ലയണൽ മെസ്സി

Lionel Messi;
ബാഴ്സലോണ മുതൽ
ന്യൂ ജഴ്സി വരെ

പതിമൂന്നാം വയസ്സിൽ തുടങ്ങി 39 വയസ്സുവരെ നീണ്ട ലയണൽ മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷങ്ങൾ ചിത്രങ്ങളിലൂടെ.

News Desk

13ാം വയസ്സിൽ ബാഴ്സലോണയുടെ ലാ മാസിയയെന്ന യൂത്ത് അക്കാദമിയിൽ മെസ്സി പ്രൊഫഷണലായി ഫുട്ബോൾ കളിച്ചുതുടങ്ങുന്നു. Credit: FC Barcelona.ㅤㅤㅤ

2004 ഒക്ടോബർ 16-ന് ബാഴ്സലോണയും എസ്പാന്യോളും തമ്മിലുള്ള മത്സരത്തിൽ പകരക്കാരനായാണ് മെസ്സി ഫുട്ബോൾ കരിയറിൽ അരങ്ങേറ്റം നടത്തുന്നത്.

2005 ആഗസ്ത് 17-ന് ഹംഗറിക്കെതിരായ സൗഹൃദമത്സരത്തിലായിരുന്നു അർജൻറീനയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റം. ഈ മത്സരത്തിൽ കളിക്കളത്തിൽ ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ ചുവപ്പുകാർഡ് കണ്ട് മെസ്സിക്ക് പുറത്ത് പോവേണ്ടിവന്നു.

2006 മാർച്ചിൽ ക്രൊയേഷ്യക്കെതിരെ, തൻെറ ആറാം മത്സരത്തിലാണ് മെസ്സിയുടെ ആദ്യ അന്താരാഷ്ട്രഗോൾ പിറക്കുന്നത്.

2006 ജർമ്മനി ലോകകപ്പിൽ സെർബിയക്കെതിരായ മത്സരത്തിലാണ് മെസ്സി ആദ്യമായി ലോകകപ്പ് മത്സരം കളിക്കാൻ ഇറങ്ങുന്നത്.

2008-ലെ ബെയ്ജിങ് ഒളിമ്പിക്സിൽ ഫുട്ബോളിൽ അർജൻറീന സ്വർണം നേടിയ ടീമിൽ മെസ്സി അംഗമായിരുന്നു.

2010-ൽ ഗ്രീസിനെതിരായ ലോകകപ്പ് മത്സരത്തിലാണ് മെസ്സി ആദ്യമായി അർജൻറീനയുടെ ക്യാപ്റ്റനായി മാറുന്നത്.

2014 ലോകകപ്പിൽ മെസ്സിയുടെ നേതൃത്വത്തിൽ ടീം ഫൈനൽ വരെ എത്തിയെങ്കിലും ജർമ്മനിയോട് തോറ്റു.

2014 ലോകകപ്പിൽ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയത് മെസ്സി ആയിരുന്നു.

2016-ലെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിൻെറ വിഷമം താങ്ങാനാവാതെ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റി.

2018 റഷ്യ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് അർജന്റീന പുറത്തായി.

ലയണൽ സ്കലോണി പരിശീലനം ഏറ്റെടുത്തതിന് ശേഷം 2021-ലെ കോപ്പ അമേരിക്ക കിരീടം അർജന്റീന നേടി. മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ ആദ്യത്തെ സീനിയർ കിരീടമായിരുന്നു ഇത്.

കോപ്പ അമേരിക്കയ്ക്ക് പിന്നാലെ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമ കിരീടവും അർജന്റീന നേടി.

ലുസൈലിൽ നടന്ന ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കി മെസ്സി തൻെറ കരിയറിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ചു. ആ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടിയതും മെസ്സി ആയിരുന്നു.

2023-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ 100 ഗോൾ തികയ്ക്കുന്ന മൂന്നാമത്തെ കളിക്കാരനായി മെസ്സി മാറി.

2026 ലോകകപ്പിൽ മെസ്സി വീണ്ടും അർജൻറീനയെ ഫൈനൽ വരെയെത്തിച്ചു. ഗോളടിച്ചും ഗോളടിപ്പിച്ചും എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടി 39ാം വയസ്സിലും അദ്ദേഹം ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു.

2026 ആഗസ്ത് 7-ന് മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു. മെസ്സിയുടെ വിജയങ്ങൾക്ക് പിന്നിൽ എന്നും വലിയ കരുത്തായി നിന്നത് ഹോർഹെ ആയിരുന്നു.

2026 ആഗസ്ത് 31-ന് താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി മെസ്സി പ്രഖ്യാപിച്ചു.

Comments