ഒന്ന്
മാർത്ത വാൽഡേക്കായി
ഒരു ഭൂപടത്തിൽ നിനക്ക് എല്ലാ വരകളും അടയാളപ്പെടുത്താം,
തിരശ്ചീനവും ലംബവും വിപരീതവും.
ഗ്രീൻവിച്ച് മധ്യരേഖ മുതൽ
മെക്സിക്കൻ കടലിടുക്ക് വരെ.
നമ്മുടെ ചില വട്ടുകളുമായ് ഏതാണ്ട്
ചേർന്നു നിൽക്കുന്നവ.
മഹത്തായ, മഹത്തായ വമ്പൻ ഭൂപടങ്ങളും ഉണ്ട്
നിന്റെ ഭാവനയിൽ
നിതാന്തമായ ഭൂഗോളങ്ങളും
മാർത്താ,
പക്ഷെ ഇന്ന് ഞാൻ സന്ദേഹിക്കുന്നു
ഏറ്റവും ചെറിയ ഭൂപടം
സൂക്ഷ്മദൃക്കായത്
സ്കൂൾ നോട്ടുപുസ്തകത്തിന്റെ താളിൽ വരച്ചത് മുഴുവൻ ചരിത്രത്തിനും മതിയാവുമെന്ന് മൊത്തമായും.
2. പുനർജ്ജന്മം
കടൽ വെള്ളത്തിന്റെ പുത്രി ആന്തരാവശിഷ്ടങ്ങളിൽ ഉറങ്ങിക്കിടക്കുന്നു.
ഞാൻ വെടിമരുന്നിൽ നിന്ന് പുനർജനിക്കുന്നു
ഒളിയുദ്ധക്കാരന്റെ തോക്കിലൂടെ
മലമുകളിൽ ചിതറിയത്
അതുമൂലം ഉലകം മുഴുവൻ പുനർജനിക്കട്ടെ,
സമയം പോലെ
കടൽ ഒന്നാകെ ജനിക്കട്ടെ വീണ്ടും
മണ്ണാകെ,
ക്യൂബയുടെ മണ്ണ് ഒന്നാകെ.
3. വേലിയേറ്റം
എന്നിലുള്ളതെല്ലാം
അവിചാരിതമായ പ്രളയങ്ങൾ ഇഷ്ടപ്പെടുന്നു.
സൂപ്പ് തിളക്കുന്നു
അരികെ കരിഞ്ഞ വേവുവെള്ളം.
എന്നോ പഴകിയത്
എന്തുതരം പശയാണ്
ഇത്ര നന്നായി
തറയോടുകളെ ഉറപ്പിച്ചുനിർത്തുന്നത്?
ഈ വിരസമായ അപരാഹ്നത്തിൽ മഴ പെയ്യുന്നുണ്ട്
തിരമാലകൾ ആഞ്ഞടിക്കുന്നുമുണ്ട്.
ഒരു പഴകിയ താളിൽനിന്ന് ഉയർന്നുപൊങ്ങി
ഹൃദയത്തിന്റെ തൃപ്തിക്കായി
തെരുവുമൂലകളിൽ അലസമായിരിക്കുന്ന ചിലരുണ്ട്.
കൈവരികളിൽ പണ്ടേ ഉറപ്പിച്ച
ഉരുളൻ കല്ലുകളെപ്പറ്റി ഗൃഹാതുരത്വം പേറുന്നവർ.
അങ്ങനെ ഉത്സാഹം മഴയിൽ, സൂപ്പിൽ
എല്ലിൻകൂടിനു പിന്നിൽ തടവിലാക്കിയവന്റെ ഉത്സാഹം.
മരക്കുറ്റികളുടെ തികഞ്ഞ ചിത്രം അടുത്തുനിന്നെടുത്തത്…നക്ഷത്രങ്ങൾക്കിടയിലേക്ക് ഒരു പൈൻ മരം ഉയർന്നുനിൽക്കുന്നു…