വിവാഹിതരാണ് വാസ്തവത്തിൽ സന്യാസിമാരേക്കാൾ ത്യാഗം സഹിച്ച് ജീവിക്കുന്നത്

‘‘ഗുരുകുലം സ്ഥാപിക്കുമ്പോൾ നാരായണഗുരു നടരാജഗുരുവിന് നൽകിയ ഉപദേശങ്ങളിൽ മൂന്ന് വ്യവസ്ഥകളുണ്ടായിരുന്നു; അച്ഛനും മക്കളും പോലെ ഗുരുവും ശിഷ്യരും സ്നേഹത്തിൽ വർത്തിക്കണം, വിവാഹം തടയരുത്, ലോകമെല്ലാം ഗുരുകുലമാകണം എന്നിവയായിരുന്നു അവ. തന്നെപ്പോലെ മറ്റുള്ളവരെയൂം കരുതുന്നവരാണ്, ത്യാഗികളാണ്, കുടുംബജീവിതത്തിലുള്ളവർ. അതാണ് വിവാഹജീവിതത്തിന്റെ സാധ്യത. നമ്മുടെ സന്യാസത്തിന്റെ ഏറ്റവും നല്ല മാതൃക ശിവനല്ലേ. മെയ് തന്നെ പകുതി ഭാര്യക്ക് കൊടുത്തിരിക്കുന്ന അർധനാരീശ്വരൻ. സന്യാസിക്കും കുടുംബജീവിതം സാധ്യമാണ്. സ്വർഥരാകരുത് എന്നേയുള്ളൂ’’- നടരാജഗുരുവിന്റെ ശിഷ്യനായ വിനയ ചൈതന്യയുമായി സനിത മനോഹർ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

Comments