വിമീഷ്‌ മണിയൂർ

കാപ്ച (Captcha)

സമർപ്പണം: ഡിജിറ്റൽ ഡിവൈഡുകളിൽപെട്ട് ചിതറിപ്പോയ മനുഷ്യർക്ക്.

ഞാ-ൻ റോ-ബോ-ട്ട് അ-ല്ല
ന-ല്ല ഒ-ന്നാ-ന്ത-രം മ-നു-ഷ്യ-ജീ-വി
എ-ന്നെ ക-ട-ത്തി-വി-ടാ-ൻ
ഏ-ത-വ-യ-വം തു-റ-ന്നു-കാ-ട്ട-ണം?

എ-ന്നെ പ്ര-സ-വി-ച്ച-താ-ണ്
കു-ടി-ച്ച മു-ല-ക-ൾ എ-നി-ക്കോ-ർ-മ-യി-ൽ ഇ-ല്ല
മു-ട്ടി-ലി-ഴ-ഞ്ഞ-താ-ണ്
ഉ-ര-ഞ്ഞ-പാ-ടു-ക-ൾ മാ-ഞ്ഞു-പോ-യി-രി-ക്കു-ന്നു
ഉ-ണ്ട-തി-നും ഉ-റ-ങ്ങി-യ-തി-നു-മു-ള്ള
സ-ർ-ട്ടി-ഫി-ക്ക-റ്റു-ക -ൾ വാ-ങ്ങി-യി-രു-ന്നി-ല്ല
പ്രേ-മി-ച്ച-തി-ന്റെ-യും കൂ-ടെ-ക്കി-ട-ന്ന-തി-ന്റെ-യും
ഞ-ര-മ്പു-ക-ൾ തി-ര-ഞ്ഞാ-ൽ
തി-ണ-ർ-ത്തു-വ-രാ-തെ ഇ-രി-ക്കി-ല്ല.

ഞാ-ൻ റോ-ബോ-ട്ട-ല്ല
എ-ന്റെ ഓ-ർ-മ വെ-റും മെ-മ്മ-റി-യു-മ-ല്ല
അ-തി-ൽ കൂ-ട്ടി-യി-ട്ടി-രി-ക്കു-ന്ന സാ-ധ-ന-ങ്ങ-ളു-ടെ
വി-ല-യ-റി-ഞ്ഞാ-ൽ നി-ങ്ങ-ൾ ഞെ-ട്ടും
അ-ത്ര വ-ലു-താ-ണ് എ-ന്റെ ഗോ-ഡൗ-ൺ
ഇ-ട-യ്- ക്കെ-ടു-ത്ത് പു-ക-യ്-ക്കാ-നും
പു-ത-ച്ചു നേ-രം-വെ-ളു-പ്പി-ക്കാ-നും
മ-റ്റൊ-രു ഇ-ൻ-പു-ട്ടും ര-ക്ഷ-ക്കെ-ത്താ-റി-ല്ല

ഞാ-ൻ അ-ൽ-പം കൊ-ല-പാ-ത-കി-യാ-ണ്
എ-ന്നു-വെ-ച്ച് ജ-യി-ലി-ൽ കി-ട-ന്നി-ട്ടി-ല്ല
കൊ-ല്ല-പ്പെ-ട്ട-വ-രൊ-ന്നും നാ-ട്ടി-ലെ
ഭ-ര-ണ-ഘ-ട-ന-യിൽ പെ-ട്ട-വ-രു-മ-ല്ല.

അ-ല്ല, ഞാ-ൻ റോ-ബോ-ട്ട-ല്ല
അ-തു-റ-പ്പാ-ണ്
തെ-ളി-യി-ക്കാ-നു-ള്ള എ-ന്റെ
എ-ല്ലാ തെ-ര-ഞ്ഞെ-ടു-പ്പു-ക-ളും തെ-റ്റി-പ്പോ-യെ-ന്നും
ഞാ-ൻ മ-നു-ഷ്യ-നാ-യ് പെ-രു-മാ-റു-ന്ന-തി-ൽ
പ-രാ-ജ-യ-പ്പെ-ട്ടെ-ന്നും ഇ-പ്പോ-ഴും ക-രു-തു-ന്നി-ല്ല.

റോ-ബോ-ട്ട-ല്ല ഞാ-ൻ
ച-ന്ദ്ര-നിൽ കാ-ലു-കു-ത്തി-യ-ത്
എ-വ-റ-സ്റ്റ് ന-ട-ന്നു-കേ-റി-യ-ത്
വി-മാ-നം പ-റ-ത്തി-യ-ത്
ഹൃ-ദ-യം മാ-റ്റി-വെ-ച്ച-ത്
കോ-വി-ഡി-നെ അ-ടി-ച്ചൊ-തു-ക്കി-യ-ത്
ഞ-ങ്ങ-ളാ -ണ്…

അ-ങ്ങ-നെ എ-ന്തെ-ല്ലാം
അ-ഹ-ങ്കാ-ര-ങ്ങ-ളാ-യി-രു-ന്നു
ഇ-പ്പോ-ൾ വ-ഴി-ന-ട-ക്കാ-ൻ
അ-നു-വാ-ദം ചോ-ദി-ച്ച്
മ-നു-ഷ്യ-നെ-ന്ന ബു-ദ്ധി
മ-നു-ഷ്യ-നെ-ന്ന ജാ-തി-യെ
വി-ല-ക്കി-യി-രി-ക്കു-ന്നു.
നി-ന്റെ മു-മ്പി-ൽ എ-ന്റെ അ-ന്ത-സ്സ്
കെ-ട്ടു-പോ-യി-രി-ക്കു-ന്നു
ഇ-നി-യെ-ങ്കി-ലും തു-റ-ന്നു-പ-റ,
ഒ-രു നാ-നോ-ബൈ-റ്റു- പോ-ലും
മ-നു-ഷ്യ-ന- ല്ലേ ഞാ-ൻ?

*കാപ്ച: ഇൻപുട്ടുകൾ നൽകുന്നത് മനുഷ്യൻ തന്നെയാണെന്ന് ഉറപ്പുവരുത്താനുള്ള സാങ്കേതിക വിദ്യ. നിറങ്ങൾ ചേർത്തതോ വികലമാക്കിയതോ ആയ അക്ഷരങ്ങളും അക്കങ്ങളും കലർന്ന എഴുത്തുകൾ പ്രസിദ്ധപ്പെടുത്തുന്നയാളെക്കൊണ്ട് വായിച്ചോ / കേട്ടിട്ടോ വെബ്‌പേജുകളിലേക്ക് പകർത്തി, അത് വെബ്‌സർവറുകളിൽ വച്ച് പരിശോധിക്കുന്നു. രണ്ട് എഴുത്തുകളും സമാനമാണെങ്കിൽ പ്രസിദ്ധപ്പെടുത്തലുകൾ സ്വീകരിക്കുന്നു. അല്ലെങ്കിൽ വീണ്ടും ശ്രമിക്കുവാൻ ആവശ്യപ്പെടുന്നു.


Summary: Captcha malayalam poem by Vimeesh Maniyur Published by Truecopy webzine Packet 273.


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments