സീതാറാം യെച്ചൂരി / Photo: Pinarayi Vijayan, X

തികഞ്ഞ കമ്യൂണിസ്റ്റിലേക്കുള്ള സഞ്ചാരമായിരുന്നു യെച്ചൂരി

താൻ എല്ലാം തികഞ്ഞ കമ്മ്യൂണിസ്റ്റ് അല്ല, മറിച്ച് നല്ലൊരു കമ്മ്യൂണിസ്റ്റ് ആവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സോഷ്യലിസ്റ്റ് ആണെന്ന് അദ്ദേഹം ജീവിതത്തിലെ ഓരോരോ സന്ദർഭങ്ങളിലും കാണിച്ചുതന്നു- പ്രഭാഹരൻ കെ. മൂന്നാർ എഴുതുന്നു.

ന്ത്യൻ അടിസ്ഥാന വർഗ്ഗത്തിൻ്റെ ഉറച്ച ശബ്ദമാണ്, സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. ഇന്ത്യൻ രാഷ്ട്രീയം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പൊളിറ്റിക്കൽ തിയറിസ്റ്റാണ് സീതാറാം. നമ്മുടെ കാലത്ത് ഒരേസമയം രാഷ്ട്രീയ പ്രവർത്തകനും ഒരേ സമയം സൈദ്ധാന്തികനുമായിരുന്ന ഏക വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരിയുടേത്.

യെച്ചൂരിയുടെ ജീവിതസന്ദേശം കാൾ മാർക്സിനെ ഓർമ്മപ്പെടുത്തുന്നു. മാർക്സിന്റെ ഇരുന്നൂറാം ജന്മവാർഷികത്തിൽ യെച്ചൂരി പറഞ്ഞു; ‘The relevance of Marxism has more and more relevant’. തൊഴിലാളിവർഗ്ഗത്തെ ചൂഷണം ചെയ്യുന്ന കാലം വരെ മാർക്സിസത്തിന് പ്രസക്തിയുണ്ടാവും. അതുകൊണ്ട് ആരും തന്നെ തികഞ്ഞ കമ്മ്യൂണിസ്റ്റുകളല്ല, ഒരു ജീവിതകാലം കൊണ്ട് നല്ലൊരു കമ്മ്യൂണിസ്റ്റ് ആവാൻ നമ്മൾ ശ്രമിക്കുന്നുവെന്നുമാത്രം. ആ ശ്രമമാണ് നമ്മളിൽ പോരാട്ടത്തിന്റെ കനൽവഴികളെ ഊതിയൂതി ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആർക്കും ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് ആവാൻ സാധിക്കാതെ പോകുന്നത് അതുകൊണ്ടാണ്.

കാലഘട്ടങ്ങളെ അളന്ന് തിട്ടപ്പെടുത്തുന്ന തൊഴിലാളി മുന്നേറ്റത്തിന്റെ ക്രമസൂചിയാണ് മാർക്സിസം. അതുതന്നെയാണ് തന്റെ എഴുത്തുകളിലൂടെയും ചിന്തകളിലൂടെയും തന്റെ പ്രവർത്തിയിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഫലപ്രദമാക്കാൻ നിരന്തരം യെച്ചൂരി ശ്രമിച്ചുകൊണ്ടിരുന്നത്.

