വേണം,
കേരളത്തിനൊരു
Photo Archive

മൂന്നര പതിറ്റാണ്ടായി ഫോട്ടോഗ്രാഫറായി ജീവിക്കുന്ന ഒരാളുടെ, ഫോട്ടോകളിലൂടെയുള്ള യാത്ര മാത്രമല്ലിത്. കാലഘട്ടങ്ങളുടെ ദൃക്സാക്ഷ്യം ഏറ്റവും തീവ്രമായി രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകൾക്ക് കേരളത്തിൽ എന്തുകൊണ്ട് ശാസ്ത്രീയമായ ഒരു ആർക്കൈവ് ഇല്ല എന്ന ചോദ്യം കൂടി ഉന്നയിക്കുന്നു. സാംസ്കാരിക സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, കലാകേന്ദ്രങ്ങൾ — ഈ സംവിധാനങ്ങളെല്ലാം ചേർന്ന് സമഗ്രമായ ഫോട്ടോഗ്രാഫിക്- വീഡിയോ ആർക്കൈവിംഗ് സംവിധാനം ഒരുക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവെക്കുന്നു, ഈ ലോക ഫോട്ടോഗ്രഫി ദിനത്തിൽ, എഴുത്തിലൂടെയും താൻ പകർത്തിയ അപൂർവ ഫോട്ടോകളിലൂടെയും എ.ജെ. ജോജി.

35 വർഷമായി ഫോട്ടോഗ്രാഫറായി ജീവിതം നയിക്കുന്ന ഒരാളുടെ കണ്ണിലൂടെ നോക്കുമ്പോൾ, ഫോട്ടോ എന്നത് വെറും ചിത്രം മാത്രമല്ല. അത് ഓർമ്മയിലൂടെയും ചരിത്രത്തിലൂടെയും സംസ്കാരത്തിലൂടെയും വൈജ്ഞാനികതയിലൂടെയും ഭാവിതലമുറയിലേക്കുള്ള ഒരു പാലമാണ്. ചിലപ്പോൾ ആ യാത്ര ഒരു കുടുംബ ആൽബത്തിൽ നിന്നായിരിക്കാം തുടങ്ങുന്നത്. എന്നാൽ, ആ കാഴ്ച ആഗോള സാംസ്കാരിക കേന്ദ്രങ്ങളുടെ ശേഖരങ്ങളിലേക്കുവരെ നമ്മെ കൊണ്ടുപോകും.

ഫോട്ടോ /ഓർമ്മ

മറവി മനുഷ്യസഹജമാണ്. മറവിക്കെതിരായ ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ ഫോട്ടോഗ്രാഫും എന്നു പറയാം. അത്, വ്യക്തിപരവും സാമൂഹികവുമായ മറവികളെ മറികടന്ന് നമുക്കൊപ്പമുണ്ടായിരിക്കും, പിന്നിട്ട സമയ-സ്ഥല- കാലങ്ങളുടെ ദൃശ്യമാനമുള്ള ഓർമ്മശേഖരമായി. കഴിഞ്ഞ 100 വർഷങ്ങളിലൂടെ നമ്മൾ ജീവിച്ച സമൂഹവും അവയുടെ ആഘോഷങ്ങളും ദുരിതങ്ങളും വേദനകളും ചെറുത്തുനിൽപ്പുകളും പ്രതിഷേധങ്ങളുമെല്ലാം രേഖപ്പെടുത്തിയതാണ് ഓരോ ഫോട്ടോഗ്രാഫും. അതുകൊണ്ടുതന്നെ അവ സംരക്ഷിക്കപ്പെടേണ്ടത് സാംസ്കാരികമായും വൈജ്ഞാനികമായും ഭാവിതലമുറയോട് ചെയ്യേണ്ട ഒരു നീതി കൂടിയാണ്.

Photo Archive എന്തിന്?

സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും രാഷ്ട്രീയവ്യവസ്ഥയുടെയുമെല്ലാം രേഖപ്പെടുത്തലുകളിൽ ഏറ്റവും പ്രധാന പങ്ക് ഫോട്ടോഗ്രാഫിക്കുണ്ട്. വൈയക്തികമെന്ന് തോന്നിപ്പിക്കുന്ന ഒരു ഫോട്ടോഗ്രാഫ് പോലും സാമൂഹികവും സാംസ്കാരികവുമായ അനവധി അടരുകളെ ഉൾക്കൊള്ളുുന്നുണ്ട്. അതായത്, ഒരു ചിത്രം പലതരം അറിവുകളുടെ മൂല്യമാണ്.

