ഹരിഹരനും ശങ്കർ മഹാദേവനും ഒരുമിച്ചുള്ള ഷോ മുംബൈ ഷൺമുഖാനന്ദയിൽ നടക്കുന്ന സമയത്താണ് സാക്കിർ ഹുസൈനെ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് ഞാൻ വായിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. അടുത്തിടെ ശങ്കർ മഹോദേവനുവേണ്ടി ഞാൻ ഗുരുവായൂരപ്പനെക്കുറിച്ച് ഒരു പാട്ട് ചെയ്തപ്പോൾ, അദ്ദേഹം എനിക്കൊരു മെസേജ് അയച്ചു, ‘എന്തൊരു കമ്പോസിങ്’, ‘You are amazing musician’ എന്നു പറഞ്ഞ്. ആ മെസേജ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഞാൻ കമ്പോസ് ചെയ്‌തൊരു സംഗീതം അദ്ദേഹം വായിക്കാൻ ചില അവസരങ്ങൾ ശരിയായി വന്നതായിരുന്നു. എന്നാൽ നടന്നില്ല. അദ്ദേഹത്തിന്റെ വിയോഗം എന്തുകൊണ്ടും എന്നെ സംബന്ധിച്ച് തീരാനഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ കലാപരമായ മികവിനെ പുകഴ്ത്താൻ മാത്രം ഞാൻ ആരുമല്ല. സംഗീതത്തിലെ ലോകാത്ഭുതമാണ് സാക്കിർ ഹുസൈൻ. അദ്ദേഹത്തിനൊരു പകരക്കാരനുണ്ടാവുക എന്നത് സാധ്യമല്ല. ഇനി ഒരിക്കലും അങ്ങനൊരു സംഗീതജ്ഞൻ ഉണ്ടാകാൻ പോകുന്നില്ല.
ഇനിയുണ്ടാകില്ല,
മറ്റൊരു സാക്കിർ ഹുസൈൻ…
സംഗീതത്തിലെ ലോകാത്ഭുതമാണ് സാക്കിർ ഹുസൈൻ. അദ്ദേഹത്തിനൊരു പകരക്കാരനുണ്ടാവുക എന്നത് സാധ്യമല്ല. ഇനി ഒരിക്കലും അങ്ങനൊരു സംഗീതജ്ഞൻ ഉണ്ടാകാൻ പോകുന്നില്ല- പ്രകാശ് ഉള്ളിയേരി എഴുതുന്നു.