അയ്യപ്പനും സദ്ദാമും

തിരുവനന്തപുരത്ത് ഗവ. സെക്രട്ടറിയേറ്റിന് കിഴക്കുവശത്തുണ്ടായിരുന്ന കാർത്തിക ലോഡ്ജ് എന്ന കോപറേറ്റീവ് ഹോം ആണ് വേദി. നീണ്ട ഇടനാഴികളും നൂറോളം മുറികളും വലിയ അടുക്കളയും കളിസ്ഥലവുമൊക്കെയുള്ള കാർത്തിക 90കളുടെ അവസാനം പൊളിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലം.

നഗരത്തിലെ സാംസ്‌കാരിക കൂട്ടായ്മയുടെ ഒരു കേന്ദ്രമായിരുന്നു കാർത്തിക. വൈകുന്നേരങ്ങൾ ലോഡ്ജ് സജീവമാകും. അയ്യപ്പണ്ണൻ (എ. അയ്യപ്പൻ) ലോഡ്ജിലെ സ്ഥിരം സന്ദർശകനും സദ്ദാം എന്നു പേരുള്ള പൂച്ച ലോഡ്ജിലെ അന്തേവാസിയും. എല്ലാവരുടെയും ഇഷ്ടക്കാരനായ സദ്ദാമിന്റെ ഇഷ്ടഭക്ഷണം മദ്യത്തിൽ മുക്കിക്കൊടുക്കുന്ന ബ്രഡ് കഷണങ്ങളായിരുന്നു.

Comments