(ഈ സീരീസിൽ വാക്കുകൾക്കിടയിലെ സ്പേസ് ഘടനാപരമായി ഒഴിവാക്കിയതാണ്).
▮
അർദ്ധാന്തരന്യാസം
പുറത്തേക്കുവളരാൻതുടങ്ങിയനിമിഷംമുതൽ
വലുതുംചെറുതുമായമുന്നീറ്റിയിരുപത്തിരണ്ടുവർഷക്കാലംഒരു
അർദ്ധജീവിയായഅതുമാത്രമായിരുന്നുഎനിക്കുകൂട്ട്
കാറ്റിൻ്റെദിശാഭേദങ്ങളുംകടലാസുപൂക്കളുംകാലി
യായറേഷൻചാക്കുകളുംമാത്രമായിരുന്നുഅതുഭക്ഷിച്ചിരുന്നത്
അതിനുതനിക്കായൊരുപേരുകണ്ടെത്താൻകഴിഞ്ഞിട്ടില്ലാഞ്ഞതിനാൽ
അതിനെഞാൻഅതെന്നുവിളിച്ചുപോന്നു
എന്തുകൊണ്ടങ്ങനെസംഭവിച്ചുവെന്നുഞാനൊരിക്കൽചോദിച്ചപ്പോൾ
അതുപറഞ്ഞു
ഒന്നിൻ്റെപേര്അതിൻ്റെഏറ്റവുംവലിയഭംഗിയായിരിക്കണം
ബോഗൻവില്ലഹണിഡ്യൂപവിഴമല്ലിമരീചികഓഷ്‌വിറ്റ്സ്ആർഷഭാരതം
ആകാശമുട്ടായിലീലാകൃഷ്ണൻവസന്തത്തിൻ്റെഇടിമുഴക്കം
അന്തിമോപചാരംഎന്നെല്ലാംപോലെ
അങ്ങനെയൊന്നുകണ്ടെത്താനായാലൊറപ്പായും
ഞാനതെൻ്റെപേരാക്കും
നിയതമായരൂപമൊന്നുമില്ലായിരുന്നുഅതിന്
കിടക്കുമ്പോൾജലത്തെപ്പോലെ
അല്ലെങ്കിൽനൂലുപൊട്ടിയസത്യംപോലെ
നടക്കുമ്പോൾപുകമഞ്ഞുപോ
ലോർമ്മപോൽ
ഇരിക്കുമ്പോൾഅജ്ഞാതമായൊരുനിയമസംഹിതപോലെയോ
ദിവ്യാനുഗ്രഹംപോലെയോഅടുക്കിവെച്ചനിഴലുകൾപോലെയോഇരുന്നു
മീമാംസകരുടെമഴവില്ലിൻ്റെപതിനൊന്നാമത്തെ
നിറമായിരുന്നുഅതിന്
നിരയായിനടന്നുപോകുന്നനിശ്ശബ്ദതപോലിരുന്നുഅതിൻ്റെഒച്ച
നീപ്രേമലേഖനംപോലെയോജനകീയഭരണകൂടംപോലെയോആകുന്നുവെന്ന് ഞാനതിനോടുപറഞ്ഞു
കാരണംഎനിക്കഹിതമായതൊന്നുംഅതുപറഞ്ഞിരുന്നില്ല
ലോകത്തെവഞ്ചനകളുടെയെല്ലാംതുടക്കം
ക്ലാസിക്കൽസിനിമാഗാനങ്ങളാണെന്നഅതിൻ്റെഅഭിപ്രായത്തെമാത്രമേ
എനിക്കുവിമർശിക്കേണ്ടതായിവന്നിട്ടൊള്ളു
മുന്നൂറ്റിയിരുപത്തിരണ്ടുവർഷംകഴിഞ്ഞ്അതുമരിച്ചുപോയി
അർദ്ധജീവനായതുകൊണ്ട്അതുപാതിയേമരിച്ചൊള്ളു
ബാക്കിപ്പാതിഅജീവനായതിനാൽഎനിക്കതിനെകാണാനോഅതുമായി
സംവദിക്കാനോകഴിയാതായി
അതിനുസംഭവിച്ചസർവ്വവ്യാപിത്തത്തിൻ്റെവിജനപ്രഭാവത്തിലൂടെ
ഞാനെൻ്റെഒറ്റത്തവുമായലഞ്ഞു.
ഞാനിപ്പോഴുംഒറ്റക്കായിരിക്കുന്നു
അർദ്ധമൃത്യുവാൽആദൃശ്യമായിത്തീർന്നഅതിൻ്റെഅസ്ഥിത്വദാഹത്തിന്
ഞാനെൻ്റെപകലിനെശ്രാദ്ധമായ്നൽകി
എന്നിട്ട്
എലികളെയുംപാറ്റകളെയുംഅശാന്താത്മാവുകളെയുംപോലെ
രാത്രിയെഎൻ്റെസ്വതന്ത്രദേശമാക്കി.
▮
കൊണാർക്ക്2050ജനുവരി1
2049ഡിസംബർ31
രാത്രി11-59മണിക്കുഞാൻകോട്ടയംറെയിൽവേസ്റ്റേഷനിൽ
ഒന്നാംനമ്പർപ്ലാറ്റ്ഫോമിലെചാരുബെഞ്ചിൽഇരിപ്പുപിടിച്ചു
കൃത്യം12മണിക്കുവണ്ടിയെത്തിച്ചേരുമെന്ന്അശരീരിയുണ്ടായി
തിടുക്കമില്ലാതെനീണ്ടഒരുമിനിട്ടുഞാൻകാത്തിരുന്നു
പ്ലാറ്റ്ഫോമിൽഒരുപാടാളുകളിരിപ്പുണ്ടായിരുന്നു
എല്ലാവരുംഅതിനെസ്വീകരിക്കാൻവന്നതാണ്
പാളങ്ങൾതണുപ്പിനോടുകുമ്പസാരിച്ചു
ഓ
ഈഅശരീരിയുടെഒടുക്കത്തെഒരുനിശ്ശബ്ദത
വണ്ടിയെന്നതുനിരന്തരംരൂപാന്തരംസംഭവിച്ചുകൊണ്ടിരിക്കുന്ന
സങ്കല്പമായതിനാൽ
കൃത്യനേരത്തുനിശ്ശബ്ദമായിവന്നുനിന്നു
നടുക്കത്തെകംപാർട്ടുമെൻ്റിൻ്റെവാതിൽക്കൽഅതിനെക്കണ്ടു
പ്ലാറ്റ്ഫോമിലെഓറഞ്ചുമേഘപാളിയിൽകാലുവെച്ചനേരംതന്നെഅത്
അങ്ങേയറ്റംശാന്തമായ്
ക ണി ക ക ളാ യി വേ ർ പെ ടാ ൻ തു ട ങ്ങി
അതുവേഗംമെല്ലെഅന്തരീക്ഷത്തിൽവ്യാപിച്ചു
ഞാനെൻ്റെതലയെടുത്തുകഴുത്തിൽവെച്ച്എഴുന്നേറ്റു
കനമില്ലാത്തകാലുകൾനീട്ടിഎസ്കവേറ്ററിലേക്കുകേറി
സ്റ്റേഷനുപുറത്ത്
അതെന്നോടുപറഞ്ഞു
സൂര്യനുദിക്കുംമുമ്പുനമുക്കുകൊണാർക്കിലെത്തണം
വിരിയുംമുമ്പേകുറേസൂര്യകാന്തികളിറുക്കണം
നക്ഷത്രങ്ങൾവിരിയുംനേരംസെയിന്റെമിയിലെത്തണം
സ്റ്റേഷനുപുറത്തേക്കുവന്നഓരോആളും
അതുമായിഓരോരോഇടങ്ങളിലേക്കുപുറപ്പെട്ടു
▮
കൊണാർക്കിലെസൂര്യക്ഷേത്രംഓർമ്മിക്കുക
സെയിന്റെമി(Saint-Remy):
വിൻസൻ്റ് വാൻഗോഗ്തൻ്റെഅവസാനകാലത്ത്ചികിത്സയിലായിരു
ന്നതുസെയിന്റെമിയിലെസെയിൻപോൾദെമൗസോൾഎന്നചിത്ത
രോഗാശുപത്രിയിലായിരുന്നുവിഖ്യാതചിത്രമായTheStarryNightരചി
ക്കുന്നത്അക്കാലയളവിലാണ്സെയിന്റെമിഎന്നപേരിൽഒരുവിദേ
ശമദ്യമുണ്ട്
▮
അതിൻ്റെനിമിഷം
വെളുക്കുവോളംരാത്രിയെഉമ്മവെച്ചുകൊ
ണ്ടിരിക്കാനുംശവക്കച്ചയിൽപൊതിഞ്ഞുവെച്ചരത്നങ്ങൾമുഴുവനു
മെടുത്തുപ്രഭാതത്തിനുകൊടുക്കാനുംഈയൊരുനൊടിമാത്രം
കുന്നിനുമുകളിൽനിൽക്കുമതിനെതൊട്ടരികത്തായിക്കാണുന്നതി
നാൽമാത്രംവാക്കുകൾജീവിക്കുന്നുശ്വസിക്കുന്നുശബ്ദിക്കുന്നു
നനഞ്ഞപക്ഷികൾക്കുസൂര്യനെപങ്കുവെക്കാനുംകാഞ്ചിയിൽനിന്നു
വിരലകറ്റാത്തനിശ്ശബ്ദതയെചിരികൊണ്ടുപടിപ്പുറത്താക്കാനുംഅ
തിനുമാത്രമേകഴിയൂ
ഒരുനിമിഷത്തിൻ്റെഅനന്തസാധ്യതകളെവെളിപ്പെടുത്തുന്നുഅതിൻ്റെ
നോട്ടം
▮
ആനന്ദം
അസ്ഥികൂടത്തിനുള്ളിൽനിന്ന്അത്കാറ്റുപോലെപുറത്തുവന്നു
അതുമരങ്ങൾക്കിടയിലൂടെവീശി
ആകാശമതിൻ്റെപക്ഷികളിലെല്ലാംആനന്ദിച്ചു
ബോധത്തിൻ്റെചിറകുകൾവിരിച്ചു
അതുകടലിനുമീതേവീശി
കടലതിൻ്റെഎല്ലാമീനുകളിലുംആനന്ദിച്ചു
ഓർമ്മകളെഅമ്മാനമാടി
അത്ആകാശത്തിൽഉയരത്തിൽവീശി
ഭൂമിതൻ്റെഅരൂപികളിൽമുഴുവനുംആനന്ദിച്ചു
അബോധത്തിൻ്റെമെഴുകുതിരികൾകൊളുത്തി
പതാളത്തിൻ്റെസംഗീതംനക്ഷത്രങ്ങൾകോർത്തപുകനാരുകളായ്പൊന്തിവന്നു
ഒരുപന്തുപോലെഞാനെൻ്റെതലമേലേക്കെറിഞ്ഞുപിടിച്ചുകളിച്ചു
എൻ്റെപതിമൂന്നാമത്തെചില്ലനിറയെകണ്ണുംകാതുംവിരിഞ്ഞു
▮
വ്യാപാരം
വെയിലാഴിതാണ്ടിയതുവരുമ്പോൾ
വാടിയപച്ചിലമണമതിന്ന്
കിളികളൊക്കെയുംമൗനമായാൽ
ചിലപ്പധികാരമതിന്നുസ്വന്തം
മഴയില്ലെങ്കിലുംനേരമേതും
അതിൻ്റെതൂവലിൽചിലതുള്ളികൾ
പടികടന്നതിനെത്തിരയാനിറങ്ങി
പടിയിലിരിക്കുന്നതെന്നെനോക്കി
പുൽപ്പായമെത്തകുടഞ്ഞുനീർത്തി
അക്ഷരമഞ്ചാറിലതുമയങ്ങി
ശുദ്ധകാകളിയായതിനെനട്ടു
ശ്ലഥമഞ്ജരിയായതുകിളുർത്തു
വിശ്രമിക്കൂമരത്തണലുകാട്ടി
അതിലീലയായപ്പോഴതിനുശ്രാന്തി
യുദ്ധനേരത്തുതകർന്നടാങ്കിൻ
തണലത്തുവേവിപ്പുസസ്യപാകം
സാബത്തുകാലത്തതിന്നുപഥ്യം
വിശുദ്ധമൃഗത്തിൻ്റെചുട്ടിറച്ചി
▮
അതുകുറെയൊക്കെകുതിരയെപ്പോലാണ്
എന്നാലതിനുകുതിരയുടെമുഖമല്ലകുളമ്പില്ലകുഞ്ചിരോമവുമില്ല
അപാരമായൊരുശിലാതലംപോലാണത്
എന്നാലതെപ്പോഴുംഇളകിക്കൊണ്ടിരിക്കും
ഞാനെപ്പോഴുംഅതിൻ്റെവ്യാപ്തികളിലാണ്
അതെപ്പോഴുമെൻ്റെചുറ്റുവട്ടത്തുമുണ്ട്
എത്രവേഗംനടന്നാലുംഅതിലെത്തിച്ചേരാനാവില്ല
എവിടേക്കോടിപ്പോയാലുംഅതിനുപുറത്തുകടക്കാനാവില്ല
രാത്രിയുടെയുംതളിരിലയുടെയുംവിചാരത്തിൻ്റെയുംനിറമാണതിന്
അതിനെഏതെങ്കിലുംകള്ളിയിലാക്കാൻ
ലോകംമുഴുവനുമവർകള്ളികൾവരച്ചു
കള്ളികൾക്കെല്ലാംപുറത്ത്
അതുതൻ്റെലോകത്തെസൃഷ്ടിച്ചു
▮
