നി വന്നു വിറച്ച
മാനത്തിനു കീഴെ
കല്ല് പെറുക്കി - ‌
യടുക്കി കളിക്കുന്ന
ഒരാളുണ്ട്.

താൽക്കാലിക വീടിന്റെ
പാർപ്പിൽ നിന്ന് നോക്കുമ്പോൾ
അയാൾക്ക് ഞാനൊരു
പുറംകാഴ്ച.

വിശാലം
വിശാലം
അതിവിശാലമീ -
മഴയയാൾക്ക്.

വെയിൽ
വെയിൽ
ശുദ്ധത
അതിശുദ്ധത -
യയാൾക്ക്.

നമ്മൾ തോരാനിടുന്ന
അഴ തന്നെ
അയാൾക്ക്
തുണി തോരാനിടുന്ന
അയാളുടെ ഉടൽ.

കല്ല് കൊണ്ട്
കുന്നു കേറ്റുന്നില്ല
ഉരുട്ടിവിടുന്നില്ല.

ഇപ്പോൾ അയാൾ ഒരു കളി
കളിക്കുന്നു
പനിച്ചുവിറച്ച ആകാശത്തേക്ക്
കല്ലുകൾ എയ്ത്.

അവ തിരിച്ചു വരുന്നേയില്ല.


ഡി. അനിൽകുമാർ

കടൽത്തീര ജീവിതവും ഭാഷയും സവിശേഷമായ രീതിയിൽ പ്രമേയമാക്കുന്ന കവി. ചങ്കൊണ്ടോ പറക്കൊണ്ടോ, കടപ്പെറപാസ എന്നിവ പ്രധാന കൃതികൾ

Comments