കര്‍ഷകനെ വെടിവെച്ചുകൊന്ന് മൃതദേഹത്തില്‍ നൃത്തം ചവിട്ടുന്ന ഭരണത്തിനെതിരെയാണ് ഈ പ്രക്ഷോഭം
കര്‍ഷകനെ വെടിവെച്ചുകൊന്ന് മൃതദേഹത്തില്‍ നൃത്തം ചവിട്ടുന്ന ഭരണത്തിനെതിരെയാണ് ഈ പ്രക്ഷോഭം
കർഷക പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കുന്ന ഒരു രാഷ്ട്രീയ മുന്നണിക്കുമാത്രമേ ഇനി രാജ്യത്ത് അധികാരത്തിലെത്താന്‍ കഴിയൂ. അതാണ് ഈ സമരങ്ങള്‍ തെളിയിക്കുന്നത്. അതിന് ഇന്ത്യന്‍ ജനത തയാറെടുക്കുകയാണ്. ഒരു ദേശദ്രോഹ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദുര്‍ബലപ്പെടുകയായിരിക്കും ബി.ജെ.പിയുടെ ഭാവി- പി. കൃഷ്ണപ്രസാദ് പറയുന്നു.
27 Sep 2021, 09:32 AM
പത്തുമാസം പിന്നിട്ട കര്‍ഷക സമരം ഒരു പ്രശ്നാധിഷ്ഠിത സമരമായി രൂപപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് കരുത്ത് നിലനിര്‍ത്തി കൂടുതല്‍ പ്രദേശങ്ങളിലേക്കും ജനവിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കഴിയുന്നതെന്നും കര്‍ഷക സമരത്തിന്റെ സംഘാടകരില്‍ ഒരാളും അഖിലേന്ത്യ കിസാന്‍ സഭ നേതാവുമായ പി. കൃഷ്ണപ്രസാദ്.
യഥാര്‍ഥ കാര്‍ഷിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ പ്രാധാന്യം. എല്ലാ വിളകള്‍ക്കും മിനിമം സപ്പോര്‍ട്ട് വില കിട്ടണം, അത് ഉല്‍പാദനച്ചെലവിന്റെ 50 ശതമാനം അധികരിച്ച തുകയായിരിക്കണം, അത് നിയമനിര്‍മാണത്തിലൂടെ ഉറപ്പുവരുത്തണം. മാത്രമല്ല, സംഭരണത്തിന് നിയമപരമായ സംവിധാനമുണ്ടാകണം. മറ്റൊന്ന്, കര്‍ഷക തൊഴിലാളിക്ക് മിനിമം തൊഴിലും കൂലിയും ലഭിക്കണം. യഥാര്‍ഥ വര്‍ഗപ്രശ്നം എന്ന നിലയിലാണ് ഈ ആവശ്യങ്ങള്‍ മുന്നോട്ടുവക്കപ്പെട്ടത്. അതാണ് തൊഴിലാളികളെയും കര്‍ഷകരെയും വന്‍തോതില്‍ ഈ സമരത്തിലേക്ക് വരുന്നതിന് നിര്‍ബന്ധിതമാക്കിയത്- ട്രൂ കോപ്പി വെബ്‌സീനില്‍ അദ്ദേഹം എഴുതുന്നു.
1930കളിലെ മഹാ മാന്ദ്യം പോലെ, 2008ല്‍ അമേരിക്കയിലെ ബാങ്കുകളും ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളുമെല്ലാം തകര്‍ന്ന പോലെ, ലോക രാജ്യങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഈ പ്രതിസന്ധിയില്‍നിന്ന് പുറത്തുവരാന്‍ ഇന്ത്യ അടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല. വരാനിരിക്കുന്ന നാളുകളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുക. അതുകൊണ്ടുതന്നെ തൊഴിലാളികളും കര്‍ഷകരും ആവശ്യപ്പെടുന്ന ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നടപടികളിലേക്ക് പോകാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. കാരണം, അവര്‍ക്ക് വന്‍കിട മൂലധനശക്തികള്‍ക്ക്, കുത്തക കമ്പനികള്‍ക്ക്, സാമ്രാജ്യത്വ- ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കീഴടങ്ങേണ്ടിവരും, അവര്‍ക്ക് അനുകൂലമായ നയങ്ങളാണ് സര്‍ക്കാറിന് നടപ്പാക്കാന്‍ കഴിയുക. ഇതെല്ലാം, ഈ പ്രക്ഷോഭത്തെ ഇനിയും വിപുലമാക്കുകയാണ് ചെയ്യുക.

ബി.ജെ.പി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിലൂടെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്നും അത് വിലക്കയറ്റവും തൊഴിലില്ലായ്മയും ഉണ്ടാക്കുമെന്നുമുള്ള തിരിച്ചറിവുകള്‍ ഈ പ്രക്ഷോഭം ജനങ്ങള്‍ക്കു നല്‍കി. മാത്രമല്ല, സമരം ചെയ്യുന്നവരെ തലക്കടിച്ചും വെടിവെച്ചും കൊല്ലുന്ന സമീപനം ആസാമിലും ഹരിയാനയിലുമെല്ലാം കാണുന്നു. അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെച്ചുകൊന്ന കര്‍ഷകന്റെ മൃതദേഹത്തില്‍ പൊലീസ് ഒത്താശയോടെ ചവിട്ടുന്ന ഭയാനക ദൃശ്യങ്ങള്‍ പുറത്തുവരുന്നു. ഇതെല്ലാം ബി.ജെ.പിയുടെ തകര്‍ച്ചക്ക് കാരണമാക്കുന്ന ഘടകങ്ങളാണ്.

കിസാന്‍ മോര്‍ച്ചയുടെയും ഐക്യ ട്രേഡ് യൂണിയന്റെയും നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളിലൂടെ ഒരു ബദല്‍, തൊഴിലാളി- കര്‍ഷക ഐക്യം രൂപപ്പെട്ടുവരുന്നു എന്നതാണ് പുതിയ രാഷ്ട്രീയ സാഹചര്യം. അതിനെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിഞ്ഞാലേ ബി.ജെ.പിക്കെതിരായി അണിനിരക്കുന്ന ജനങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ കഴിയൂ എന്ന
ഈ സമരം, ശക്തിപ്പെടാനാണ് പോകുന്നത്. കാര്‍ഷിക മേഖലയിലെ വിവിധ വര്‍ഗങ്ങളും കുത്തക മുതലാളിത്ത വര്‍ഗങ്ങളുമായുള്ള വൈരുധ്യം ശക്തിപ്പെടുന്നുണ്ട്. ധനിക കര്‍ഷകര്‍, മുതലാളിത്ത ഭൂവുടമകള്‍, അവരെ പ്രതിനിധാനം ചെയ്യുന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവര്‍ക്കുള്‍പ്പെടെ ബി.ജെ.പിയോടും അവരുടെ നയങ്ങളോടും ഒപ്പം നില്‍ക്കാന്‍ കഴിയില്ല എന്ന സ്ഥിതി വരികയാണ്.
ബി.ജെ.പിക്കൊപ്പം നിന്നിരുന്ന നിരവധി പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍- അകാലിദള്‍, ശിവസേന എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ആര്‍.ജെ.ഡിയും- കര്‍ഷക സമരത്തിന് ഏറിയും കുറഞ്ഞും പിന്തുണ നല്‍കുകയാണ്. കാരണം, ഈ പാര്‍ട്ടികളുടെ അടിത്തറ തൊഴിലാളികളും കര്‍ഷകരുമാണ്. ഈ സമരങ്ങളുടെ മുദ്രാവാക്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കുന്ന ഒരു രാഷ്ട്രീയ മുന്നണിക്കുമാത്രമേ ഇനി രാജ്യത്ത് അധികാരത്തിലെത്താന്‍ കഴിയൂ. അതാണ് ഈ സമരങ്ങള്‍ തെളിയിക്കുന്നത്. അതിന് ഇന്ത്യന്‍ ജനത തയാറെടുക്കുകയാണ്. ഒരു ദേശദ്രോഹ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദുര്‍ബലപ്പെടുകയായിരിക്കും ബി.ജെ.പിയുടെ ഭാവി.