ഒരു മനുഷ്യനിലുണരുന്ന സോഷ്യലിസ്റ്റ് ബോധം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവരെ നയിക്കുകയാണെങ്കിൽ അവർ കമ്മ്യൂണിസത്തിലേക്ക് എത്തിപ്പെടും. ഒരിക്കൽ മനസ്സറിഞ്ഞ് ആ പാതയിലൂടെ സഞ്ചരിച്ചാൽ ഒരിക്കലും നിങ്ങൾക്ക് തിരിച്ചുവരാൻ സാധിക്കില്ല. ലോക സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി പതിറ്റാണ്ടുകളോളം ബന്ധം കാത്തു സൂക്ഷിച്ച സീതാറാം യെച്ചൂരിയുടെ പൊളിറ്റിക്കൽ റിയലിസമാണ് ഈ കണ്ടെത്തൽ. National differences and antagonism between the people are daily vanishing എന്ന മാർക്സിന്റെ ആശയങ്ങൾ ഒട്ടേറെ ചിന്തകരെ വ്യത്യസ്ത രീതികളിൽ മാർക്സിനെ സമീപിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ഇതുവരെ വേണ്ടത്ര ചർച്ചയായിട്ടുമില്ല. മാർക്സ് ലോകത്തിന്റെ എല്ലാ അവസ്ഥകളെയും നിരീക്ഷിച്ച ധൈഷണികനാണ്. മാർക്സിന്റെ ആഴമേറിയ തത്വശാസ്ത്രം അറിയാവുന്ന ആൾക്ക് മാത്രമേ മാർക്സിസത്തെ അല്പമെങ്കിലും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

ഇന്ത്യൻ അടിസ്ഥാനവർഗ്ഗത്തിൻ്റെ ഉറച്ച ശബ്ദമാണ്, സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ  ഇല്ലാതാവുന്നത്. ഇന്ത്യൻ രാഷ്ട്രീയം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പൊളിറ്റിക്കൽ തിയറിസ്റ്റാണ് സീതാറാം.
ന്ത്യൻ അടിസ്ഥാനവർഗ്ഗത്തിൻ്റെ ഉറച്ച ശബ്ദമാണ്, സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. ഇന്ത്യൻ രാഷ്ട്രീയം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പൊളിറ്റിക്കൽ തിയറിസ്റ്റാണ് സീതാറാം.

കാലഘട്ടങ്ങളെ അളന്ന് തിട്ടപ്പെടുത്തുന്ന തൊഴിലാളി മുന്നേറ്റത്തിന്റെ ക്രമസൂചിയാണ് മാർക്സിസം. അതുതന്നെയാണ് തന്റെ എഴുത്തുകളിലൂടെയും ചിന്തകളിലൂടെയും തന്റെ പ്രവർത്തിയിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഫലപ്രദമാക്കാൻ നിരന്തരം യെച്ചൂരി ശ്രമിച്ചുകൊണ്ടിരുന്നത്. മാർക്സിസം ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ അവകാശവാദമല്ല, മറിച്ച് അത് തൊഴിലാളി വർഗ്ഗത്തിന്റെ വിമോചന പാതയാണ്. ആ പാതയെ ഏത് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആൾക്കുവേണെങ്കിലും പിന്തുടരാം, മാർക്സ് തന്നെ അത് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. സർവ്വരാജ്യ തൊഴിലാളികളുടെ വിമോചനം സ്വപ്നം കണ്ട് രൂപപ്പെടുത്തിയെടുത്ത പദ്ധതിയാണ് മാർക്സിസം. അതിൽ കാലഘട്ടത്തി​ന്റെ അനുയോജ്യമായ മാറ്റങ്ങൾ വരുത്താം എന്ന് മാനിഫെസ്റ്റോ നന്നായി വായിച്ച ഒരാൾക്ക് എളുപ്പം മനസ്സിലാവും.

സിദ്ധാന്തങ്ങൾ രൂപപ്പെടുന്നത് സാമൂഹിക ഘടനയിലുണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് എന്ന് നമ്മെ നിരന്തരം ബോധിപ്പിച്ചു കൊണ്ടിരുന്ന ധൈഷണികനാണ് സീതാറാം യെച്ചൂരി.

മറ്റു തിയറികളെ പോലെ മാർക്സിസത്തിന് ഫ്ലക്സിബിലിറ്റി കുറവില്ല, മറിച്ച് അത് മനസ്സിലാക്കാൻ അല്പം പ്രയാസമാണ്. അതുകൊണ്ടാണ് മാർക്സിസം എന്ന തിയറിക്ക് ഈ കാലഘട്ടത്തിലും ഇത്ര സ്വാധീനവും പ്രസക്തിയും.