നമ്മുടെ കാലഘട്ടത്തെ രേഖപ്പെടുത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണല്ലോ ചരിത്രമെഴുത്ത്. അക്കാദമികമായി മാത്രമല്ല ഇന്ന് അതിനുള്ള സ്ഥാനം. ചരിത്രമെഴുത്തിന്റെ അവലംബമായി സ്വീകരിക്കുന്ന രേഖകൾക്കൊപ്പം അവയ്ക്ക് ആധാരമായ ചിത്രങ്ങളും നിർണായകമാണ്. പഴയ പട്ടണങ്ങൾ, നാമാവശേഷമായ ഇടങ്ങൾ, സ്വാതന്ത്ര്യസമരകാലമടക്കമുള്ള പലതരം സമരങ്ങളുടെ ദൃശ്യങ്ങൾ, ഗ്രാമീണജീവിതം, പല കാലങ്ങളിലെ മനുഷ്യരും പ്രകൃതിയും തുടങ്ങി എല്ലാം ചരിത്രത്തിന്റെ സത്യസന്ധ സാക്ഷികളായി നിലകൊള്ളുന്നു. കൂടാതെ; സംഗീതം, നാടകം, ഉത്സവങ്ങൾ, കരകൗശലം, തൊഴിൽ തുടങ്ങി നിത്യജീവിതത്തിന്റെ നാനാവിധ തലങ്ങളെ ചരിത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും സമഗ്രമായ രേഖപ്പെടുത്തലിന് അനിവാര്യമായി വരും. ഇവയുടെയെല്ലാം ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഒരു ജനതയും സമൂഹവും ജീവിച്ചതിനെയും അതിജീവിച്ചതിനെയും വരും തലമുറക്ക് മനസ്സിലാക്കാൻ അവസരം നൽകുന്നു. അതായത്, ലോകം മാറുന്ന രീതിയെ രേഖപ്പെടുത്താനും പുതിയ തലമുറയുടെ പഠനങ്ങൾക്ക് ഒരു ജീവിതാന്ത്യ റഫറൻസായി നിലകൊള്ളാനും സഹായിക്കുന്ന ഫോട്ടോകൾ ഒരു പഠനോപാധികൂടിയാണ്. പക്ഷേ ചോദ്യം ഇതാണ്: ഫോട്ടോഗ്രാഫുകൾക്ക് നമ്മൾ മതിയായ പ്രാധാന്യം കൊടുക്കുന്നുണ്ടോ?

ഓർമ്മകളുടെയും സംസ്കാരത്തിന്റെയും പാലമായി ‘ഫോട്ടോ ആർക്കൈവ്’ എന്നൊരു ആശയം വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്നു. അത് പലരോടായി പങ്കുവെച്ചിട്ടുമുണ്ട്. അത് സാക്ഷാൽക്കരിക്കാൻ വൈകുന്ന ഓരോ നിമിഷവും സംഭവിക്കുന്നത് വലിയ നഷ്ടങ്ങളാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, കലാകേന്ദ്രങ്ങൾ — ഈ സംവിധാനങ്ങളെല്ലാം ചേർന്ന് സമഗ്രമായ ഫോട്ടോഗ്രാഫിക്- വീഡിയോ ആർക്കൈവിംഗ് സംവിധാനം ഒരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പഴയ ചിത്രങ്ങൾ സ്കാൻ ചെയ്ത് സംരക്ഷിക്കാനുള്ള ഡിജിറ്റൽ ആർക്കൈവ്, അവയ്ക്ക് ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പഠിക്കാൻ സാധ്യമാക്കുന്നതരത്തിൽ ഓപ്പൺ ആക്സസ് ഒരുക്കൽ തുടങ്ങിയ സൗകര്യങ്ങളോടെയായിരിക്കണം ഫോട്ടോഗ്രാഫിക്- വീഡിയോ ആർക്കൈവിംഗ് സംവിധാനം ഒരുക്കേണ്ടത്. നമ്മുടെ കലാ- സാംസ്കാരിക സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇതിന് മുൻകൈയെടുക്കാൻ സാധിക്കും.

മറക്കാനാകാത്ത ചില iffk ചിത്രങ്ങൾ
എ.ജെ. ജോജിയുടെ
ആ​ർക്കൈവിൽനിന്ന്…

വിശ്വപ്രസിദ്ധ പോളിഷ് ചലച്ചിത്രകാരൻ ക്രിസ്റ്റോഫ് സനൂസി രണ്ടു തവണ- 1998-ലും 2023-ലും- IFFK-യിലെത്തിയിരുന്നു. 2023-ൽ കേരള ചലച്ചിത്ര അക്കാദമി ലൈഫ് റ്റൈം അച്ചീവ്മെൻറ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.

2001-ലെ iffk ചിത്രങ്ങൾ എന്റെ പേഴ്സണൽ ആർക്കൈവിൽ നിന്ന് സനൂസിക്ക് കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ച കൗതുകവും ഓർമപ്രകാശവും ഓർത്തുകൊണ്ട്, ഈ ചിത്രങ്ങൾ…

പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി 1998-ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ. ഷാജി എൻ. കരുൺ, പി. ഗോവിന്ദപിള്ള എന്നിവരെയും കാണാം.
പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി 1998-ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ. ഷാജി എൻ. കരുൺ, പി. ഗോവിന്ദപിള്ള എന്നിവരെയും കാണാം.
1998-ലെ iffk-യിൽ ക്രിസ്റ്റോഫ് സനൂസിയെ കെ.ജി. ജോർജ്ജ് പൊന്നാടയണിയിക്കുന്നു.
1998-ലെ iffk-യിൽ ക്രിസ്റ്റോഫ് സനൂസിയെ കെ.ജി. ജോർജ്ജ് പൊന്നാടയണിയിക്കുന്നു.
1998-ലെ IFFK വേദിയിൽ ക്രിസ്റ്റോഫ് സനൂസി, ശശികുമാർ, പി. ഗോവിന്ദപിള്ള എന്നിവർ. പോളിഷ് കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച ലെ വലേസയുടെ സോളിഡാരിറ്റി പ്രസ്ഥാനത്തെ പ്രകീര്‍ത്തിച്ചു സംസാരിച്ച സനൂസിയെ പി. ഗോവിന്ദപിള്ള നിശിതമായി വിമര്‍ശിച്ചതും വിമർശനത്തെ സനൂസി ഒരു പുഞ്ചിരിയോടെ നേരിട്ടതും അന്നത്തെ പ്രധാന സംഭവമായിരുന്നു.

സനൂസിക്കൊപ്പം ടി.കെ. രാമകൃഷ്ണൻ, മമ്മൂട്ടി- 1998-ലെ IFFK വേദിയിൽ നിന്ന്.
സനൂസിക്കൊപ്പം ടി.കെ. രാമകൃഷ്ണൻ, മമ്മൂട്ടി- 1998-ലെ IFFK വേദിയിൽ നിന്ന്.
1998-ലെ മൂന്നാം IFFK-യോടനുബന്ധിച്ച് നടന്ന ​ഒരു സെമിനാറിൽ ക്രിസ്റ്റോഫ് സനൂസി, മൃണാൾ സെൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ.
1998-ലെ മൂന്നാം IFFK-യോടനുബന്ധിച്ച് നടന്ന ​ഒരു സെമിനാറിൽ ക്രിസ്റ്റോഫ് സനൂസി, മൃണാൾ സെൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ.
ക്രിസ്റ്റോഫ് സനൂസി
ക്രിസ്റ്റോഫ് സനൂസി
2023-ൽ കേരള ചലച്ചിത്ര അക്കാദമി ക്രിസ്റ്റോഫ് സനൂസിയെ ലൈഫ് റ്റൈം അച്ചീവ്മെൻറ് അവാർഡ് നൽകി ആദരിച്ചപ്പോൾ.
2023-ൽ കേരള ചലച്ചിത്ര അക്കാദമി ക്രിസ്റ്റോഫ് സനൂസിയെ ലൈഫ് റ്റൈം അച്ചീവ്മെൻറ് അവാർഡ് നൽകി ആദരിച്ചപ്പോൾ.
രാധാകൃഷ്ണൻ എം.ജി, ആർ. പാർവതീദേവി എന്നിവർ ക്രിസ്റ്റോഫ് സനൂസിക്കൊപ്പം, 2023-ലെ iffk വേദിയിൽ. 25 വർഷം മുമ്പത്തെ ഒരു iffk-യിലാണ്, രാധാകൃഷ്ണൻ എം.ജിയുടെയും പാർവതീദേവിയുടെയും പിതാവ് പി. ഗോവിന്ദപിള്ളയും സനൂസിയും തമ്മിൽ കമ്യൂണിസത്തെക്കുറിച്ച് സംവാദം നടന്നത്. കാൽനൂറ്റാണ്ടിനുശേഷം മറ്റൊരു iffk വേദിയിൽ പി.ജിയുടെ മക്കൾ സനൂസിയെ കാണുമ്പോൾ, അത് 1998-ലെ ആ സംവാദ ദൃശ്യത്തിന്റെ അർഥപൂർണമായ തുടർച്ചയായി മാറുന്നു.

2023-ലെ iffk-യിൽ സനൂസിയുടെ നേതൃത്വത്തിൽ നടന്ന മാസ്റ്റർ ക്ലാസിൽ സണ്ണി ജോസഫും മറ്റു പ്രതിനിധികളും.
2023-ലെ iffk-യിൽ സനൂസിയുടെ നേതൃത്വത്തിൽ നടന്ന മാസ്റ്റർ ക്ലാസിൽ സണ്ണി ജോസഫും മറ്റു പ്രതിനിധികളും.
2023-ലെ iffk-യിൽ സനൂസിയുടെ നേതൃത്വത്തിൽ നടന്ന മാസ്റ്റർ ക്ലാസിൽ പ​ങ്കെടുത്തവർ.
2023-ലെ iffk-യിൽ സനൂസിയുടെ നേതൃത്വത്തിൽ നടന്ന മാസ്റ്റർ ക്ലാസിൽ പ​ങ്കെടുത്തവർ.

Summary: Cultural Institutions, Universities and Art centers must work together to create a comprehensive photographic and video archiving system. AJ Joji writes on World Photography Day.

എ.ജെ. ജോജി

ഫോട്ടോഗ്രാഫർ. കൊച്ചി- മുസിരിസ് ബിനാലേയിൽ ലീഡ് ഫോട്ടോഗ്രാഫർ. നിരവധി സിനിമകളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.

Comments