പിത്തളീയം
ആകാശംനിറയെ
പിത്തളനിറമുള്ളപൂച്ചകൾപുളച്ചുനടന്നഒരുസന്ധ്യക്ക്
അതുവന്നുവാതിലിൽമുട്ടി
മ്യാവൂഎന്നുവിളിച്ചു
പൂച്ചകൾനഖങ്ങൾപുറത്തെടുത്തു
ആകാശത്തെമാന്തിക്കീറി
ഓർഫ്യൂസിനുമരിച്ചാലുംപാടാൻമാത്രമേഅറിയൂ
മറിയുംകലണ്ടർത്താളിലെല്ലാംപിത്തളപ്പൂച്ചകൾ
നഖങ്ങളൊളിപ്പിച്ചപട്ടുകൊണ്ട്പൂച്ചകളെന്നെതഴുകാറുണ്ട്
അത്പറഞ്ഞു
നമുക്കുപൂച്ചകളുടെഭാഷപഠിക്കണം
എങ്കിൽനമുക്കവയെഎളുപ്പത്തിൽപ്രതിരോധിക്കാനാവും
പൂച്ചകൾഅവയുടെനഖങ്ങൾപുറത്തെടുക്കുന്നതെപ്പോഴെന്ന്
പ്രവചനങ്ങളുംവെളിപാടുകളുംപറയുന്നില്ല
ചരിത്രത്തിലെമൗനങ്ങളുംഇരുണ്ടവിടവുകളുമതിനെ നിശ്ശബ്ദമായിപ്രശ്നവൽക്കരിക്കുന്നുണ്ട്
അത്പറഞ്ഞു
ഓരോപൂച്ചയിലുംഓരോകൊലയാളിഒളിച്ചിരിപ്പുണ്ട്
പൂച്ചക്കണ്ണകളിലുണ്ടുരക്തദാഹം
ഒരുനിമിഷംമതിഒരുപൂച്ചക്കുനിങ്ങളെകൊല്ലാൻനഖമൊളിപ്പിക്കാൻ
അതിപ്പോൾപൂച്ചകൾക്കിടയിലാണ്
അതിൻ്റെരോമങ്ങൾഏറ്റവുംപിത്തളയായിരിക്കുന്നു
അതെനിക്കുപൂച്ചരഹസ്യങ്ങൾഅയച്ചുകൊണ്ടിരിക്കുന്നു
ഇപ്പോൾ
ലോകത്തെഏറ്റവുംപ്രാധാന്യമുളളഭാഷ
മ്യാവൂആകുന്നു
▮
യുക്തി
യുക്തിരഹിതമായിഎങ്ങനെയാഥാർത്ഥ്യത്തെതൊടാനാവുമെന്ന്എന്നെപഠിപ്പിച്ചത്അതാണ്
മൗനത്തിൻ്റെഅഗാധമായപരപ്പിലത്ബാബേലിനുമുമ്പുംപിമ്പുമുള്ളഭാഷാവ്യഥകളെ മുളപ്പിക്കുന്നു
നിഗൂഢതയുടെസ്ഖലനങ്ങളിൽകുതിർന്നജാലകശീലകളെപുരപ്പുറത്ത്ഉണങ്ങാൻവിരിക്കുന്നു
ഉത്തുംഗതയുടെമുനപ്പിലത്ദുരൂഹതയുടെപതാകപാറിക്കുന്നു
പന്തീരടിപ്പൂക്കളെഅതിനിശ്ശബ്ദമായിവെളിപ്പെടുത്തുന്നു
ശൂന്യതയിലെന്തുലളിതമായിസമയത്തിൻ്റെനാഡികളെപിണയിക്കുന്നു
മറവിയുടെമങ്ങിയപണ്ടാരമ്പറമ്പിൽആചക്കിപ്പരുന്തുകരയുന്നു
ഓർമ്മയുടെഞരങ്ങുന്നകരിമ്പാറനനവിൽഞാൻഅരക്കെട്ടിലെചാട്ടവാറ്ചുഴറ്റുന്നു
വിദൂരമായനോട്ടത്തിൻ്റെകാന്തംകൊണ്ട്അതെൻ്റെഇഴയുന്നനൂറ്റാണ്ടുകളെത്വരിതപ്പെടുത്തുന്നു
വ്യർത്ഥവ്യവഹാരത്തിൻ്റെകുറ്റിയിൽനിന്ന്എന്നെയഴിച്ച്സൊഷൂറിൻ്റെമദ്യശാലയിലേക്ക്അത്താഴത്തിനുകൊണ്ടുപോകുന്നു
അർത്ഥങ്ങൾമാറുന്നവാക്കിൻ്റെആപ്പിനെയത്എൻ്റെനെറുകയുടെആഴത്തിൽവിശ്രമിക്കാൻവിടുന്നു