പുതുതായി രൂപപ്പെടുന്ന കുത്തക വിരുദ്ധ മുന്നണിയുടെ പ്രതിഫലനം യു.പിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും നടക്കുന്ന തെരഞ്ഞെടുപ്പുകളിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്. കര്‍ഷക പ്രസ്ഥാനങ്ങള്‍ ശരിയായ നിലപാടെടുത്ത് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം എടുത്തിട്ടുണ്ട്. അതിനനുസൃതമായ മാറ്റം ഈ തെരഞ്ഞെടുപ്പുകളിലുണ്ടാകും. തെരഞ്ഞെടുപ്പു സമരവും തെരഞ്ഞെടുപ്പിതര സമരവും ഒരേപോലെ മുന്നോട്ടുകൊണ്ടുപോയി വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുടെയും കര്‍ഷക പ്രസ്ഥാനങ്ങളുടെയും സ്വതന്ത്ര സ്വഭാവം സംരക്ഷിച്ചുകൊണ്ടുള്ള പരീക്ഷണമാണ് ഇന്ത്യയിലിപ്പോള്‍ നടക്കുന്നത്. ഈ പരീക്ഷണം പരിപാകമാകാന്‍ സമയമെടുത്തേക്കാം. എന്തായാലും ഇന്നത്തെ വര്‍ഗീയ- സ്വത്വ രാഷ്ട്രീയത്തിന്റെ ശക്തികള്‍ക്ക് കൃത്യമായ മറുപടി കൊടുക്കാനും വര്‍ഗപരമായ ഐക്യത്തിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കഴിയുന്ന ഒരു മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ആന്റി കോര്‍പറേറ്റ് പീപ്പിള്‍സ് ഫ്രണ്ട് എന്ന നിലക്കാണത് വരുന്നത്. ഈ മുന്നണിയായിരിക്കും ഇന്ത്യയുടെ ഭാവി രാഷ്ട്രീയം തീരുമാനിക്കുക, അവയെ ആശ്രയിക്കാതെ ദേശീയ- പ്രദേശിക പാര്‍ട്ടികള്‍ക്ക് നില്‍ക്കാനാകില്ല എന്ന രൂപത്തിലേക്ക് വര്‍ഗ രാഷ്ട്രീയം ശക്തിപ്പെടുന്നതാണ് ഇന്ത്യയില്‍ ഇന്ന് നടക്കുന്ന സമരങ്ങളുടെ രാഷ്ട്രീയമായ അടിത്തറ- പി. കൃഷ്ണപ്രസാദ് പറയുന്നു.
വേണുഗോപാൽ . കെ. കെ
27 Sep 2021, 07:09 PM
കോർപറേറ്റ് വിരുദ്ധ വർഗ്ഗീയ വിരുദ്ധ സഖ്യത്തിന്റെ അനിവാര്യത നിലവിലെ ഇന്ത്യൻ സാഹചര്യം കൂടുതൽ ബോധ്യപ്പെടുത്തുന്ന തലത്തിൽ വളരുകയാണ് കർഷക സമര ഐക്യം . സഖാക്കളേ ........ചങ്കുറപ്പോടെയുള്ള നേതൃത്വത്തിൽ - അണമുറിയാത്ത വർഗ്ഗ ഐ ക്യത്തിൽ , പുതിയ വസന്തം പുലരുക തന്നെ ചെയ്യും
Truecopy Webzine
May 17, 2022
8 minutes read
Truecopy Webzine
May 10, 2022
4 minutes read
Truecopy Webzine
May 07, 2022
3 Minutes Read
Truecopy Webzine
May 07, 2022
4 Minutes Read
Truecopy Webzine
Apr 29, 2022
2 Minutes Read
Truecopy Webzine
Apr 26, 2022
4 Minutes Read
Truecopy Webzine
Apr 25, 2022
4 Minutes Read
സുധീർ കുമാർ , കേരള സംസ്ഥാന കർഷക സംഘം പ്രവർത്തകൻ.
28 Sep 2021, 08:06 PM
അതെ, കോർപ്പറേറ്റുകൾക്ക് ബദലായ ഒരു രാഷ്ടീയ സംഘടിത - കർഷക - തൊഴിലാളി - ഐക്യപ്പെടലിലൂടെ മാത്രമേ ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം.