സഖാവ് പുഷ്പൻ: വിപ്ലവകാരിയുടെ മഹത്വം

ഭരണകൂടഭീകരതയുടെ ഇരയായി തീർന്നതാണ് തന്റെ ദുരന്ത ജീവിതത്തിന് കാരണമെന്ന തിരിച്ചറിവ് പുഷ്പനുണ്ടായിരുന്നു. ആ വിപ്ലവകാരിയെ നയിച്ചത് സ്വാർത്ഥ മോഹങ്ങളായിരുന്നില്ല, മറിച്ച് നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നുവെന്നതാണ് നാം തിരിച്ചറിയേണ്ടത്. ഉറച്ച ജനസ്നേഹവും പാർടിയോടുള്ള അനിതരസാധാരണമായ കൂറുമായിരുന്നു അദ്ദേഹത്തെ നയിച്ചത്. രക്തസാക്ഷി സമാനമായ ജീവിതവും മരണവുമാണ് പുഷ്പന്റെത്, കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

പ്രൊമിത്യൂസിയൻ ധീരതയുടെയും സഹനത്തിന്റെയും കേരളീയ പ്രതീകമായിരുന്നു സഖാവ് പുഷ്പൻ. മാർക്സിന്റെ ആദർശ നായകനായിരുന്നു ഗ്രീക്ക് മിത്തോളജിയിലെ പ്രൊമിത്യൂസ്. സ്വർഗാധിപനായ പിതാവിന്റെ കല്പനകളെ ലംഘിച്ച് ഭൂമിയിലെ മനുഷ്യർക്ക് അഗ്നി എത്തിക്കാൻ പ്രയത്നിച്ച പ്രൊമിത്യൂസ് പാറകളിൽ ബന്ധനസ്ഥനാക്കപ്പെടുകയും ക്രൂരമായ ശിക്ഷാ മുറകൾക്ക് ഇരയാവുകയും ചെയ്തു.

ഭൂമിയിലെ മനുഷ്യർക്കായി പ്രൊമിത്യൂസ് അനുഭവിച്ചു തീർത്ത വേദനയുടെയും സഹനത്തിന്റെയും ആദർശാത്മകതയാണ് എന്നും എവിടെയും ജനങ്ങൾക്ക് വേണ്ടി പോരാടുന്ന വിപ്ലവകാരികളെ തളരാതെ നിലനിർത്തുന്നതെന്നാണ് മാർക്സ് കണ്ടത്.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം അടിച്ചേല്പിക്കപ്പെട്ട ആഗോളവൽക്കരണ നയങ്ങൾക്കെതിരെ കേരളത്തിൽ അലയടിച്ചുയർന്ന യുവജന വിദ്യാർത്ഥി സമരങ്ങളുടെ തുടർച്ചയിലാണ് 1994 ൽ കൂത്തുപറമ്പിൽ വെടിവെപ്പുണ്ടായത്. വിഖ്യാതമായ കേരള മോഡലിനെ റദ്ദാക്കിക്കൊണ്ടാണ് വിദ്യാഭ്യാസ-ആരോഗ്യമേഖലകളെ സ്വകാര്യവൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനും ആരംഭിച്ചത്. പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് കരുണാകര സർക്കാരിന്റെ സ്വാശ്രയ നയത്തിനെതിരായ സമരമുഖത്താണ് കൂത്തുപറമ്പിൽ അഞ്ച് ധീര സഖാക്കൾ വെടിയേറ്റ് വീണത്. സഖാവ് പുഷ്പന് സുഷുമ്നാനാഡിയിൽ വെടിയേറ്റു. ചലന രഹിതനായി മൂന്ന് പതിറ്റാണ്ടുകൾ പുഷ്പൻ എല്ലാവരിലും സമരോത്സുകത പകർന്നു കൊണ്ട് ജീവിച്ചു.

പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് കരുണാകര സർക്കാരിന്റെ സ്വാശ്രയ നയത്തിനെതിരായ സമരമുഖത്താണ് കൂത്തുപറമ്പിൽ അഞ്ച് ധീര സഖാക്കൾ വെടിയേറ്റ് വീണത്. സഖാവ് പുഷ്പന് സുഷുമ്നാനാഡിയിൽ വെടിയേറ്റു.
പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് കരുണാകര സർക്കാരിന്റെ സ്വാശ്രയ നയത്തിനെതിരായ സമരമുഖത്താണ് കൂത്തുപറമ്പിൽ അഞ്ച് ധീര സഖാക്കൾ വെടിയേറ്റ് വീണത്. സഖാവ് പുഷ്പന് സുഷുമ്നാനാഡിയിൽ വെടിയേറ്റു.