എത്രസുതാര്യമാകുന്നൂയുക്തിശൂന്യത
▮
ഒരുകവലയിലെത്തുമ്പോൾശ്രദ്ധിക്കേണ്ടത്
ഒരുടോർച്ചുമായൊരുരാത്രിയിൽ
അതിനെത്തിരയാനിറങ്ങിഞാൻ
മരത്തലപ്പുകൾക്കുമേൽ
പൊതുസംഗീതത്തിൻ്റെനേർസ്ഥായിയിൽ
ആകാശവഞ്ചികൾതെന്നിനടന്നു
ജനലോരങ്ങളിൽകൺജ്വലനങ്ങൾ
നടന്നുനടന്നുനടന്ന്ഒരുകവലയിലെത്തി
തിരിവിൻ്റെസന്ദിഗ്ദതപാതിരാവരെനീണ്ടു
ഒടുവിൽഞാനിടത്തോട്ടുംടോർച്ചുവലത്തോട്ടുംഎന്നുതീരുമാനിച്ചു
ഞാൻമങ്ങിമങ്ങിഇടത്തോട്ടുതിരിഞ്ഞുനടന്നു
ടോർച്ചുമിന്നിമിന്നിവലത്തോട്ടും
കവലമുതൽടോർച്ചിനുപിന്നാലെവലത്തോട്ടും
എനിക്കുപുറകേഇടത്തോട്ടുംതിരിഞ്ഞ്അത്അനുധാവനധർമ്മംനിറവേറ്റി
നാളെകൾഅതിൻ്റെവാഗ്ദാനങ്ങൾ
അമ്പുംവില്ലുംകൗടില്യനുംഎനിക്കാലംബമല്ല
▮
സ്വതന്ത്രലീല
രാത്രിയിൽഅതുവന്നു
വെളിച്ചത്തിൻ്റെഒരുപിടിപരലുകൾ
ഇരുട്ടിലേഎനിക്കതിനെഅവ്യക്തമായെങ്കിലുംകാണാനാവൂ
കാറ്റേ
അഴിവിൻ്റെയുംചെറുനാരകത്തോട്ടങ്ങളുടെഓർമ്മയുടെയുംരാക്കാറ്റേ
സ്വാതന്ത്ര്യംനാൽക്കവലയിൽ
വഴിയരികിലെമരച്ചോട്ടിൽനാടോടികളുടെകൂർക്കംവലി
ഇരുട്ടിലിരുന്ന്അതുവംശത്തിൻ്റെലിംഗഭേദമില്ലാത്തകൈരേഖകൾവായിച്ചുതന്നു
എട്ടുകാലിവലകളുടെകൊളുത്തുകളഴിച്ചു
അതിനുഗോഡ്സേയോടുകമ്പമില്ല
എന്തൊക്കെയോകൊണ്ട്ഗാന്ധിയോടും
രണ്ടുരക്തസാക്ഷിത്വങ്ങളുടെപാതാളപരിണതികളെക്കുറിച്ച്അതിനുരാത്രിനീളെപറയാനുണ്ടായിരുന്നു
അതുപറഞ്ഞു
ആര്യാവർത്തത്തിലെമഞ്ഞുകാലവുംവേനൽക്കാലവുംമഴക്കാലവുംനന്നല്ലവസന്തമാകുമ്പോൾനമുക്ക്അതിരുകൾക്കപ്പുറത്തേക്കുചിറകുകൾവീശണംമഞ്ഞുമലകളിൽകുതിരവണ്ടിയോടുന്നസ്വപ്നംഇനികാണരുത്ചെങ്കോലുംജനാധിപത്യവുംഎന്നപുസ്തകംവായിക്കരുത്
സത്യംനാടോടിയാണ്
തോട്ടിയെടുത്തുകൊണ്ടുവരൂ
അഞ്ചാറുപഴുത്തനക്ഷത്രങ്ങൾപറിക്കാം
▮
അതുശലഭം
പന്ത്രണ്ടുവർഷംഅതിനെകാണാനില്ലായിരുന്നു
നിലാമണലിലുംവാർമുടിയൊഴുക്കിലുംതിരഞ്ഞു
മൗനത്തിൻ്റെപാതാളത്തിലുംഗാനത്തിൻ്റപിൻവാതിലിലുംതിരഞ്ഞു
കാട്ടിൽമീനായുംകടലിൽപറവയായുംതിരഞ്ഞു
വഴിയുടെഅങ്ങോട്ടുമിങ്ങോട്ടുംവിശ്രമത്തിൻ്റെമേൽക്കുരമേലുംതിരഞ്ഞു