സിദ്ധാന്തങ്ങൾ രൂപപ്പെടുന്നത് സാമൂഹിക ഘടനയിലുണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് എന്ന് നമ്മെ നിരന്തരം ബോധിപ്പിച്ചു കൊണ്ടിരുന്ന ധൈഷണികനാണ് സീതാറാം യെച്ചൂരി. താൻ എല്ലാം തികഞ്ഞ കമ്മ്യൂണിസ്റ്റ് അല്ല, മറിച്ച് നല്ലൊരു കമ്മ്യൂണിസ്റ്റ് ആവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സോഷ്യലിസ്റ്റ് ആണെന്ന് അദ്ദേഹം ജീവിതത്തിലെ ഓരോരോ സന്ദർഭങ്ങളിലും കാണിച്ചുതന്നു. ആന്ധ്രാപ്രദേശിലെ തെലുങ്ക് ബ്രാഹ്മിൻ കുടുംബത്തിൽ ജനിച്ച യെച്ചൂരി സാമ്പത്തികമായും സാമൂഹികമായും ചൂഷണങ്ങൾ അനുഭവിച്ചിട്ടില്ല. കടൽ കടന്ന് മാർക്സ് ഉന്നത പഠനത്തിലേക്ക് ചെല്ലുന്ന സമയത്ത് മാർക്സിന്റെ അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം, അയാൾ വലിയൊരു അഭിഭാഷകനാകണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ബാൻ യൂണിവേഴ്സിറ്റിയിൽ അവതരിപ്പിച്ച ഒരു പേപ്പറോടുകൂടി അദ്ദേഹത്തിന്റെ ജീവിതം തന്നെ വഴിമാറി. അതുപോലെ തന്നെയാണ് യെച്ചൂരിയുടെ ജീവിതവും. തെലുങ്കാന സമരത്തിന്റെ ആഘാതമേറ്റ് ഏറ്റ് അദ്ദേഹത്തിന്റെ ജീവിതവും വഴിമാറി.

മറ്റു തിയറികളെ പോലെ മാർക്സിസത്തിന് ഫ്ലക്സിബിലിറ്റി കുറവില്ല, മറിച്ച് അത് മനസ്സിലാക്കാൻ അല്പം പ്രയാസമാണ്.
മറ്റു തിയറികളെ പോലെ മാർക്സിസത്തിന് ഫ്ലക്സിബിലിറ്റി കുറവില്ല, മറിച്ച് അത് മനസ്സിലാക്കാൻ അല്പം പ്രയാസമാണ്.

ബഹുസ്വരത നിലനിൽക്കുന്ന ഒരു രാജ്യത്ത് എങ്ങനെ രാഷ്ട്രീയപ്രവർത്തനം നടത്തണമെന്ന് അദ്ദേഹം നിരന്തരം പഠിപ്പിച്ചു. എല്ലാ കാലഘട്ടത്തിലും സാധാരണക്കാർക്കുവേണ്ടി എങ്ങനെയൊക്കെ നിലകൊളളണമെന്നും അദ്ദേഹത്തിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ നമ്മുടെ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും മികച്ച ജനാധിപത്യ സ്വഭാവത്തിനുടമയായിരുന്നു സീതാറാം യെച്ചൂരി. ജനാധിപത്യം എന്നത് വെറും വാക്കുകൊണ്ട് ഒതുക്കാവുന്നതല്ല, മറിച്ച് പ്രവർത്തികൊണ്ട് ചെയ്തുതീർക്കാനുള്ളതാണ് എന്ന് നിരന്തരം നമ്മെ ഓർമിപ്പിച്ചു.

എല്ലാ തരത്തിലുമുള്ള മനുഷ്യരായിട്ടും ഇടപഴകാൻ അദ്ദേഹത്തിന് സാധിച്ചു. നേതാവ് എന്നതിലപ്പുറം സാധാരണ പൗരനാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ സാധാരണക്കാരിലേക്ക് എത്തിച്ചത്.

എല്ലാ തരത്തിലുമുള്ള മനുഷ്യരായിട്ടും ഇടപഴകാൻ അദ്ദേഹത്തിന് സാധിച്ചു. നേതാവ് എന്നതിലപ്പുറം സാധാരണ പൗരനാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ സാധാരണക്കാരിലേക്ക് എത്തിച്ചത്. മറ്റു നേതാക്കളിൽ നിന്ന് സീതാറാം യെച്ചൂരി എന്ന പേര് വ്യത്യസ്തമായ ഒരു യാഥാർഥ്യമായി മാറിയത് ഇതുകൊണ്ടായിരിക്കാം.

ഒരിക്കൽ ഒരു പ്രഭാഷണത്തിൽ, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നത്തെ വളരെ ലളിതമായാണ് രേഖപ്പെടുത്തിയത്. ദേശീയ വാദത്തെ ചൊല്ലിയുള്ള ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിനുള്ള മറുപടിയായിരുന്നു അത്: ‘‘നിങ്ങൾ ഞങ്ങളെ പഠിപ്പിക്കേണ്ട. ഞങ്ങളുടെ അച്ഛനും മുത്തച്ഛനും അവരുടെ മുത്തച്ഛനുമാണ് ഈ രാജ്യത്തെ ഉണ്ടാക്കിയത്. അതുകൊണ്ട് ഈ രാജ്യം ഞങ്ങൾക്കും അവകാശപ്പെട്ടതാണ്. ഈ രാജ്യം ഞങ്ങളുടേതു കൂടിയാണ്. ഹിന്ദുക്കൾ എന്നു പറയുന്ന ഒരു കൂട്ടം ആൾക്കാർക്ക് മാത്രം അവകാശപ്പെട്ടതല്ല ഇന്ത്യ എന്ന ഈ രാജ്യം.’’ അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യ എന്ന ആശയത്തെ ഇത്രമേൽ നെഞ്ചിലേറ്റിയത്. കാരണം ഇന്ത്യ എന്ന വാക്കിന് സിദ്ധാന്തപരമായി മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യം എന്നൊരു അർത്ഥം കൂടിയുണ്ട്. ആ അർത്ഥം വാസ്തവത്തിൽ ഈ രാജ്യത്തെ സാധാരണക്കാരെ പറഞ്ഞു പഠിപ്പിക്കാനാണ് യെച്ചൂരി പലപ്പോഴും ശ്രമിച്ചത്.

ഇന്ത്യൻ ജനാധിപത്യം ഏറ്റവും വെല്ലുവിളി നേരിട്ട കാലഘട്ടത്തിൽ ജനാധിപത്യത്തെ തിരിച്ചുപിടിക്കാൻ എന്തൊക്കെ മാർഗ്ഗമുണ്ടോ, അതെല്ലാം സ്വീകരിക്കാം എന്ന പ്രായോഗിക രാഷ്ട്രീയ വാദമാണ് യെച്ചൂരിയെ മറ്റുള്ള സോഷ്യലിസ്റ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തമാക്കിയത്.
ഇന്ത്യൻ ജനാധിപത്യം ഏറ്റവും വെല്ലുവിളി നേരിട്ട കാലഘട്ടത്തിൽ ജനാധിപത്യത്തെ തിരിച്ചുപിടിക്കാൻ എന്തൊക്കെ മാർഗ്ഗമുണ്ടോ, അതെല്ലാം സ്വീകരിക്കാം എന്ന പ്രായോഗിക രാഷ്ട്രീയ വാദമാണ് യെച്ചൂരിയെ മറ്റുള്ള സോഷ്യലിസ്റ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തമാക്കിയത്.