ഇന്നലെ സപ്തംബർ 28 ന് യാത്രയായി. അതെ, മൂന്ന് പതിറ്റാണ്ടു കാലം നീണ്ട തന്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞു. മുഖ്യമന്ത്രി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞത് പോലെ;

‘‘ആ പേരു കേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദു:ഖഭരിതമാണ്. സഖാവിനോടൊപ്പം പാർടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്നിയായി നമ്മുടെയുള്ളിൽ ജ്വലിക്കുകയാണ്.’’

1994, നവംബർ 25, കേരളം ഒരിക്കലും മറക്കില്ല. കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ, ബാബു, മധു എന്നീ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജീവനെടുത്ത അന്നത്തെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുഷ്പന് ജീവൻ ബാക്കിയായെങ്കിലും സ്വന്തം ജീവിതം സഹനത്തിൻ്റേതായി. കൂത്തുപറമ്പ് വെടിവെയ്പ്പ് എന്നന്നേയ്ക്കുമായി സഖാവിനെ ശയ്യാവലംബിയാക്കി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ദുരന്തം സമ്മാനിച്ച തന്റെ അനാരോഗ്യത്തോടു പൊരുതേണ്ടി വന്ന അവസ്ഥയിലും സഖാവ് പുഷ്പനിലെ കമ്മ്യൂണിസ്റ്റ് അണുകിട തളർന്നില്ല. ഉറച്ച രാഷ്ട്രീയ നിലപാടുകളും സാമൂഹ്യ ഉൾക്കാഴ്ചകളും എന്നും പോരാളിയായി നിലനില്‍ക്കാൻ കരുത്ത് നൽകി.

1994, നവംബർ 25, കേരളം ഒരിക്കലും മറക്കില്ല.  കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ, ബാബു, മധു എന്നീ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജീവനെടുത്ത അന്നത്തെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുഷ്പന് ജീവൻ ബാക്കിയായെങ്കിലും സ്വന്തം ജീവിതം സഹനത്തിൻ്റേതായി.
1994, നവംബർ 25, കേരളം ഒരിക്കലും മറക്കില്ല. കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ, ബാബു, മധു എന്നീ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജീവനെടുത്ത അന്നത്തെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുഷ്പന് ജീവൻ ബാക്കിയായെങ്കിലും സ്വന്തം ജീവിതം സഹനത്തിൻ്റേതായി.

ഭരണകൂടഭീകരതയുടെ ഇരയായി തീർന്നതാണ് തന്റെ ദുരന്ത ജീവിതത്തിന് കാരണമെന്ന തിരിച്ചറിവ് പുഷ്പനുണ്ടായിരുന്നു. ആ വിപ്ലവകാരിയെ നയിച്ചത് സ്വാർത്ഥ മോഹങ്ങളായിരുന്നില്ല, മറിച്ച് നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നുവെന്നതാണ് നാം തിരിച്ചറിയേണ്ടത്. ഉറച്ച ജനസ്നേഹവും പാർടിയോടുള്ള അനിതരസാധാരണമായ കൂറുമായിരുന്നു അദ്ദേഹത്തെ നയിച്ചത്. രക്തസാക്ഷി സമാനമായ ജീവിതവും മരണവുമാണ് പുഷ്പന്റെത്.

സഖാവിന്റെ രക്തസാക്ഷിത്വം സി പി ഐ എം ന് മാത്രമല്ല, എല്ലാ വിഭാഗം വിപ്ലവകാരികളെയും സംബന്ധിച്ചിടത്തോളം ഒരേ സമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിന് ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പനെന്നാണ് സി പി ഐ എം നേതാക്കളെല്ലാം അനുശോചനകുറിപ്പിൽ പറഞ്ഞത്.

അതുകൊണ്ടുതന്നെ ഓരോരുത്തർക്കും സഖാവിന്റെ വിയോഗം വ്യക്തിപരമായും കടുത്ത ദു:ഖമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പൻ്റേതെന്നതിന് സംശയമില്ല. മനുഷ്യസ്നേഹത്തിൻ്റേയും ത്യാഗത്തിൻ്റേയും അനശ്വര പ്രതീകമായ സഖാവ് പുഷ്പന്റെ ജീവിതം എല്ലാവർക്കും മാതൃകയാവേണ്ടതാണ്.

Comments