ഏകാന്തതയുടെലില്ലിപ്പൂക്കളിൽതിരഞ്ഞു
മഥനത്തിൻ്റെവേഗാന്തരങ്ങളിൽതിരഞ്ഞു
നൃത്തത്തിൻ്റെപ്രതിമാമാനത്തിലുംധ്യാനത്തിൻ്റെലതാചലനലയങ്ങളിലുംതിരഞ്ഞു
ഗോവണികളുടെവിശ്രമത്തിൽ
പാഠങ്ങളുടെരൂപാന്തരങ്ങളിൽതിരഞ്ഞു
മരണത്തിൻ്റെപരപ്പിൽതിരഞ്ഞു
ഉന്മാദത്തിൻ്റെഘടികാരത്തിൽതിരഞ്ഞു
കണ്ടില്ല
കണ്ടില്ല
ഒടുവിൽ
പതിമൂന്നാംവർഷാരംഭത്തിലെൻ്റെപതിമൂന്നാമത്തെചില്ലയിലതിനെക്കണ്ടുപ്യൂപ്പാവസ്ഥയിൽ
പേരില്ലാത്തതിനെശ്എന്നുവിളിച്ചുവിളിച്ചുവിളിച്ച്
ശ്കളുടെഅവസാനംശോഎന്ന്അതുശലഭമായിവിരിഞ്ഞുപറത്തവുംതുടങ്ങി
ഞാനതിൻ്റെചിറകുകൾക്കുമേലാണ്
▮
വിവേചനം
അതിൻ്റെസാന്നിധ്യമുള്ളവേളകളിൽ
പകലെന്നില്ലാതെരാത്രിയെന്നില്ലാതെ
ജനലരികിലൂടെവലിയവെളിച്ചങ്ങൾപറന്നുനടക്കും
കൃഷ്ണതുളസിയെപ്പോലെമൗനത്തെരുചിപ്പിക്കും
ചിലപ്പോൾഞാൻചിരിക്കും
ചിലപ്പോൾകരയും
മേഘങ്ങളിൽജാംപുരട്ടുന്നത്അതിന്ഇഷ്ടമുള്ളകളിയാണ്
സത്യാനന്തരമായൊരുപരിശിലനമാണത്
ഭാഷയുടെയുംഅർത്ഥത്തിൻ്റെയുംനിരാകരണം
മേഘങ്ങൾഅധികാരംകനത്തുനിക്കുന്നകുന്നുകൾക്കുമീതേപറന്നുപോകുമ്പോൾഅതെന്നെകെട്ടിപ്പിടിച്ചു
നൃത്തംചെയ്യും
അതിൻ്റെസാമീപ്യംതീയെകൂടുതൽതീയാക്കും
ജലത്തെകൂടുതൽജലമാക്കും
ആകാശത്തെശരിക്കുംആകാശമാക്കും
പ്ലേറ്റോപ്ലേറ്റോയെകളിയാക്കും
സീസർസീസറിനോടുകുമ്പസാരിക്കും
ചിരങ്ങുപിടിച്ചതളികകൾതിളക്കംവീണ്ടെടുത്ത്
പുതുസങ്കല്പങ്ങളോടുസല്ലപിക്കും
▮
101
നൂറ്റൊന്നാംനമ്പർമുറിയാണെനിക്കു കിട്ടിയത്
വാതിൽതുറന്നുലൈറ്റുകളിട്ടുഫാനിട്ടു
കഠിനമായവേർപ്പുമണമുള്ളൊരുസ്വപ്നമെഴുന്നേറ്റുപുറത്തേക്കുപോയി
ഇരുപതുമുറികളുള്ളസത്രത്തിൽ
101മുതലാണ്നമ്പറുകളാരംഭിക്കുന്നത്
101എത്രനല്ലആരംഭമാണ്
അക്കങ്ങളുടെആരംഭവും101മുതലായിരുന്നെങ്കിൽഎത്രനന്നായിരുന്നു
ആയുസ്സിൻ്റെആരംഭവും101മുതലായിരുന്നെങ്കിൽഎത്രമാത്രംനല്ലതായിരുന്നു
പ്രപഞ്ചത്തിൻ്റെതുടക്കം101മുതലായിരുന്നെങ്കിൽഎത്രെയധികംനന്നായിരുന്നേനേ
101-ാംനമ്പർമുറിതന്നെകിട്ടിയത്എത്രയേറെനന്നായി.