ഇന്ത്യൻ ജനാധിപത്യം ഏറ്റവും വെല്ലുവിളി നേരിട്ട കാലഘട്ടത്തിൽ ജനാധിപത്യത്തെ തിരിച്ചുപിടിക്കാൻ എന്തൊക്കെ മാർഗ്ഗമുണ്ടോ, അതെല്ലാം സ്വീകരിക്കാം എന്ന പ്രായോഗിക രാഷ്ട്രീയ വാദമാണ് യെച്ചൂരിയെ മറ്റുള്ള സോഷ്യലിസ്റ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തമാക്കിയത്. ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വഭാവം മനസ്സിലാക്കുകയും അവരുമായി ബന്ധം പുലർത്തുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ ആ തിസീസാണ് ഇന്ത്യയിലെ പ്രായോഗിക രാഷ്ട്രീയത്തിൽ യെച്ചൂരി ഊന്നിപ്പിടിച്ചത്. അതിനു വേണ്ടി അദ്ദേഹം ഒരുപാട് ശ്രമിച്ചു. വർഗീയവാദികളിൽ നിന്ന് എങ്ങനെയെങ്കിലും ഇന്ത്യയെ വിമോചിപ്പിക്കണമെന്ന് സ്വപ്നം കണ്ട ഒരു ഒറ്റയാൾ പോരാളി. സ്വന്തം പാർട്ടിക്കകത്ത് നിന്നുപോലും ഒരുപാട് എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. കോൺഗ്രസുമായുള്ള കൂടിച്ചേരൽ എന്ന ആശയത്തെ അദ്ദേഹം മുന്നോട്ടു വച്ചപ്പോൾ നമ്മളത് കണ്ടതാണ്. ആശയപരമായ കൂടിച്ചേരൽ എന്ന് ഇവിടത്തെ രാഷ്ട്രീയക്കാർക്ക് അതിനെ മനസ്സിലാക്കാൻ സാധിച്ചില്ല. ഇന്ത്യയിലെ സാധാരണക്കാർ കോൺഗ്രസ് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു എന്നും സാധാരണ മനുഷ്യർക്കിടയിൽ കാണപ്പെടുന്ന ഈ ചിന്തയെ രാഷ്ട്രീയ ഒത്തുചേരൽ എന്ന ആശയത്തിലേക്ക് പരിവർത്തിപ്പിക്കാൻ ഒരു മുന്നണി രൂപീകരിക്കണം എന്നുമുള്ള ആശയം രൂപീകരിച്ചെടുക്കുന്നതിൽ പ്രധാന പങ്ക് സീതാറാം യെച്ചൂരിയുടെയാണ്.

ഇന്ത്യൻ സാഹചര്യത്തിൽ മാർക്സിസത്തെ എങ്ങനെ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാം എന്ന സിദ്ധാന്തമാണ് സീതാറാം ഒരു ജീവിതം കൊണ്ട് ഇന്ത്യൻ മാർക്സിസ്റ്റുകളെ പഠിപ്പിക്കാൻ ശ്രമിച്ചത്.

