ആരെങ്കിലുമുണ്ടോ
ഈ ശരീരങ്ങളെ കുഴിച്ചുമൂടാൻ?
എളുപ്പമാണ്.
ചെറിയ കുഴികൾ മതിയാവും.
വെവ്വേറെ കുഴികൾ വേണമെന്നൊന്നുമില്ല.
ഒറ്റ കാര്യമേയുള്ളൂ,
കുറച്ചധികം വേണ്ടിവരും കുഴികൾ. നേരമാണെങ്കിൽ തീരെ കുറവും.
ഒരുപക്ഷേ, അത്ര എളുപ്പമാവാനും വഴിയില്ല.
നല്ല ആഴത്തിലാവണം ഓരോന്നും.
പാതിയിൽ നിന്നുപോയ നിലവിളികൾ മുകൾപ്പരപ്പിലേക്ക് ഒരിക്കലും എത്താത്തത്ര ആഴത്തിൽ...
പാതിയിൽ നിന്നുപോയ പകച്ച നോട്ടങ്ങൾ
ഒരു തൊണ്ടയേയും കുത്തിമുറിക്കാതിരിക്കാത്തത്ര ആഴത്തിൽ...
ആരെങ്കിലുമുണ്ടോ
ഈ ശരീരങ്ങളെ കുഴിച്ചുമൂടാൻ?
ആഴത്തിൽ…
ഈ കുഞ്ഞുങ്ങളുടെ അസ്ഥികൾ മുളച്ച് വളർന്ന്, ഇളംവള്ളികൾ മതിലുകളിൽ പടരാത്തത്രയേറെ ആഴത്തിൽ…
ആരെങ്കിലുമുണ്ടോ?
