ആ ഇത്തിരി തേങ്ങാപ്പിണ്ണാക്ക് വിജയന് തിന്നാൻ കൊടുത്ത ശ്രീനിവാസൻ

ആ ഒറ്റവാക്കിൽ ശ്രീനിവാസൻ ഉയർത്തിപ്പിടിച്ച സാമൂഹികവിമർശനം വലുതാണ്. ഇങ്ങനെയെല്ലാം പറയുമ്പോളും സന്ദേശം പോലുള്ള സിനിമകളിൽ അദ്ദേഹം എഴുതിവച്ച അരാഷ്ട്രീയത കണ്ടില്ലെന്ന് നടിക്കാനും സാധിക്കില്ല. ഹാസ്യത്തിന്റെ മേമ്പൊടിയുള്ളതിനാൽ അയാൾ നമ്മെ തന്നെ വിമർശിച്ചാലും ആദ്യ കാഴ്ചയിൽ ചിരിക്കാൻ മാത്രമേ നമുക്ക് സാധിക്കൂ... ഡി. ശ്രീശാന്ത് എഴുതുന്നു.

ഴുത്തുകാരന്റെ മരണം എന്ന റൊളണ്ട് ബാർത്തിന്റെ സിദ്ധാന്തത്തെ വളരെയധികം വിലമതിക്കുന്ന ഒരാളാണ് ഞാൻ. അത് കൊണ്ട് തന്നെ അവസാനത്തെ കഥയോ നോവലോ എഴുതിയതിന് ശേഷം എം ടി യും ബഷീറും അവസാനത്തെ കവിത എഴുതി ചങ്ങമ്പുഴയും വൈലോപ്പിള്ളിയും അവസാനത്തെ തിരക്കഥ എഴുതിയതോടെ ശ്രീനിവാസനും മരിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ എഴുത്തുകാരനെ സംബന്ധിച്ച് അയാളുടെ ഭൗതികജീവിതം അവസാനിക്കുന്നു എന്നത് ഏതൊരാളും മരിക്കുന്നത് പോലെ ഒരു സാധാരണ മരണം മാത്രമാകണം. എങ്കിലും നമുക്ക് പറയാനുള്ളതും എഴുതാനുള്ളതും അവരുടെ ഭൗതികമായ ഈ വിടവാങ്ങലിന് ശേഷം ചർച്ച ചെയ്യുന്നു. ഇവിടെ മലയാളത്തിന്റെ ശ്രീനിവാസനെ കുറിച്ചും എന്തെങ്കിലും പറയാതെ പോകുന്നതെങ്ങനെ...

ദാരിദ്ര്യം എന്ന അവസ്ഥയെ ഒരു തിരക്കഥാകൃത്തിന് ഒരു സിനിമയിൽ ഒരു സീനിൽ എങ്ങനെയെല്ലാം ആവിഷ്‌ക്കരിക്കാം? ഒരു കരച്ചിലിലൂടെ, യാചനയിലൂടെ, മരണത്തിലൂടെ....? എന്നാൽ ശ്രീനിവാസൻ എഴുതിവച്ചത് നോക്കുക...

"ആകെയുള്ള ജോലി നഷ്ടപ്പെട്ട് ബാങ്കിൽ നിന്ന് ലോണെടൂത്ത് വാങ്ങിയ രണ്ട് പശുക്കളും തങ്ങളുടെ പ്രതീക്ഷക്കൊത്ത് പാല് തരുന്നില്ല എന്ന് മനസിലാക്കി പാലിൽ വെള്ളം ചേർത്തെന്ന അപമാനവും സഹിച്ച് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഇരുട്ട് മുറിയിൽ ഒറ്റക്കിരിക്കുന്ന വിജയന്റെ അടുത്തേക്ക് ദാസൻ വരുന്നു. അയാൾ വിജയനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അവിടെ പശുവിന്റെ കരച്ചിൽ അവരെ അസ്വസ്ഥരാക്കുന്നു.

വിജയൻ: ഇവറ്റകൾക്ക് രാത്രി ഒറക്കവുമില്ലേ? കൊലവിളി നടത്തുവാ... ജന്തുക്കള്...

ദാസൻ: എടാ അതിന് പിണ്ണാക്കും വെള്ളവും ഒന്നും കൊടുക്കാഞ്ഞിട്ടാ...

വിജയൻ: ഇച്ചിരി തേങ്ങാപിണ്ണാക്ക് ബാക്കി ഉണ്ടായിരുന്നത് ഞാനങ്ങ് തിന്നു..

ദാസൻ ( ഒരു പുഞ്ചിരിയോടെ ): അത് ശരി! അതാ ഞാൻ നോക്കിയപ്പോ കാണാഞ്ഞത്...

സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ നാടോടിക്കാറ്റ് ടി വിയിൽ കാണുന്നുണ്ട്. പക്ഷെ ഈ സംഭാഷണത്തിന്റെ ആഴം മനസിലാക്കാൻ പിന്നെയും വർഷങ്ങൾ എടുത്തു. എഴുത്തിലെ ഈ അനായാസതയാണ് എനിക്ക് ശ്രീനിവാസൻ.

സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ നാടോടിക്കാറ്റ് ടി വിയിൽ കാണുന്നുണ്ട്. പക്ഷെ ഈ സംഭാഷണത്തിന്റെ ആഴം മനസിലാക്കാൻ പിന്നെയും വർഷങ്ങൾ എടുത്തു. എഴുത്തിലെ ഈ അനായാസതയാണ് എനിക്ക് ശ്രീനിവാസൻ.
സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ നാടോടിക്കാറ്റ് ടി വിയിൽ കാണുന്നുണ്ട്. പക്ഷെ ഈ സംഭാഷണത്തിന്റെ ആഴം മനസിലാക്കാൻ പിന്നെയും വർഷങ്ങൾ എടുത്തു. എഴുത്തിലെ ഈ അനായാസതയാണ് എനിക്ക് ശ്രീനിവാസൻ.

കഴിഞ്ഞില്ല!

ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ ഭക്തിയെ നിർവചിച്ചത് നോക്കൂ...

മടിയനായ വിജയൻ ശബരിമലയിൽ പോയി വന്നതിന് ശേഷം ഭക്തിയെ ഒരു അടവാക്കി മാറ്റി ഫുൾടൈം ഭക്തനായി മാറുന്നു. മാലയൂരാതെ സമൂഹത്തിൽ സ്വയം അപഹാസ്യനായി മാറുന്ന അയാളോട് അച്ഛനായ തിലകൻ അവതരിപ്പിച്ച കഥാപാത്രം പറയുന്നുണ്ട്..

അച്ഛൻ : ഭക്തി നല്ലകാര്യം തന്നെയാണ്. പക്ഷെ ഇത് പോലെ 24 മണിക്കൂറും ഭക്തികൊണ്ട് നടക്കേണ്ട കാര്യം എന്താ?

വിജയൻ: ഞാനൊരു പാർട്ട് ടൈം ഭക്തൻ ആയാൽ മതിയെന്നാണോ?

അച്ഛൻ: മണ്ഡലകാലം വരുമ്പോൾ മാലയിടാനാണ് പറഞ്ഞത്. ഇനിയത് ഊരണം. ഇനി അടുത്ത മണ്ഡലകാലത്ത് വീണ്ടും ഇടാമല്ലോ..

വിജയൻ: "ഓ സീസണൽ ഭക്തി."

ആ ഒറ്റവാക്കിൽ ശ്രീനിവാസൻ ഉയർത്തിപ്പിടിച്ച സാമൂഹികവിമർശനം വലുതാണ്. ഇങ്ങനെയെല്ലാം പറയുമ്പോളും സന്ദേശം പോലുള്ള സിനിമകളിൽ അദ്ദേഹം എഴുതിവച്ച അരാഷ്ട്രീയത കണ്ടില്ലെന്ന് നടിക്കാനും സാധിക്കില്ല. ഹാസ്യത്തിന്റെ മേമ്പൊടിയുള്ളതിനാൽ അയാൾ നമ്മെ തന്നെ വിമർശിച്ചാലും ആദ്യ കാഴ്ചയിൽ ചിരിക്കാൻ മാത്രമേ നമുക്ക് സാധിക്കൂ...

മടിയനായ വിജയൻ ശബരിമലയിൽ പോയി വന്നതിന് ശേഷം ഭക്തിയെ ഒരു അടവാക്കി മാറ്റി ഫുൾടൈം ഭക്തനായി മാറുന്നു.
മടിയനായ വിജയൻ ശബരിമലയിൽ പോയി വന്നതിന് ശേഷം ഭക്തിയെ ഒരു അടവാക്കി മാറ്റി ഫുൾടൈം ഭക്തനായി മാറുന്നു.

വരവേൽപ്പ് എന്ന സിനിമയിൽ തന്റെ ഭർത്താവിനൊപ്പം ബിസിനസിൽ പങ്കാളിയായി എന്ന് കരുതി വീട്ടിൽ വന്ന് കയറുന്ന മുരളിയോട് സന്തോഷത്തോടെ ഏട്ടത്തിയമ്മ ചോദിക്കുന്നുണ്ട്

"മുരളിക്ക് മുരിങ്ങയില തോരൻ ഇഷ്ടമല്ലേ?"

അപ്പോൾ മുരളിയ്ക്ക് മറ്റ് സംഭാഷണങ്ങളിൽ പെട്ട് മറുപടി പറയാൻ സാധിക്കുന്നില്ല. ഇതിനിടയിൽ ഭർത്താവുമായുള്ള കൂട്ട് കച്ചവടത്തിൽ നിന്ന് മുരളി പിന്മാറി എന്നറിഞ്ഞ ഏട്ടത്തി അകത്തേക്ക് പോകാൻ തുടങ്ങുമ്പോൾ മുരളി പറയുന്നു..

" മുരിങ്ങയില തോരൻ എനിക്ക് ഇഷ്ടമാണ് കേട്ടോ"

അപ്പോൾ ഏട്ടത്തിയമ്മയുടെ ഒരു മൂളൽ ഉണ്ട്

" ആ".

മനുഷ്യന്റെ സ്വാർത്ഥതയെ ആ മൂളലിനേക്കാൾ തീവ്രമായി എങ്ങനെ ആവിഷ്കരിക്കാൻ സാധിക്കും?

ഇങ്ങനെ എത്രയോ സന്ദർഭങ്ങൾ... സംഭാഷണങ്ങൾ...

തളത്തിൽ ദിനേശനായും തട്ടാൻ ഭാസ്കരനായും സരോജ് കുമാറായും പഞ്ചവടിപാലത്തിലെ അംഗപരിമിതനായും ബാർബർ ബാലനായും എല്ലാം അയാൾക്ക് ഇവിടെ ഇനിയും ജീവിച്ചേ മതിയാകൂ....

മലയാളത്തിന്റെ ശ്രീനിവാസന് നന്ദി.

Comments