ഡോ. എം.എസ്. വല്യത്താൻ

ഡോ. എം.എസ്. വല്യത്താൻ,
മരിക്കാത്ത മിടിപ്പ്

ഹൃദയശസ്ത്രക്രിയാവിദഗ്ധൻ എന്ന നിലയ്ക്കുമാത്രമല്ല, കേരളത്തിന്റെ മെഡിക്കൽ സാ​ങ്കേതികവിദ്യക്ക് ഏറ്റവും ശ്രദ്ധേയമായ സംഭാവന നൽകിയ വിദഗ്ധൻ എന്ന നിലയ്ക്കും വല്യത്താൻ എന്നും ഓർക്കപ്പെടും.

Think

ധുനിക വൈദ്യശാസ്ത്രത്തിന് കേരളം നൽകിയ വലിയ സംഭാവനയാണ്, ഡോ.എം.എസ്. വല്യത്താന്റെ വേർപാടിലൂടെ ഓർമയായത്. ഹൃദയശസ്ത്രക്രിയാവിദഗ്ധൻ എന്ന നിലയ്ക്കുമാത്രമല്ല, കേരളത്തിന്റെ മെഡിക്കൽ സാങ്കേതികവിദ്യക്ക് ഏറ്റവും ശ്രദ്ധേയമായ സംഭാവന നൽകിയ വിഗ്ധൻ എന്ന നിലയ്ക്കും വല്യത്താൻ എന്നും ഓർക്കപ്പെടും.

1972-ൽ ഹൃദയശസ്ത്രക്രിയയിൽ ഉന്നത പഠനം കഴിഞ്ഞ്​അമേരിക്കയിൽനിന്ന് തിരിച്ചെത്തിയ വല്യത്താനെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനാണ് കേരളത്തിലേക്ക് ക്ഷണിച്ചത്. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് അങ്ങനെ തുടക്കമായി. സ്​പെഷ്യലിസ്റ്റ് ആശുപത്രിയിൽനിന്ന് ഗവേഷണത്തിലേക്കും മെഡിക്കൽ സാ​ങ്കേതികവിദ്യയുടെ പുത്തൻ പ്രയോഗങ്ങളി​ലേക്കും ശ്രീചിത്ര വികസിച്ചു. കേന്ദ്ര സർക്കാറിന്റെ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് റിസർച്ച് കൗൺസിലിന്റെ പിന്തുണയോടെ, ഹൃദയസംബന്ധമായ ചികിത്സക്കുള്ള ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലുള്ള പരീക്ഷണം വല്യത്താന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്.

ഹൃദയ വാൽവുകൾക്ക് തകരാറുണ്ടാക്കുന്ന റുമാറ്റിക് ഹൃദ്രോഗം ഇന്ത്യയിൽ വലിയ ആരോഗ്യ വെല്ലുവിളിയായിരുന്നു. 1980-കളിൽ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച്, 1000 കുട്ടികളിൽ 6 പേർക്ക് റുമാറ്റിക് ഫീവർ ഉണ്ടെന്നും വാൽവുലാർ രോഗത്തിന് സാധ്യതയുള്ള യുവാക്കളുടെ 12 ലക്ഷമാണെന്നും കണക്കാക്കപ്പെട്ടിരുന്നു. രോഗത്തിന് പരിഹാരമായ വാൽവുകൾ വളരെ ഉയർന്ന വിലക്കാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇത് സാധാരണക്കാരെ സംബന്ധിച്ച് അപ്രാപ്യവുമായിരുന്നു.

അങ്ങനെയാണ് ​ഇവിടെത്തന്നെ മെക്കാനിക്കൽ വാൽവ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമായത്. പതിനഞ്ചു വർഷം നീണ്ട ഗവേഷണങ്ങളുടെയും അന്വേഷണങ്ങളുടെ ചരിത്രമാണ് ഇ​പ്പോൾ വിജയകരമായി ഉപയോഗിച്ചുവരുന്ന ഹൃദയവാൽവുകൾക്കു പുറകിലുള്ളത്. 1990-ലാണ് ആദ്യത്തെ ചിത്ര വാൽവ് രോഗിയിൽ വിജയകരമായി ഘടിപ്പിച്ചത്. ഒന്നര ലക്ഷത്തിലേറെ രോഗികളിൽ ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത ഹൃദയവാൽവ് വച്ചുപിടിപ്പിക്കാനായി. കൂടാതെ, വാസ്കുലർ ഗ്രാഫ്റ്റ്, ബ്ലഡ് ബാഗ്, ഓക്സിജൻ, കാർഡിയോടോമി റിസർവോയർ തുടങ്ങിയ ഡിസ്പോസിബിൾ ഉപകരണങ്ങളും വല്യത്താന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തു. ഹൃദ്രോഗ ചികിത്സയുടെ ചെലവ് ഗണ്യമായി കുറച്ചതിൽ ഡോ. വല്യത്താന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങൾക്ക് പ്രധാന പങ്കുണ്ട്. മാത്രമല്ല, ഈ ഉപകരണങ്ങൾക്കെല്ലാം ആഗോള തലത്തിൽ തന്നെ പ്രമുഖ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളുടെ അംഗീകാരവും ലഭിച്ചു.