ടൊയിലറ്റിൻ്റെവാതിൽതുറന്നു
ക്ലോസറ്റിലെവെള്ളത്തിൽനിന്നൊരുനിഴലെഴുന്നേറ്റുപുറത്തേക്കുപോയി
ഇനിയുമുണ്ടാവുംചിലത്
എല്ലാറ്റിനുംവേണ്ടിഒരുസിഗരറ്റുകത്തിച്ചു
ജനലുതുറന്ന്പുറത്തേക്കൂതി
102മുതലുള്ള19മുറികളിൽ ആരൊക്കെയാവുംതാമസിക്കുന്നത്
അവരെല്ലാംഇപ്പോൾഎന്തു ചെയ്യുകയാവും
ഉറക്കംപിടിച്ചുകഴിഞ്ഞിരിക്കുമോ
എന്തെങ്കിലുംആലോചിക്കുകയാവുമോ
പലതുംഓർക്കുകയാവുമോ
തമാശകൾപറഞ്ഞുചിരിക്കുകയാവുമോ
ഏകാകിയായിരുന്നുകണ്ണീരൊഴുക്കുകയാവുമോ
പരാതി
ഊമക്കത്ത്
മരണമൊഴി
എന്തേലും
എന്തേലും
നാളെയീമുറിയൊഴിഞ്ഞുപോകും
101-ാംനമ്പറുള്ളഈമുറിയെഞാൻപിന്നീടുമറന്നുപോകുമോ
വിചാരങ്ങളാൽഎന്നെയിപ്പോൾഅസ്വസ്ഥനാക്കുന്നആപത്തൊമ്പതുമുറികൾഎപ്പോഴെങ്കിലുംഎന്നെത്തേടിയെത്തിയേക്കുമോഇല്ലായിരിക്കും
101നുമുമ്പുള്ള1മുതൽ100വരെയുള്ള
ഇല്ലാത്തആമുറികളോ
ആ100മുറികൾചിലപ്പോൾഎന്നെത്തേടിവന്നേക്കാം
ഉറപ്പായുംപ്രേതങ്ങളെപ്പോലെ അവയെന്നെവേട്ടയാടിയേക്കാം
അവയെല്ലാമിപ്പോഴേകാലുകളിൽ ചിലമ്പുകെട്ടുകയായിരിക്കാം
101മുതൽമുറികളുടെനമ്പർതുടങ്ങിയത്
അത്രനന്നല്ല
101-ാംനമ്പറിലുള്ളഈമുറിഎനിക്കുകിട്ടിയതുതീരെയുംനല്ലതല്ല
ഒന്നുമൊന്നും101മുതൽആരംഭിക്കാതിരിക്കട്ടെ
▮
ഒന്നാം മുറിവ്
തിങ്ങിനിറഞ്ഞമിന്നാമിനുങ്ങുകളുടെഒരുകൂട്ടമാണ്അത്
എൻ്റെഒന്നാംമുറിവിൽനിനാണ്അവപറന്നുപോയത്
പകുതിഭൂമിയിലെമുഴുവനിലകളും
അതിനെനോക്കിനിൽക്കുന്നു
അതുപക്ഷേഅകലെയായിരിക്കുന്നു
നക്ഷത്രങ്ങൾക്കിപ്പുറം
ഇലകൾക്കുംനക്ഷത്രങ്ങൾക്കുമിടയിൽ
എത്രവിജനമായഇടം
ഓരോമിന്നാമിനുങ്ങുംഏകാന്തതയുടെ
ഓരോതുള്ളിയാണ്
എൻ്റെഒന്നാംമുറിവിൽനിന്നാണവപറന്നുയർന്നത്
ഏകാന്തതയുടെതിങ്ങിനിറഞ്ഞൊരുകൂട്ടമാണ്അത്
പൂർണ്ണചന്ദ്രൻ
▮
രണ്ടാം മുറിവ്
എൻ്റെരണ്ടാംമുറിവിൽനിന്ന്നിശബ്ദതയുടഞ്ഞ്
ചില്ലുകളായിപറന്നുപോയി
ഇലകൾക്കിടയിൽഒളിച്ചിരുന്നു
രാത്രിവന്നപ്പോൾഅവയെല്ലാംമൂങ്ങകളായി
ഇരുട്ടിനെനീട്ടിമൂളാൻതുടങ്ങി
പാതിരകഴിഞ്ഞപ്പോൾ
മൂളലുകൾതിങ്ങിയലിഞ്ഞ്
ഇരുട്ട്
ഒരൊറ്റമൂങ്ങയായിഒറ്റമൂളലായി
ഓരോമൂങ്ങയുംനിശ്ശബ്ദതയുടെഓരോചില്ലാണ്
എൻ്റെരണ്ടാംമുറിവിൽനിന്നാണവപറന്നുപോയത്
നിശ്ശബ്ദതതിങ്ങിനിറഞ്ഞൊരുഒറ്റമൂളക്കമാണുരാത്രി
എൻ്റെനിശ്ശബ്ദത
ചരിത്രത്തിനുംകെട്ടുകഥക്കുമിടയിലെ
ഊം
ഊം
എന്നമൂളലാണ്അത്
▮
അസാധാരണമായകൃഷ്ണമണികളുടെനടപടിക്രമങ്ങൾ
അത്അതിനെപ്പോലെഇരിക്കുന്നു
മറ്റെന്തോപോലെയുമിരിക്കുന്നു
അത്അതായിരിക്കുന്നു
പലതുമായിരിക്കുന്നു
അത്ഏകവുംഅനേകവുമാകുന്നു
ബഹുവചനങ്ങളെഏന്തിനിൽക്കുംഒറ്റവാക്ക്
ഒറ്റയിലുംഇരട്ടയിലുംവിഭിന്നങ്ങളെഹരിക്കുമേകകം
ഭൂമിക്കുള്ളിലെആകാശം
വേരുകളുടെറോസപ്പൂ
നൂറുകാറ്റുകളുടെഒറ്റഹൃദയം
പുഴുവിൽശലഭത്തെവായിക്കുന്ന
അടിത്തട്ടിലെഅസാധാരണമായകൃഷ്ണമണി
പതിമൂന്നുമിനിട്ടുകൊണ്ട്നൂറ്റൊന്നുനൂലാമാലകളഴിച്ച്
കശക്കിക്കുഴച്ച്ലോകത്തിൻ്റെനെഞ്ചത്തേക്കുവലിച്ചെറിയുന്ന
തത്വജ്ഞാനാതീതനായസംസാരി
ഒരുമതവുംപെറ്റതല്ലാത്തപരിധിയില്ലാത്തഒന്ന്
അതെന്തവ്യക്തത
തൊടുന്നതെല്ലാംസുതാര്യത
പരിണാമത്തിൻ്റെഊടുവഴികളിൽതെളിച്ചംവീണു
സുഖമുള്ളകാറ്റിൽവിറകൊള്ളുന്നആൽമരത്തിൻ്റെ
ചുമലിൽകയ്യിട്ട്പുൽക്കൊടിനിന്നു
തരിഅരുചിയുംഅദ്ദേഹംസഹിക്കുകയോപൊറുക്കുകയോഇല്ലായിരുന്നു
അതിനാൽഏതുവിഭവവുംമുഴുവനായുംതിന്നതിനുശേഷമേ
ഞങ്ങളദ്ദേഹത്തിനുകൊടുക്കുമായിരുന്നൊള്ളു
പറഞ്ഞവയെവിട്ട്അത്പറയാത്തവയിൽപോയിഇരിക്കുന്നു
പുരാവസ്തുതകളിൽനിന്നുപുതുവാസ്തവങ്ങളിലേക്ക്
പറയാത്തവയുടെവ്യവഹാരപൂർണ്ണത
നാളെയെമുലയൂട്ടുന്നു
മൗനത്തിൻ്റെവിത്തുകൾകിളുർത്തുവളരുമ്പോൾ
അതിൻ്റെനോട്ടംപൂക്കാതിരിക്കില്ല
▮
അപരിചിതമായതോപ്പുംപടിബസ്സ്സ്റ്റോപ്പ്
കാലംകാർഡുകളിൽവിരലുഴിഞ്ഞിരിക്കുന്നു
ഓർമ്മക്കുമുമ്പേ
പതയുണരുന്നു
കുമിളകൾപാറുന്നു
ഇല്ലായ്കയുടെനീളൻവിരലുകളുഴിയുന്നമറുകാലം
അജീർണ്ണതയുടെആർത്തിഎന്നെ
കാറ്റിലും
ജലത്തിലും
കൊത്തിയെടുക്കുന്നു
ഒരുകിലുക്കമെന്നതോന്നൽ
കുടനിവർത്തിനടന്നുപോകുന്നു
നൂറുവർഷംമുമ്പുകൊഴിഞ്ഞമീശരോമം
നാത്തുമ്പിൽതടയുന്നു
അളവില്ലായ്മയിൽഞാൻതനിയെ
മൗനംപെറ്റുപെരുകുന്നു
മറവുകളിലെവിടെയോഅതുണ്ടാവണം
അജ്ഞാതവുംഅപരിചിതവുമായചിലവയെക്കൂടിപ്രതിനിധീകരിച്ചുകൊണ്ട്
ഇല്ല
ഒന്നുമില്ല
അതില്ല
ഞാനുമില്ല
ഏതില്ലായ്മയിലുംകയറിച്ചെല്ലാവുന്ന
ഈചീട്ടുമാത്രം
ഈവേദനമാത്രം
