ചിരിച്ചും ചിരിപ്പിച്ചും മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാർ കടന്നുപോയി. നർമ്മം ശരീരഭാഷയായ സലിം കുമാറിന്റെ അപാരമായ അഭിനയശേഷിയുടെ പ്രകടനമായിരുന്നു അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ. ഹാസ്യം മാത്രമല്ല മനുഷ്യാവസ്ഥയുടെ ഏത് സന്ദിഗ്ദ്ധതയും സങ്കടഭാവങ്ങളും ആവിഷ്ക്കരിക്കാൻ തനിക്കാവുമെന്ന് സലിം കുമാർ കാണിച്ചുതരികയായിരുന്നു. അസാമാന്യമായ അഭിനയശേഷികൊണ്ട് സമകാലീന മനുഷ്യ ജീവിതം നേരിടുന്ന ഭയത്തിന്റെയും ഉൽകണ്ഠയുടെയും അരക്ഷിതത്വത്തിന്റെയും സങ്കീർണ്ണ ഭാവങ്ങളെ ആദാമിന്റെ മകനിലെ അബുവെന്ന കഥാപാത്രത്തിലൂടെ സലിംകുമാർ അവതരിപ്പിച്ചു. മനുഷ്യ മനസുകളെ പിടിച്ചുലക്കുന്ന കഥാപാത്രങ്ങളുടെ വേഷപ്പകർച്ചകളിലൂടെ സലിം കുമാറിലെ പ്രതിഭയെ നാമറിഞ്ഞു.... കലാലോകത്തിന് വലിയം നഷ്ടം, സങ്കടം.
വിട...ആദരാഞ്ജലികൾ....

നര്‍മ്മത്തിന്റെ ശരീരഭാഷ
ഹാസ്യം മാത്രമല്ല മനുഷ്യാവസ്ഥയുടെ ഏത് സന്ദിഗ്ദ്ധതയും സങ്കടഭാവങ്ങളും ആവിഷ്ക്കരിക്കാൻ തനിക്കാവുമെന്ന് സലിം കുമാർ കാണിച്ചുതരികയായിരുന്നു. കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.