​ആധുനിക വൈദ്യശാസ്ത്രവുമായി ​കാര്യമായ വൈജ്ഞാനിക വിനിമയങ്ങളില്ലാതിരുന്ന ആയുവേദത്തെക്കുറിച്ച് വല്യത്താൻ നടത്തിയ ഗവേഷണ- പഠന പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ വൈജ്ഞാനിക ഇടപെടലുകളുടെ ഏറ്റവും  ശ്ര​ദ്ധേയ സംഭാവനയാണ്.
​ആധുനിക വൈദ്യശാസ്ത്രവുമായി ​കാര്യമായ വൈജ്ഞാനിക വിനിമയങ്ങളില്ലാതിരുന്ന ആയുവേദത്തെക്കുറിച്ച് വല്യത്താൻ നടത്തിയ ഗവേഷണ- പഠന പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ വൈജ്ഞാനിക ഇടപെടലുകളുടെ ഏറ്റവും ശ്ര​ദ്ധേയ സംഭാവനയാണ്.

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽസയൻസസിന്റെ ആദ്യ ഡയറക്ടർ കൂടിയാണ് വല്യത്താൻ. 20 വർഷത്തിനിടയിൽ ശ്രീചിത്ര ദേശീയ പ്രധാന്യമുള്ള മെഡിക്കൽ സ്ഥാപനമായി മാറിയതിൽ വല്യത്താന്റെ പങ്ക് ഏറെ പ്രധാനമാണ്. തുടർന്ന് അദ്ദേഹം മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷന്റെ ആദ്യ വി.സിയായി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചുകാരനാണ് എം.എസ്. വല്യത്താൻ. യൂണിവേഴ്‌സിറ്റി ഓഫ് ലിവർപൂളിൽനിന്നാണ് എം.എസും എഫ്.ആർ.സി.എസും. ചണ്ഡീഗഢിലെ പിജിമറിൽ കുറച്ചുനാൾ ജോലി ചെയ്തു. തുടർന്ന് ജോൺ ഹോപ്കിൻസ് സർവകലാശാല, ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റി, ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്ന് ഹൃദയശസ്ത്രക്രിയയിൽ ഉന്നത പരിശീലനം നേടി.

​ആധുനിക വൈദ്യശാസ്ത്രവുമായി ​കാര്യമായ വൈജ്ഞാനിക വിനിമയങ്ങളില്ലാതിരുന്ന ആയുവേദത്തെക്കുറിച്ച് വല്യത്താൻ നടത്തിയ ഗവേഷണ- പഠന പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ വൈജ്ഞാനിക ഇടപെടലുകളുടെ ഏറ്റവും ശ്ര​ദ്ധേയ സംഭാവനയാണ്. ഹോമി ഭാഭ കൗൺസിലിന്റെ സീനിയർ ഫെല്ലോഷിപ്പോടെയാണ് വല്യത്താൻ ആയുർവേദ പൈതൃകത്തെക്കുറിച്ച് പഠനം നടത്തിയത്. ആയുർവേദത്തിലെ ‘ഗ്രേറ്റ് ത്രീ’കളായ ചരകൻ, സുശ്രുതൻ, വാഗ്ഭടൻ എന്നിവരെക്കുറിച്ച് ആഴത്തിൽ പഠനം നടത്തുകയും ലഗസി ഓഫ് ചരക, ലഗസി ഓഫ് സുശ്രുത, ലഗസി ഓഫ് വാഗ്ഭട എന്നീ മൂന്നു പുസ്തകങ്ങൾ എഴുതുകയും ചെയ്തു.

ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട വിദഗ്ധനാണ് വല്യത്താൻ. 1999-ൽ ഫ്രഞ്ച് ഗവൺമെന്റ് നൽകിയ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്‌സ് ബഹുമതി (Ordre des Palmes Academiques) അദ്ദേഹത്തെ ഷെവലിയർ ആക്കി. അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾക്ക് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്‌കൂളിൽ നിന്ന് 2009-ൽ ഡോ. സാമുവൽ പി. ആസ്പർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു. നൂറിലേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ സയൻസ് അക്കാദമിയുടെ ധന്വന്തരി പ്രൈസ്, ഓംപ്രകാശ് ഭാസിൻ ദേശീയ അവാർഡ്, ആർ.ഡി. ബിർല അവാർഡ്, ജവാഹർലാൽ നെഹ്‌റു പുരസ്‌കാരം, സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചു. 2005-ൽ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു.

Comments