ചിരിയടക്കം എൽസ നീലിമ മാത്യുവിന്റെ കവിത

മുറുക്കെയടച്ചും കടിച്ചുപിടിച്ചും
വറ്റിച്ചുകളയാതെ,
നിറഞ്ഞ കണ്ണുകൾ
കവിഞ്ഞുതന്നെ തോരണം...
കവിഞ്ഞു തോരാതെ, ആ ഉപ്പിന്റെ
നീറ്റലറിഞ്ഞ് വിളറാതെ,
കവിൾത്തടങ്ങളെങ്ങനെയാണ്,
ചുണ്ടിൽനിന്നൊരുചിരി
മെല്ലെ പടർന്നുകയറുമ്പോൾ
ചുവന്നു തുടുക്കുക?
കവിഞ്ഞുതോരാത്ത കണ്ണുകളിൽ
നിറഞ്ഞ ചിരികൾ അടക്കം ചെയ്യപ്പെടുന്നു...

Comments