിൻ പുറത്തെത്തിയത്. ഹോചിമിന്റെ ലാളിത്യവും വിനയവുമെല്ലാം സൂചിപ്പിക്കാനാണ് യെച്ചൂരി ആ സന്ദർഭം വിവരിച്ചത്. ഹോചിമിന്റെ പേരിൽ കൊൽക്കത്തയിലുള്ള റോഡിനെക്കുറിച്ചും അദ്ദേഹം ആവേശത്തോടെ അവരോട് സംസാരിക്കുന്നത് കേട്ടു. യെച്ചൂരിയോടൊപ്പമുള്ള എന്റെ അവസാനത്തെ വിദേശപര്യടനമായിരുന്നു അത്.

കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി എത്തിയപ്പോഴും അതിന് മുൻപ് പോളിറ്റ്ബ്യൂറോ അംഗമായിരിക്കുമ്പോഴും കേന്ദ്രകമ്മറ്റി അംഗമായിരിക്കുമ്പോഴുമൊക്കെ സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിന് അദ്ദേഹം പ്രയത്നിച്ചു.

ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണമെത്തിയപ്പോൾ അദ്ദേഹം വിളിച്ചു. ഭക്ഷണം ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിച്ചു, സുജാത ശ്രദ്ധിച്ചോ, നമ്മുടെ ജാക്ക്ഫ്രൂട്ട്. അവരെത്ര നന്നായിട്ടാണ് ഇത് മാർക്കറ്റ് ചെയ്യുന്നത്?
മറ്റൊന്ന് അവിടുത്തെ ഷെൽ ഫുഡുകളായിരുന്നു. മസാല കുറച്ച്, വളരെ രുചികരമായ ഒരു വിഭവമുണ്ടായിരുന്നു അവിടെ. യഥാർത്ഥത്തിൽ ഞാൻ അത്തരം വിഭവങ്ങൾ അധികം കഴിക്കാത്ത ആളാണ്. പക്ഷേ അദ്ദേഹം എന്നെ നിർബന്ധിച്ച് അത് ടേസ്റ്റ് ചെയ്യിപ്പിച്ചു. സത്യത്തിൽ അസാമാന്യ സ്വാദുണ്ടായിരുന്നു അതിന്. വിയറ്റ്നാമുകാർ അത്ര ഭംഗിയായാണ് ഭക്ഷണം ഉണ്ടാക്കുക. തൈര് എന്നും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അദ്ദേഹം പറയുന്നുമായിരുന്നു. എത്ര വൈകി ചെന്നാലും വീട്ടിലെ പാത്രങ്ങളെല്ലാം കഴുകി വെക്കുക പതിവായിരുന്നു. ചോദിച്ചപ്പോൾ പറഞ്ഞത്, ഡിവിഷൻ ഓഫ് ലേബർ എന്നൊക്കെ പറഞ്ഞാൽ മാത്രം പോരല്ലോ ഞാനിതൊക്കെ ആസ്വദിച്ച് ചെയ്യുന്നുണ്ട് എന്നാണ്. അതായിരുന്നു യെച്ചൂരിയുടെ സവിശേഷത.

തുല്യതക്ക് വേണ്ടിയും ശക്തമായി നിലപാട് എടുത്ത ആളായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി എത്തിയപ്പോഴും അതിന് മുൻപ് പോളിറ്റ്ബ്യൂറോ അംഗമായിരിക്കുമ്പോഴും കേന്ദ്രകമ്മറ്റി അംഗമായിരിക്കുമ്പോഴുമൊക്കെ സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിന് അദ്ദേഹം പ്രയത്നിച്ചു. അങ്ങനെ എത്ര പറഞ്ഞാലും, എത്ര എഴുതിയാലും മതിവരാത്ത വ്യക്തിത്വം. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴയിൽ അദ്ദേഹം വന്നിരുന്നു. മീറ്റിംഗ് കഴിഞ്ഞ് പാർട്ടി ഓഫീസിൽ എത്തി ഞങ്ങളോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. പോകുന്നതിന് മുൻപ് അവിടെയുണ്ടായിരുന്ന സഖാക്കളോടൊപ്പം ഫോട്ടോയെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി.

ഇടതുപക്ഷവും മറ്റു മതേതര പാർട്ടികളും തമ്മിലുള്ള ആരോഗ്യപരമായ ചർച്ചകളുണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ച നേതാവായിരുന്നു യെച്ചൂരി. അതിനുവേണ്ടി യെച്ചൂരിയും കാരാട്ടും നടത്തിയ ശ്രമങ്ങൾ അവിസ്മരണീയമാണ്.
ഇടതുപക്ഷവും മറ്റു മതേതര പാർട്ടികളും തമ്മിലുള്ള ആരോഗ്യപരമായ ചർച്ചകളുണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ച നേതാവായിരുന്നു യെച്ചൂരി. അതിനുവേണ്ടി യെച്ചൂരിയും കാരാട്ടും നടത്തിയ ശ്രമങ്ങൾ അവിസ്മരണീയമാണ്.

ആലപ്പുഴ ജില്ലയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. വി.എസ്. അച്യുതാനന്ദൻ, സുശീലാ ഗോപാലൻ, ഗൗരിയമ്മ തുടങ്ങി എല്ലാവരുമായും അദ്ദേഹം ആത്മബന്ധം സൂക്ഷിച്ചു. അദ്ദേഹത്തെ പരിചയപ്പെടുന്ന ഓരോ ആൾക്കും സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെ തോന്നിപ്പോകും. പലപ്പോഴും ഒരു ജ്യേഷ്ഠസഹോദരന്റെ സ്ഥാനത്താണ് അദ്ദേഹത്തെ സങ്കൽപ്പിക്കാൻ കഴിയുക.

കഴിഞ്ഞ തവണ കേന്ദ്രകമ്മിറ്റി മീറ്റിംഗിന് എത്തിയപ്പോൾ അദ്ദേഹത്തിന് നല്ല ചുമയുണ്ടായിരുന്നു. സഖാക്കളെ എക്യുപ്പ് ചെയ്യുന്നതിനായി മൂന്ന് മേഖലകളിലെയും മീറ്റിംഗിന് വന്നു. അതിലെ തെക്കൻ മേഖലാ മീറ്റിംഗ് കരുനാഗപ്പള്ളിയിലായിരുന്നു. അന്നും കണ്ട് ലോഹ്യം പറഞ്ഞാണ് പിരിഞ്ഞത്. അങ്ങനെ അവസാന സമയം വരെയും രാഷ്ട്രീയത്തിൽ സജീവമായിരുന്നൊരാളാണ് ഇപ്പോൾ വിടപറയുന്നത്. അതുണ്ടാക്കിയ ശൂന്യത വളരെ വലുതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിനാകെത്തന്നെ വലിയ നഷ്ടമാണ് യെച്ചൂരിയുടെ വിയോഗം.

Comments