അമ്മു ദീപ


​മൂന്നു കവിതകൾ

ഒന്ന്

ഉറക്കം / ഉണരൽ

​​​​​​​ഉരുക്ക് പോലെ ഭാരമുള്ള ഇരുട്ട് ദേഹത്തമരുന്നു
ഇരുട്ടിനും കോസറിക്കുമിടയിൽ ഞെങ്ങി ഞെരുങ്ങി ഉറങ്ങാൻ കിടക്കുന്നു
പുലർച്ചെ കിഴക്കുനിന്നും വാന്നൊരുത്തൻ ഉരുക്കുപാളി എടുത്തു മാറ്റുന്നു
സ്​പ്രിംഗ്​ വിട്ടതുപോലെ ആകാശത്തേയ്ക്ക് തെറിക്കുന്നു.

രണ്ട്

രക്തദാഹി

പൂക്കളുടെ ചോരയാണോ
സൂര്യന്റെ ഇഷ്ട്ഭോജ്യം?
കണ്ടില്ലേ
പിഴിഞ്ഞ തോർത്തുമുണ്ടുകൾ പോലെ ചെമ്പരത്തിച്ചോട്ടിൽ
മരിച്ചു കിടക്കുന്നപൂവുകൾ!

മൂന്ന്

ഇരുട്ട്, അമ്പിളി

ന്നൊരു മേഘക്കീറുപോലുമില്ലേ
ഈ മിഴാവിന്റെ ഓട്ടയൊന്നടയ്ക്കാൻ?


അമ്മു ദീപ

കവി. കരിങ്കുട്ടി (2019), ഇരിക്കപ്പൊറുതി (2022) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments