ഫ്രെഡ്രിക് ജെയിംസൺ അന്തരിച്ചു

പ്രമുഖ മാർക്സിസ്റ്റ് ഫിലോസഫറും സാംസ്കാരിക വിമർശകനുമായ ഫ്രെഡ്രിക് ജെയിംസൺ(90) അമേരിക്കയിൽ അന്തരിച്ചു. പോസ്റ്റ് മോഡേണിസത്തിൻ്റെയും പോസ്റ്റ്ക്യാപിറ്റലിസത്തിൻ്റെയും തിയറിസ്റ്റ് എന്ന നിലയിൽ സമകാലിക ദാർശനിക രംഗത്ത് നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു ജെയിംസൺ. മാർക്സിസ്റ്റ് തിയറിയുടെ അവിഭാജ്യഘടകമാണ് സാംസ്കാരിക വിമർശനം എന്നു വിശ്വസിച്ച സൈദ്ധാന്തികനായിരുന്നു അദ്ദേഹം.

കൾച്ചറൽ ക്രിറ്റിസിസത്തിൻ്റെ മേഖലയിൽ നിരവധി ഗ്രന്ഥങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും കർത്താവാണ് ഫ്രെഡ്രിക് ജെയിംസൺ. പ്രധാന പുസ്തകങ്ങൾ Late Marxism: Adorno, or, The Persistence of the Dialectic., Signatures of the Visible., Postmodernism, or, the Cultural Logic of Late Capitalism.

ഈ വർഷം പുറത്തിറങ്ങിയ പുസ്തകങ്ങൾ: Mimesis, Expression, Construction: Fredric Jameson's Seminar on Aesthetic Theory., Inventions of a Present : The Novel in its Crisis of Globalization.

Comments