സങ്കൽപ്പികമായ ‘കോൺക്രീറ്റഡ്’ മനോഭാവത്തോടെയാണ് ചിലർ മാർക്സിസം എന്ന തിയറി പ്രയോഗിക്കുന്നത്. അവരിൽ നിന്ന് വ്യത്യസ്ത കാഴ്ചപ്പാടുള്ള മാർക്സിസ്റ്റ് ധൈഷണികനായിരുന്നു അദ്ദേഹം. ഗ്രാംഷിയുടെയും ലൂയിസ് അൽത്തൂസറുടെയും സമീർ അമീനിൻ്റെയും പ്രായോഗിക മാർക്സിസത്തിന്റെ ഇന്ത്യൻ മാതൃകയാണ് സീതാറാം യെച്ചൂരിയുടെ ചിന്തകൾ. ഇന്ത്യൻ സാഹചര്യത്തിൽ മാർക്സിസത്തെ എങ്ങനെ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാം എന്ന സിദ്ധാന്തമാണ് സീതാറാം ഒരു ജീവിതം കൊണ്ട് ഇന്ത്യൻ മാർക്സിസ്റ്റുകളെ പഠിപ്പിക്കാൻ ശ്രമിച്ചത്. രാജ്യത്ത് ബഹുഭൂരിപക്ഷവും നിലകൊള്ളുന്ന ഒരു സിദ്ധാന്തത്തിൽ നിന്ന് അവരെ അകറ്റിക്കൊണ്ടല്ല, മാർക്സിസം നടപ്പിലാക്കേണ്ടത്, മറിച്ച് യോജിക്കേണ്ട കാര്യങ്ങളിൽ യോജിച്ചും വിയോജിക്കേണ്ട കാര്യങ്ങളിൽ വിയോജിച്ചും ഒത്തൊരുമിച്ച് നിൽക്കേണ്ട കാര്യങ്ങളിൽ രാഷ്ട്രീയ ഭിന്നത നോക്കാതെ ഒത്തൊരുമിച്ച് പ്രവർത്തിച്ചും ജനങ്ങൾക്കുവേണ്ടിയുള്ള അവകാശങ്ങൾ നേടിയെടുക്കണമെന്ന് അദ്ദേഹം നിരന്തരമായി ഓർമിപ്പിച്ചുകൊണ്ടിരുന്നു.

ഇന്ത്യയിലെ സാധാരണക്കാർ കോൺഗ്രസ് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു എന്നും സാധാരണ മനുഷ്യർക്കിടയിൽ കാണപ്പെടുന്ന ഈ ചിന്തയെ  രാഷ്ട്രീയ ഒത്തുചേരൽ എന്ന ആശയത്തിലേക്ക് പരിവർത്തിപ്പിക്കാൻ ഒരു മുന്നണി രൂപീകരിക്കണം എന്നുമുള്ള ആശയം രൂപീകരിച്ചെടുക്കുന്നതിൽ പ്രധാന പങ്ക് സീതാറാം യെച്ചൂരിയുടെയാണ്.
ഇന്ത്യയിലെ സാധാരണക്കാർ കോൺഗ്രസ് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു എന്നും സാധാരണ മനുഷ്യർക്കിടയിൽ കാണപ്പെടുന്ന ഈ ചിന്തയെ രാഷ്ട്രീയ ഒത്തുചേരൽ എന്ന ആശയത്തിലേക്ക് പരിവർത്തിപ്പിക്കാൻ ഒരു മുന്നണി രൂപീകരിക്കണം എന്നുമുള്ള ആശയം രൂപീകരിച്ചെടുക്കുന്നതിൽ പ്രധാന പങ്ക് സീതാറാം യെച്ചൂരിയുടെയാണ്.

യെച്ചൂരിയൻ മാർക്സിസ്റ്റ് ചിന്താഗതികളാണ് വരുംകാലത്ത് ഇന്ത്യയിൽ പ്രാവർത്തികമാകാൻ സാധ്യതയുള്ളത്. പ്രായോഗികമാകാത്ത ഏതൊരു സിദ്ധാന്തവും കാലഹരണപ്പെടും. മാർക്സിസത്തെ കാലഹരണപ്പെട്ട സിദ്ധാന്തമാക്കാൻ അനുവദിക്കാതിരിക്കുന്ന എന്ന ഇടപെടലായിരുന്നു സീതാറാം യെച്ചൂരിയുടേത്. അതുതന്നെയാണ് ഇന്ത്യൻ മാർക്സിസ്റ്റുകൾ യെച്ചൂരിയിൽനിന്ന് ഉൾക്കൊള്ളേണ്ടതും.

Comments