ഭാഗ്യരാജ്
എക്കാലത്തെയും
തമിഴ് ഹിറ്റ്

ഭാഗ്യരാജിനോളം വൈവിധ്യമാർന്ന പ്രമേയങ്ങൾ അവതരിപ്പിച്ച് ഹിറ്റുകളാക്കിയ സംവിധായകർ തമിഴിൽ അപൂർവം.

News Desk

മിഴ് സിനിമയിലെ ജനപ്രിയ ഫാമിലി ഡ്രാമകളുടെ സംവിധായകനായിരുന്നു കെ. ഭാഗ്യരാജ്. അദ്ദേഹത്തോളം വൈവിധ്യമാർന്ന പ്രമേയങ്ങൾ അവതരിപ്പിച്ച് ഹിറ്റുകളാക്കിയ സംവിധായകർ തമിഴിൽ അപൂർവം.

പ്രണയം മുതൽ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ വരെ സ്വന്തം തിരക്കഥകളിലേക്ക് അദ്ദേഹം കൊണ്ടുവന്നു. ആ സിനിമകളിലെ പ്രസാദാകാത്മകമായ കുടുംബാന്തരീക്ഷം കുടുംബങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു.

ഭാരതിരാജയായിരിക്കണം, പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിൽ ഭാഗ്യരാജിന് വഴികാട്ടിയായത്. 1977-ൽ ഭാരതിരാജയുടെ '16 വയതിനിലേ' എന്ന സിനിമയുടെ അസിസ്റ്റന്റ് സംവിധായകനായാണ് ഭാഗ്യരാജിന്റെ കരിയർ തുടങ്ങുന്നത്. ഭാരതിരാജയുടെ ആദ്യകാല സിനിമകളിലെ തിരക്കഥാസഹായിയുമായിരുന്നു അദ്ദേഹം. പിന്നീട് 'തിരക്കഥകളുടെ രാജാവ്' എന്ന് ഭാഗ്യരാജ് വിശേഷിപ്പിക്കപ്പെട്ടു.

അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ സിനിമാജീവിതത്തിൽ സംവിധാനം ചെയ്തത് 25 സിനിമകളാണ്. 1979-ൽ പുറത്തിറങ്ങിയ 'സുവരില്ലാത ചിത്രങ്ങൾ' ആണ് ആദ്യമായി സംവിധാനം ചെയ്തത്. 'മൗനഗീതങ്ങൾ', 'അന്ത ഏഴ് നാട്കൽ', 'ഡാർലിങ് ഡാർലിങ് ഡാർലിങ്', 'മുന്താണൈ മുടിച്ച്', 'ചിന്ന വീട്', 'എങ്ക ചിന്ന റാസ' തുടങ്ങിയവയെല്ലാം തമിഴിൽ വൻ ഹിറ്റുകളായി.

ഉർവശിയെയും കൽപ്പനയെയും സിനിമയിൽ അവതരിപ്പിച്ച സംവിധാകയനാണ് ഭാഗ്യരാജ്. 1983-ല്‍ 'മുന്താണൈ മുടിച്ച്' എന്ന സിനിമയിലാണ്, 13 വയസ്സുള്ള ഉര്‍വശി ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഭാഗ്യരാജ് സംവിധാനം ചെയ്ത 'ചിന്നവീട്' ആയിരുന്നു കല്‍പ്പനയുടെ ആദ്യ തമിഴ് സിനിമ.

തമിഴിനുപുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും അദ്ദേഹം സംവിധായകനായി. അമിതാഭ് ബച്ചൻ നായകനായി 1986-ൽ ഇറങ്ങിയ ആഖ്രി റാസ്ത സംവിധാനം ചെയ്തു. ബച്ചന്‍ ഡബ്ള്‍ റോളിലെത്തിയ ഈ സിനിമ ബോളിവുഡിലെ ഹിറ്റാണ്.

 1977-ൽ ഭാരതിരാജയുടെ '16 വയതിനിലേ' എന്ന സിനിമയുടെ അസിസ്റ്റന്റ് സംവിധായകനായാണ് ഭാഗ്യരാജിന്റെ കരിയർ തുടങ്ങുന്നത്.
1977-ൽ ഭാരതിരാജയുടെ '16 വയതിനിലേ' എന്ന സിനിമയുടെ അസിസ്റ്റന്റ് സംവിധായകനായാണ് ഭാഗ്യരാജിന്റെ കരിയർ തുടങ്ങുന്നത്.

കരിയറിന്റെ തുടക്കം അഭിനയത്തിലൂടെയായിരുന്നു. ഭാരതിരാജ ചിത്രങ്ങളായ '16 വയതിനിലേ', 'കിഴക്കേപോകും റെയിൽ', 'സിഗപ്പ് റോജാക്കൾ' എന്നിവയിൽ ചെറിയ വേഷങ്ങൾ ചെയ്തു. 75-ഓളം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ 'മിസ്റ്റർ മരുമകൻ' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഈയിലെ 'കണിതൻ', 'തുപ്പറിവാളൻ', 'പൊന്മകൾ വന്താൽ', 'സൂപ്പർ സീനിയർ ഹീറോസ്' എന്നീ സിനിമകളിലാണ് അവസാനമായി അഭിനയിച്ചത്.

എൺപതുകളിലെ മലയാളികളുടെ പ്രിയ നായിക, 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലെ നായിക, പൂർണിമ ജയറാമാണ് അദ്ദേഹത്തിന്റെ പങ്കാളി. ആദ്യ വിവാഹം കഴിച്ച നടി പ്രവീണയുടെ മരണശേഷമാണ് അദ്ദേഹം പൂർണിമയെ പങ്കാളിയാക്കിയത്. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. തമിഴ് നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കൾ.

'ഭാഗ്യ' എന്ന ജനപ്രിയ തമിഴ് സിനിമാവാരികയുടെ എഡിറ്ററായിരുന്നു. നിരവധി നോവലുകളും സിനിമ വിഷയമായ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

ഭാഗ്യരാജിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി സാക്ഷാല്‍ എം.ജി.ആര്‍ തന്നെ വിശേഷിപ്പിച്ചിരുന്നു. എം.ജി.ആറിന്റെ മരണശേഷം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയെന്ന ആത്മവിശ്വാസത്തിൽ, ഭാഗ്യരാജ് നടത്തിയ രാഷ്ട്രീയ പരീക്ഷണം വിജയിച്ചില്ല. എം.ജി.ആറിന്റെ മരണത്തെതുടർന്ന് 1989-ൽ 'എം.ജി.ആർ മക്കൾ മുന്നേറ്റ കഴകം (MGR MMK) എന്ന പാർട്ടി രൂപീകരിച്ചു. എന്നാൽ, ഇലക്ഷൻ രാഷ്ട്രീയത്തിൽ ശോഭിക്കാനായില്ല. ഭാഗ്യരാജ് പിന്നീട് എ.ഐ.എ.ഡി.എം.കെയിൽ ചേർന്നു. പാർട്ടി തീർത്തും അവഗണിക്കുകയാണ് എന്നു തോന്നിയപ്പോൾ, 2006-ൽ ഡി.എം.കെയിലേക്കു മാറിയ അദ്ദേഹം പിന്നീട് സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ പിളർന്നശേഷം ഇരുവിഭാഗങ്ങളെയും യോജിപ്പിക്കാനുള്ള ചില നീക്കങ്ങൾ സമീപകാലത്ത് അദ്ദേഹം നടത്തിയിരുന്നു. ഒ. പന്നീർസെൽവത്തിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗത്തിൽ ചേർന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

2026 അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന്റെ സുവർണ ജൂബിലി വർഷം കൂടിയായിരുന്നു. സംവിധാനത്തിലേക്ക് തിരികെ വരുമെന്ന് ഈ പരിപാടിയിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഉർവശിയെയും കൽപ്പനയെയും സിനിമയിൽ അവതരിപ്പിച്ച സംവിധാകയനാണ് ഭാഗ്യരാജ്. 1983-ല്‍ 'മുന്താണൈ മുടിച്ച്' എന്ന സിനിമയിലാണ്, 13 വയസ്സുള്ള ഉര്‍വശി ആദ്യമായി സിനിമയില്‍ അഭിനയിച്ചത്.
ഉർവശിയെയും കൽപ്പനയെയും സിനിമയിൽ അവതരിപ്പിച്ച സംവിധാകയനാണ് ഭാഗ്യരാജ്. 1983-ല്‍ 'മുന്താണൈ മുടിച്ച്' എന്ന സിനിമയിലാണ്, 13 വയസ്സുള്ള ഉര്‍വശി ആദ്യമായി സിനിമയില്‍ അഭിനയിച്ചത്.
ഭാഗ്യരാജും പങ്കാളി പൂർണിമ ജയറാമും.
ഭാഗ്യരാജും പങ്കാളി പൂർണിമ ജയറാമും.
എം. ജി. ആറും ഭാഗ്യരാജും. ഭാഗ്യരാജിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി സാക്ഷാല്‍ എം.ജി.ആര്‍ തന്നെ വിശേഷിപ്പിച്ചിരുന്നു.
എം. ജി. ആറും ഭാഗ്യരാജും. ഭാഗ്യരാജിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി സാക്ഷാല്‍ എം.ജി.ആര്‍ തന്നെ വിശേഷിപ്പിച്ചിരുന്നു.

Comments